ബിഎസ്എന്‍എല്‍ നോക്കിയയുമായി ചേര്‍ന്ന് 4ജി സേവനം ലഭ്യമാക്കാന്‍ പോകുന്നു

Posted By: Samuel P Mohan

ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍ നോക്കിയയുമായി കരാര്‍ ഉറപ്പിച്ച് ഇന്ത്യയിലെ 10 ടെലികോം സര്‍ക്കിളുകളില്‍ 4ജി സേവനം ലഭ്യമാക്കാന്‍ പോകുന്നു. 'നോക്കിയയുമായി കരാര്‍ ഉറപ്പിച്ചതില്‍ വളരെ ഏറെ അഭിമാനമുണ്ടെന്ന്' ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.

ബിഎസ്എന്‍എല്‍ നോക്കിയയുമായി ചേര്‍ന്ന് 4ജി സേവനം ലഭ്യമാക്കാന്‍ പോകുന്നു

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്. ഛത്തീസ്ഗഡ്, ഗോവ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരള, തെലങ്കാന എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ന്യൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഇവയെല്ലാം ചേര്‍ത്ത് 38 മില്ല്യന്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ ഉണ്ട്.

2ജി, 3ജി, 4ജി വരിക്കാരെ പിന്തുണയ്ക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ബിഎസ്എന്‍എല്‍ വിന്യസിക്കുമെന്നാണ് കണക്കാക്കുന്നത്. പുതിയ വോള്‍ട്ട് സേവനങ്ങളിലൂടെ ബിഎസ്എന്‍എല്‍ 4ജി വരിക്കാര്‍ക്ക് എച്ച്ഡി ഗുണമേന്മയുളള വോയിസും വേഗതയുളള കണക്ഷനുകളും അനുവദിക്കും.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ നോക്കിയ MBiT Index 2018, 2017ല്‍ 82% ഡാറ്റ ട്രാഫിക്കായി 4ജി സംഭാവന ചെയ്തു. 2017ല്‍ നോക്കിയയും ബിഎസ്എന്‍എല്ലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 5ജിയുടെ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതില്‍ ഒപ്പുവച്ചു.

399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍; ഇനി പരിധികളില്ലാതെ കോളുകള്‍ വിളിക്കാം

'ഭാരതത്തിലെ ഈ സുപ്രധാന പദ്ധതിയില്‍ ബിഎസ്എന്‍എല്ലുമായി ദീര്‍ഘകാലം ബന്ധം തുടരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങളുടെ സാങ്കേതിക വിന്യാസങ്ങള്‍ ബിഎസ്എന്‍എല്ലിനെ സഹായിക്കുന്നുണ്ട്, അതിശയകരമായ പുതിയ വോയിസ് ആന്റ് ഡാറ്റ സര്‍വ്വീസ് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഡിമാന്‍ഡില്‍ തൃപ്തിയടയുന്നു'നോക്കിയയുടെ ഇന്ത്യന്‍ മാര്‍ക്കറ്റ് തലവന്‍ സഞ്ജയ് മാലിക് പറഞ്ഞു.

English summary
State owned telecom BSNL and Nokia joined to roll out 4G services in 10 telecom circles covering western and southern regions in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot