Home
News

ജിയോയെ കടത്തിവെട്ടി ഓഫര്‍ സുനാമിയുമായി ബിഎസ്എന്‍എല്‍ വീണ്ടും..!

By Gizbot Bureau

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി. റിലയന്‍സ് ജിയോയുടെ താരിഫ് മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ മറ്റു കമ്പനികള്‍ കുഴങ്ങുമ്പോള്‍ ബിഎസ്എന്‍എല്‍ പലപ്പോഴും കുലുക്കമില്ലാതെ നില്‍ക്കുകയാണ്. പലപ്പോഴും ജിയോ പ്രഖ്യാപനത്തിനോട് മത്സരിച്ച് ഓഫറുകള്‍ നല്‍കുകയാണ് ബിഎസ്എന്‍എല്ലും.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഇപ്പോള്‍ ബിഎസ്എന്‍എല്‍ 499 രൂപയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു മാസത്തെ കാലാവധിയില്‍ 45ജിബി 3ജി ഡേറ്റയും അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസും പ്രതിദിനം നല്‍കുന്നു.

ഇന്റര്‍നെറ്റ് വേഗത

ഇന്റര്‍നെറ്റ് വേഗത

ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 499 രൂപയുടെ ഈ പ്ലാനില്‍ ടാക്‌സും ജിഎസ്ടിയും പ്രത്യേകം ഈടാക്കുന്നതാണ്. ലോക്കല്‍, എസ്റ്റിഡി, റോമിംഗ് എന്നിവയാണ് സൗജന്യ അണ്‍ലിമിറ്റഡ് കോളുകളായി നല്‍കുന്നത്. എന്നാല്‍ 45ജിബി FUP കഴിഞ്ഞാല്‍ 40Kbps ഇന്റര്‍നെറ്റ് വേഗതയായി കുറയും. റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനിനു സമാനമാണ് ഈ പ്ലാന്‍.

പ്ലാന്‍ വാലിഡിറ്റി

പ്ലാന്‍ വാലിഡിറ്റി

അടുത്തിടെ ബിഎസ്എന്‍എല്‍ ദീര്‍ഘകാല പ്ലാന്‍ പുറത്തിറക്കി. 1,999 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 365 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. ഇതിനോടൊപ്പം 2ജിബി 3ജി മൊബൈല്‍ ഡേറ്റ, 100 എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയാണ് ഒരു വര്‍ഷം നിങ്ങള്‍ക്കു ലഭിക്കുന്നത്.

 പ്രതിമാസ ചിലവ്

പ്രതിമാസ ചിലവ്

കണക്കു കൂട്ടി നോക്കുമ്പോള്‍ ഈ പദ്ധതിയുടെ പ്രതിമാസ ചിലവ് 167 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ ഈ പദ്ധതി ചെനൈ, തമിഴ്‌നാട് എന്നീ സര്‍ക്കിളുളില്‍ മാത്രമാണ്. വരും ദിസവസങ്ങളില്‍ മറ്റു സര്‍ക്കിളുകളിലും ലഭ്യമാകുന്നതാണ്.

ബ്രോഡ്ബാന്‍ഡ്

ബ്രോഡ്ബാന്‍ഡ്

ബ്രോഡ്ബാന്‍ഡ് പ്ലാനുകളെ കുറിച്ചു പറയുകയാണെങ്കില്‍ റിലയന്‍സ് ജിയോ അടുത്തിടെ ജിഗാഫൈബര്‍ പ്രഖ്യാപിച്ചതിനു ശേഷം ബിഎസ്എന്‍എല്‍ തങ്ങളുടെ ന്റെ FTTH ബ്രോഡ്ബാന്‍ഡ് പ്ലാനും പുതുക്കി അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ന്റെ FTTH ബ്രോഡ്ബാന്‍ഡ് പ്ലാനുകളായ 1045 രൂപ, 1395 രൂപ, 1895 രൂപ എന്നിവയില്‍ 50ജിബി ഡേറ്റ അധികമായി നല്‍കുന്നു.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ 1045 രൂപ പ്ലാനായ BSNL Fibro BBG ULD 1045 C48 പ്ലാനില്‍ 150ജിബി ഡേറ്റയാണ് 30Mbps വേഗതയില്‍ ഒരു മാസം നല്‍കുന്നത്. ലിമിറ്റു കഴിഞ്ഞാല്‍ 2Mbps സ്പീഡായി കുറയും.

Best Mobiles in India

English summary
BSNL now offers 45GB data per month for its Rs 499 postpaid plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X