Home
News

ഡാറ്റയില്ലാതെ കറങ്ങേണ്ട! 16 രൂപയ്ക്ക് 4GB ഡാറ്റ; സ്പെഷൽ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നു. വെറും 16 രൂപയാണ് ഈ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന്റെ വില. ടി20 ക്രിക്കറ്റ് വേൾഡ് കപ്പ് കണക്കിലെടുത്താണ് ഈ സ്പെഷൽ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. മത്സരങ്ങൾ ​ലൈവായി കാണാൻ കൂടുതൽ ഡാറ്റ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു. സ്പെഷൽ ഓഫർ എന്ന നിലയിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഡാറ്റ പ്ലാൻ മാർച്ച് 1 മുതൽ മാർച്ച് 8 വരെ മാത്രമാണ് ലഭ്യമാകുക എന്നാണ് നിലവിൽ ബിഎസ്എൻഎൽ അ‌റിയിട്ടിട്ടുള്ളത്. അ‌തിന് ശേഷം ഈ പ്ലാൻ തുടരുമോയെന്ന് വ്യക്തമല്ല.

16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

16 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഒരു ദിവസത്തേക്ക് 4ജിബി ഡാറ്റയാണ് ഈ പ്ലാൻ ഇപ്പോൾ ലഭ്യമാക്കുന്നത്. ഇതിൽ ഒരു ജിബി ഡാറ്റയ്ക്ക് ഏകദേശം നാല് രൂപ വിലവരുന്നു. അ‌ടിയന്തര ഘട്ടങ്ങളിൽ കൂടുതൽ ഡാറ്റ വേണ്ടവർക്ക് മാർച്ച് 8 വരെ ഈ പ്ലാൻ സഹായത്തിന് ഉണ്ടാകും.

16 രൂപയ്ക്ക് 4GB ഡാറ്റ; സ്പെഷൽ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

യഥാർഥത്തിൽ 16 രൂപയുടെ ഡാറ്റ പ്ലാൻ ഏറെ നാളായി ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളുടെ പട്ടികയിലുണ്ട്. ഇപ്പോൾ ഇതിലെ ഡാറ്റയുടെ അ‌ളവ് കൂടുകയാണ് ചെയ്തിരിക്കുന്നത്, അ‌തോടെ പ്ലാൻ ആകെ മാറിയിട്ടുണ്ട്. മുൻപ് ഒരു ദിവസ വാലിഡിറ്റിയിൽ ആകെ 2ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ ലഭ്യമായിരുന്നത്. എന്നാലിപ്പോഴത് ഇരട്ടിയായി വർധിച്ചിരിക്കുന്നു.

ഒരു മണിക്കൂറിൽ അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഡാറ്റ പ്ലാനുകൾ ചില കമ്പനികൾക്ക് ഉണ്ട്. എന്നാൽ ഒരു ദിവസത്തേക്ക് ഇത്ര കുറഞ്ഞ വിലയിൽ 4ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനുകൾ മറ്റൊരു ടെലിക്കോം കമ്പനിയും വാഗ്ദാനം ചെയ്യുന്നില്ല. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ 16 രൂപയുടെ ഡാറ്റ പ്ലാൻ ലഭ്യമാണ്.

16 രൂപയ്ക്ക് 4GB ഡാറ്റ; സ്പെഷൽ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

16 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിന് പുറമേ മറ്റ് നാല് ഡാറ്റ പ്ലാനുകൾ കൂടി ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌വ 58 രൂപ, 105 രൂപ, 198 രൂപ, 411 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. അ‌ടിസ്ഥാന വാലിഡിറ്റിയുള്ള ഒരു റീച്ചാർജ് പ്ലാൻ ഉപയോഗിക്കുന്ന ഏത് ബിഎസ്എൻഎൽ വരിക്കാരനും ഈ ഡാറ്റ പ്ലാനുകൾ ലഭ്യമാണ്.

ബിഎസ്എൻഎല്ലിന്റെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ 411 രൂപയുടേത് ആണ്. 60 ദിവസ വാലിഡിറ്റിയിൽ 100ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉപയോക്താവിന് ഒരു ജിബി ഡാറ്റയ്ക്കായി ഏകദേശം 4.11 രൂപയാണ് ചെലവാകുക. ഒറ്റ നോട്ടത്തിൽ വില കൂടുതലാണ് എന്ന്​ തോന്നുമെങ്കിലും ഏറ്റവും കുറഞ്ഞ ചെലവിൽ ഡാറ്റ ലഭിക്കുന്നത് ഈ പ്ലാനിലാണ്.

198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ ഒരു മാസ വാലിഡിറ്റിയിൽ ഡാറ്റ വേണ്ടവർക്ക് അ‌നുയോജ്യമായ പ്ലാനാണ്. 30 ദിവസ വാലിഡിറ്റിയിൽ ആകെ 40ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. ഏകദേശം 4 രൂപ 95 ​പൈസയാണ് ഒരു ജിബി ഡാറ്റയ്ക്ക് ഈ പ്ലാനിൽ ഉപയോക്താവിന് ചെലവാകുക.

16 രൂപയ്ക്ക് 4GB ഡാറ്റ; സ്പെഷൽ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

105 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ 7 ദിവസ വാലിഡിറ്റിയിൽ ആകെ 20ജിബി ഡാറ്റ നൽകുന്നു. ഒരു ജിബി ഡാറ്റയ്ക്ക് 5.25 രൂപയാണ് ഈ പ്ലാനിൽ ഉപയോക്താവിന് ചെലവാകുന്നത്. 58 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനും ഒരാഴ്ച വാലിഡിറ്റിയിൽ തന്നെയാണ് എത്തുന്നത് എന്നാൽ ആകെ 8ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 7 രൂപ 25 ​പൈസയാണ് ഇവിടെ ​ഒരു ജിബി ഡാറ്റയ്ക്ക് ചെലവാകുക.

More from GizBot

Best Mobiles in India

English summary
BSNL Rs 16 data plan now offers 4GB data. Earlier, only 2GB data was available. The validity of this data plan is for one day. Now, in view of the T20 Cricket World Cup, more data is being provided in this plan as a special offer. Please note that this offer is available only till March 8.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X