Home
News

ജിയോ സൗജന്യ 5ജി ഡാറ്റ പോയാൽ പോട്ടെ; 150 Mbps വേഗതയിൽ BSNL നല്ലൊന്നാന്തരം ഇന്റർനെറ്റ് നൽകുന്നു

ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ മൊ​ബൈൽ താരിഫ് വർധന പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ടെലിക്കോം വരിക്കാർ. മൊ​ബൈൽ നിരക്ക് വർധനവിനോടൊപ്പം ജിയോ വരിക്കാരെ വിഷമിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. ഇപ്പോൾ 239 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ജൂ​ലൈ 3 മുതൽ നടപ്പിലാകുന്ന നിരക്ക് വർധനയ്ക്ക് ശേഷം 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കൊപ്പം മാത്രമേ ലഭിക്കൂ എന്നതാണ് അ‌ത്. ഇപ്പോൾ ഈ ഓഫർ വഴി ധാരാളമായി ഡാറ്റ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് ഇത് വൻ തിരിച്ചടിയാകും. പ്രതിദിന ഡാറ്റയുടെ അ‌ളവ് കൂടുന്നതിന് അ‌നുസരിച്ച് റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരും.

ദിവസവും 2ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ നല്ലൊരു തുക നൽകേണ്ടിവരും. എന്നാൽ വീട്ടിൽ നല്ലൊരു ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ എല്ലാവർക്കും അ‌വർ വീട്ടിലുള്ള സമയങ്ങളിൽ വീട്ടിലെ ​വൈ​ഫൈ വഴി ഡാറ്റ ഉപയോഗിക്കാനും അ‌തുവ​ഴി കുറഞ്ഞ നിരക്കിൽ വീട്ടിലെ എല്ലാവരുടെയും ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും.

ജിയോ സൗജന്യ 5G ഡാറ്റ പോയാൽ പോട്ടെ; 150Mbps വേഗതയിൽ BSNL ഡാറ്റ നൽകും

പുറത്തുപോകുന്ന സമയത്തെ ഉപയോഗത്തിനായി കുറഞ്ഞ അ‌ളവിൽ പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ മതിയാകും. പലർക്കും ഓഫീസുകളിലും മറ്റും ​വൈ​ഫൈ ലഭ്യമായതിനാൽ വീട്ടിലും ഓഫീസിലും ഇല്ലാത്ത കുറച്ച് സമയത്തേക്ക് മാത്രമേ ഡാറ്റ ആവശ്യമായി വരൂ. അ‌തിന് നിസാര തുകയുടെ ഏതെങ്കിലും റീച്ചാർജ് പ്ലാൻ തെരഞ്ഞെടുത്താൽ മതിയാകും. അ‌ത്യാവശ്യം വന്നാൽ ഡാറ്റ ബൂസ്റ്റർ പ്ലാനും ഉപയോഗിക്കാം.

വീട്ടിൽ ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ടെങ്കിൽ കുടുംബാംഗങ്ങളുടെ ഇന്റർനെറ്റ് ആവശ്യങ്ങൾ കുറഞ്ഞ ചെലവിൽ നടന്നുപോകും. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ വളരെ മുൻപന്തിയിലാണ്. മൊ​ബൈൽ ഇന്റർനെറ്റ് പോലെയല്ല, ബിഎസ്​എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഉയർന്ന വേഗതയിൽ തന്നെ ലഭ്യമാകും.

ജിയോ സൗജന്യ 5G ഡാറ്റ പോയാൽ പോട്ടെ; 150Mbps വേഗതയിൽ BSNL ഡാറ്റ നൽകും

ഇന്ന് രാജ്യത്തെ പ്രധാന​ ബ്രോഡ്ബാൻഡ് സേവന ദാതാക്കളിൽ ​ഒന്നാണ് ബിഎസ്എൻഎൽ. മികച്ച സേവനങ്ങൾ നൽകി നിരവധി ഉപയോക്താക്കളുടെ പ്രീതി പിടിച്ചുപറ്റാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച 150 Mbps ബ്രോഡ്ബാൻഡ് പ്ലാനുകളിലൊന്ന് ബിഎസ്എൻഎല്ലിന്റേത് ആണ്. 150 Mbps എന്നത് വളരെ മികച്ച വേഗത തന്നെയാണ്.

150 Mbps ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഒന്നിലധികം ഉണ്ട്. എന്നാൽ അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുന്ന പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 799 രൂപയാണ് ഈ എൻട്രി ലെവൽ 150 Mbps ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ നിരക്ക്. അ‌തിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാൻ: 150 എംബിപിഎസ് വേഗതയിൽ 4000GB (4TB) ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. 4TB ഡാറ്റയ്ക്ക് ശേഷം വേഗത 10 Mbps ആയി കുറയും. ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.

ജിയോ സൗജന്യ 5G ഡാറ്റ പോയാൽ പോട്ടെ; 150Mbps വേഗതയിൽ BSNL ഡാറ്റ നൽകും

കൂടുതൽ ഡാറ്റ വേണമെങ്കിൽ, 849 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ഈ പ്ലാനിൽ 150 എംബിപിഎസ് വേഗതയിൽ 5TB വരെ പ്രതിമാസ ഡാറ്റ ലഭിക്കും. മറ്റേതെങ്കിലും ടെലിക്കോം കമ്പനികളുടെ ഇതേ വേഗതയുള്ള പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ ഇതിനെക്കാൾ കൂടുതൽ പണം നൽകേണ്ടിവരും, എന്നാൽ ഇത്രയും ഡാറ്റ ലഭിക്കുകയുമില്ല. അ‌തിനാൽ ഈ സ്പീഡിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎൽ മികച്ച ഓപ്ഷനാണ്.

ബിഎസ്എൻഎൽ ഭാരത് ഫൈബർ സൗജന്യമായി ഫൈബർ ഇൻസ്റ്റാളേഷനും കോപ്പർ ബ്രോഡ്ബാൻഡ് കണക്ഷനുകളും വാഗ്ദാനം ചെയ്യുന്നു. ഭാരത് ഫൈബർ വെബ്സൈറ്റ് വഴിയോ അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് വഴിയോ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ബുക്ക് ചെയ്യാം. ഡാറ്റ ആവശ്യങ്ങൾ കൂടിവരുന്ന ഇക്കാലത്ത് മൊ​ബൈൽ ​ഡാറ്റയെ മാത്രം ആശ്രയിക്കാതെ വീട്ടിലെ എല്ലാവർക്കുമായി ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ തെരഞ്ഞെടുക്കുന്നത് മികച്ച നീക്കമാണ്.

More from GizBot

Best Mobiles in India

English summary
Having a broadband connection at home can meet the internet needs of family members at low cost. BSNL has one of the best 150 Mbps broadband plans available in India today. 799 for BSNL's entry-level 150 Mbps broadband plan. This plan offers 4000GB (4TB) data at 50 Mbps speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X