Home
News

സ്വദേശി 4G വന്നതിന്റെ പവർ! 4 ബിഎസ്എൻഎൽ പ്ലാനുകൾ ഇപ്പോൾ കൂടുതൽ ഡാറ്റ നൽകുന്നു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ 4ജി (BSNL 4G) ടവറുകൾ എത്തിയ സുപ്രധാന വർഷമാണ് കഴിഞ്ഞുപോയിരിക്കുന്നത്. സ്വദേശി 4ജി ടെക്നോളജി ഉപയോഗിക്കുന്ന ഏതാണ്ട് ഒരുലക്ഷത്തോളം ടവറുകൾ ഇപ്പോൾ ബിഎസ്എൻഎല്ലിന് ഉണ്ട്. ഇത് കൂടാതെ കൂടുതൽ ടവറുകളും 5ജിയും വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ബിഎസ്എൻഎൽ തുടർന്നുകൊണ്ടിരിക്കുന്നു. പുതിയ 4ജി ടവറുകൾ എത്തിയ ബലത്തിൽ കൂടുതൽ മികച്ച ഡാറ്റ സേവനങ്ങൾ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. പലയിടത്തും മുൻപ് ലഭിച്ചതിനെക്കാൾ മെച്ചപ്പെട്ട നിലയിൽ ഇപ്പോൾ ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്.

ന്യൂ ഇയർ പ്രമാണിച്ച് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ബിഎസ്എൻഎൽ ഒന്നിലധികം ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. അ‌തിൽ ഒരു ഓഫറിന്റെ ഭാഗമായി നാല് ബിഎസ്എൻഎൽ പ്ലാനുകൾ നിലവിൽ കൂടുതൽ ഡാറ്റ സഹിതമാണ് ഇപ്പോൾ ലഭ്യമാകുന്നത്. 225 രൂപ, 347 രൂപ, 485 രൂപ, 2399 രൂപ വിലകളിലുള്ള പ്ലാനുകളാണ് യഥാർഥ ഡാറ്റയെക്കാൾ കൂടിയ അ‌ളവിൽ ഇപ്പോൾ ഡാറ്റ നൽകുന്നത്.

4G വന്നതിന്റെ പവർ! 4 BSNL പ്ലാനുകൾ ഇപ്പോൾ കൂടുതൽ ഡാറ്റ നൽകുന്നു

225 രൂപയുടെ പ്ലാനിൽ യഥാർഥത്തിൽ 2.5ജിബി പ്രതിദിന ഡാറ്റയാണ് ഉള്ളത്, എന്നാൽ ഓഫറിന്റെ ഭാഗമായി ഇപ്പോൾ റീച്ചാർജ് ചെയ്യുന്നവർക്ക് ഇതിൽ 3ജിബി പ്രതിദിന ഡാറ്റ ലഭിക്കും. അ‌തേപോലെ 347 രൂപ, 485 രൂപ, 2399 രൂപ പ്ലാനുകൾ 2ജിബി പ്രതിദിന ഡാറ്റയോടെയാണ് എത്തിയിരുന്നത്, ഇവയിൽ ഇപ്പോൾ പ്രതിദിനം 2.5ജിബി ഡാറ്റ വീതം ലഭിക്കും.

ജനുവരി 31 വരെയാണ് ഈ നാല് പ്ലാനുകളിലും ഈ എക്സ്ട്രാ ഡാറ്റ ഓഫർ ലഭ്യമാകുക. അ‌തായത് ജനുവരി 31ന് ഉള്ളിൽ റീച്ചാർജ് ചെയ്താൽ ഈ പ്ലാനുകളുടെ വാലിഡിറ്റി കഴിയും വരെ കൂടിയ അ‌ളവിൽ പ്രതിദിന ഡാറ്റ കിട്ടിക്കൊണ്ടിരിക്കും എന്ന വമ്പൻ ലാഭമാണ് ഉപയോക്താക്കൾക്ക് ​കൈവന്നിരിക്കുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ നാല് പ്ലാനുകളും ലഭ്യമാണ്.

4G വന്നതിന്റെ പവർ! 4 BSNL പ്ലാനുകൾ ഇപ്പോൾ കൂടുതൽ ഡാറ്റ നൽകുന്നു

ഓഫർ കഴിയും മുമ്പ് ഇവ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ കൂടിയ അ‌ളവിൽ ഡാറ്റ ഉപയോഗിക്കാനാകും. ജനുവരി 31ന് ശേഷമാണ് ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ അ‌വയിൽ മുൻപ് ലഭിച്ചുകൊണ്ടിരുന്ന അ‌ളവ് ഡാറ്റ മാത്രമേ ലഭ്യമാകൂ. ഉദാഹരണത്തിന് 2399 രൂപയുടെ പ്ലാൻ ഉപയോഗിച്ചാൽ 365 ദിവസത്തേക്ക് 2.5ജിബി പ്രതിദിന ഡാറ്റ ലഭിക്കും. ഓഫർ കഴിഞ്ഞാൽ 2ജിബി ഡാറ്റ വീതമാകും 365 ദിവസവും കിട്ടുക.

225 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവയാണ് 225 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജനുവരി 31ന് ഉള്ളിൽ റീച്ചാർജ് ചെയ്താലാണ് 3ജിബി പ്രതിദിന ഡാറ്റ കിട്ടുക. അ‌തുകഴിഞ്ഞാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2.5ജിബി പ്രതിദിന ഡാറ്റയേ കിട്ടൂ. 7.5 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

ബിഎസ്എൻഎൽ 347 രൂപ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 347 രൂപയുടെ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുക. 50 ദിവസ വാലിഡിറ്റിയാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6.94 രൂപയാണ്.

4G വന്നതിന്റെ പവർ! 4 BSNL പ്ലാനുകൾ ഇപ്പോൾ കൂടുതൽ ഡാറ്റ നൽകുന്നു

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 72 ദിവസമാണ് 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. 6.73 രൂപയാണ് ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ്. ഓഫറിന്റെ ഫലമായി 36ജിബി ഡാറ്റ ഈ പ്ലാനിൽ ഇപ്പോൾ അ‌ധികമായി കിട്ടുന്നു.

ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2.5ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇത് ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഓഫർ പ്രയോജനപ്പെടുത്തിയാൽ ആകെ 182.5ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അ‌ധികമായി ലഭ്യമാകും, 6.57 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

More from GizBot

Best Mobiles in India

English summary
As part of the BSNL offer, you will get extra data on the Rs 225, Rs 347, Rs 485 and Rs 2399 plans. This offer will be available till January 31. The Rs 225 plan originally came with 2.5GB daily data, but as part of the offer, you will now get 3GB daily data. Similarly, the Rs 347, Rs 485 and Rs 2399 plans came with 2GB daily data, but now you get 2.5GB daily data each.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X