ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ പ്ലാനുമായി ജൂണ്‍ ഒന്നു മുതല്‍!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ്. ഈ രണ്ട് പുതിയ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമാകം.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ പ്ലാനുമായി ജൂണ്‍ ഒന്നു മുതല്‍!

ജൂണ്‍ ഒന്നു മുതലാണ് ഈ പ്ലാന്‍ നിലവില്‍ വരുന്നത്.

പുതിയ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1125 രൂപയുടെ പ്ലാന്‍

1125 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 20 ജിബി ഡാറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഇതേ ഓഫറില്‍ ഈ പ്ലാനില്‍ ഇതിനു മുന്‍പ് 10 ജിബി ഡാറ്റയായിരുന്നു നല്‍കിയിരുന്നത്.

എസ്എംഎസ് വഴി ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം!

1525 രൂപയുടെ പ്ലാന്‍

1525 രൂപയുടെ പ്ലാനില്‍ 30 ജിബി ഡാറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഈ പ്ലാനില്‍ ഇതിനു മുന്‍പും പ്രമോഷണല്‍ ഓഫറിന്റ ഭാഗമായി ഇതേ ഡാറ്റയായിരുന്നു നല്‍കിയിരുന്നത്.

അണ്‍ലിമിറ്റഡ് ഓഫറുകള്‍

ഈ രണ്ട് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ റോമിങ്ങ് ഉള്‍പ്പെടെ നല്‍കുന്നുണ്ട്. ഇതിനോടൊപ്പം ഓരോ ബില്ലിങ്ങ് സൈക്കളുകളിലും 250 ഫ്രീ മെസേജുകളും നല്‍കുന്നു.

ബിഎസ്എന്‍എല്‍ മറ്റൊരു ഓഫര്‍

. 144 രൂപ- 300 എംബി 3ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ഒരു മാസം നല്‍കുന്നു.

. 339 രൂപ-ഇന്ത്യയില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ഫ്രീ വോയിസ് കോള്‍, 1ജിബി 3ജി ഡാറ്റയും നല്‍കുന്നു.

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

ഐഡിയ സെല്ലുലാര്‍

. 148 രൂപയുടെ റീച്ചാര്‍ജ്ജ്- ഐഡിയ ടു ഐഡിയ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, 300എംബി 4ജി ഡാറ്റ.

. 349 രൂപയുടെ റീച്ചാര്‍ജ്ജ്- 1ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍

. പുതിയ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളുകള്‍ ഉള്‍പ്പെടെ 3ജിബി ഡാറ്റ ലഭിക്കുന്നു

 

എയര്‍ടെല്‍

. 145 രൂപയുടെ റീച്ചാര്‍ജ്ജ്- എയര്‍ടെല്‍ ടു എയര്‍ടെല്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി കോളുകള്‍, 300എംബി 4ജി ഡാറ്റ.

. 345 രൂപ- 3ജിബി ഫ്രീ ഡാറ്റ, ലോക്കര്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോളിങ്ങ്

 

വോഡാഫോണ്‍

. സൂപ്പര്‍ ഹവര്‍ ഓഫര്‍- 16 രൂപയ്ക്ക് ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ.

. 144 രൂപ-149 രൂപ- അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡ് കോള്‍, 300എംബി 4ജി ഡാറ്റ

. 344-345 രൂപ- 1 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും.

. ഡബിള്‍ ഡാറ്റ പ്ലാന്‍- 1ജിബി 4ജി ഡാറ്റയോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2X ഡാറ്റ ലഭിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL has revamped its postpaid plans as part of which the telco is offering more data on the same plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot