Home
News

999 രൂപയുടെ പ്ലാൻ 799 രൂപയ്ക്ക് കിട്ടും; ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് ​ഇന്റർനെറ്റ് പ്ലാൻ ഓഫർ

ആഹാരം, പാർപ്പിടം, വസ്ത്രം, ​വൈദ്യുതി എന്നിവ പോലെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇന്റർനെറ്റ് പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്. ജോലിക്കായും വിനോദത്തിനായും വിദ്യാഭ്യാസത്തിനായും ​ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായകമായ മറ്റ് പല കാര്യങ്ങൾക്കായും ഇന്റർനെറ്റ് ഇന്ന് ആവശ്യമായി വരുന്നു. വീടുകളിൽ ​വൈദ്യുതി പോലെ തന്നെ അ‌വശ്യം വേണ്ട ഒന്നായി ഇന്റർനെറ്റ് സ്വാധീനം നേടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 2026 പുതിയ ഇൻർനെറ്റ് കണക്ഷനെടുക്കാനും നിലവിലുള്ള വേഗത കുറഞ്ഞ പ്ലാൻ ഉപേക്ഷിച്ച് മികച്ച വേഗതയും എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ അ‌ടങ്ങിയതുമായ ഒരു ഇന്റർനെറ്റ് പ്ലാൻ തേടുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്.

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഭാരത് ​ഫൈബർ എന്ന പേരിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. മൊ​​ബൈൽ സേവനങ്ങളുടെ കാര്യത്തിൽ എന്ന പോലെ തന്നെ ​ഫൈബർ കണക്ഷനുകളുടെ കാര്യത്തിലും മാന്യമായ നിരക്കിൽ മികച്ച സേവനങ്ങൾ ബിഎസ്എൻഎൽ നൽകിവരുന്നു. മറ്റൊരുകാര്യം മൊ​ബൈൽ കണക്ഷനുകളുടെ കാര്യത്തിലുള്ളതുപോലുള്ള പോരായ്മകൾ ഒന്നും തന്നെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് ഇല്ല.

999 രൂപയുടെ പ്ലാൻ 799 രൂപയ്ക്ക്; BSNL സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് ഓഫർ

മികച്ച വേഗതയിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. വേഗതയനുസരിച്ച് 249 രൂപ മുതൽ വിലയിൽ ബിഎസ്എൻഎൽ ​വൈ​ഫൈ പ്ലാനുകൾ ആരംഭിക്കുന്നു. ഇപ്പോൾ മികച്ച വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാൻ തേടുന്നവർ ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട ഒരു ഓഫർ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. 999 രൂപ പ്രതിമാസ നിരക്കുള്ള പ്ലാൻ 799 രൂപ വിലയിൽ നേടാം എന്നതാണ് അ‌ത്.

999 രൂപ വിലയിൽ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് എന്നൊരു ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട്. നിബന്ധനകൾക്ക് വിധേയമായി ഈ പ്ലാൻ ഇപ്പോൾ പ്രതിമാസം 799 രൂപ വിലയിൽ സ്വന്തമാക്കാനാകും. മകരസംക്രാന്തിയോട് അ‌നുബന്ധിച്ചാണ് ഈ ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നാണ് ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ അ‌റിയിച്ചിരിക്കുന്നത്.

999 രൂപയുടെ പ്ലാൻ 799 രൂപയ്ക്ക്; BSNL സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് ഓഫർ

നിബന്ധന

999 രൂപയുടെ പ്ലാൻ വെറുതേയങ്ങ് 799 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകില്ല. അ‌തിന് ഒരു നിബന്ധനയുണ്ട്. 12 മാസത്തെ പ്ലാൻ തുക ഒറ്റത്തവണയായി അ‌ടയ്ക്കണം, അ‌ങ്ങനെ ചെയ്യുന്ന ഉപയോക്താക്കൾക്ക് 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അ‌തായത് 12 മാസത്തെ പ്ലാൻ തുകയായ 11,988 രൂപയ്ക്ക് പകരം 20% ഡിസ്കൗണ്ട് കഴിഞ്ഞ് 9,590 രൂപ മാത്രമേ ചെലവാകുന്നുള്ളൂ.

ഇവിടെ ഉപയോക്താവിന് 2400 രൂപയ്ക്കടുത്ത്, കൃത്യമായി പറഞ്ഞാൽ 2397 രൂപയോളം ലാഭം കിട്ടുന്നു, അ‌തായത് പ്രതിമാസ ചെലവ് കണക്കാക്കിയാൽ 799 രൂപ മാത്രമേ വരുന്നുള്ളൂ. ഒന്നിച്ച് ഇത്ര വലിയ തുക അ‌ടയ്ക്കണം എന്നത് അ‌ത്ര പെട്ടെന്ന് എല്ലാവർക്കും കഴിയുന്ന ഒന്നല്ല, എങ്കിലും പണം അ‌ടയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം സംഗതി ലാഭമാണ്.

2026 മാർച്ച് 31 വ​രെയാണ് സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിൽ ഈ ഓഫർ ലഭ്യമാകുക. പ്രതിമാസം 200 Mbps വേഗതയിൽ 5000GB ഡാറ്റയാണ് ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ഉപയോക്താവിന് ലഭ്യമാകുക. വീട്ടിലുള്ള എല്ലാവരുടെയും ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ വേഗതയും ഡാറ്റയും ധാരാളമാണ്.

999 രൂപയുടെ പ്ലാൻ 799 രൂപയ്ക്ക്; BSNL സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് ഓഫർ

മികച്ച വേഗതയോടെയുള്ള ഡാറ്റയ്ക്ക് പുറമേ ചില ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിലുണ്ട്. ജിയോഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷെമാരൂ, ഹങ്കാമ, സോണിലിവ്, എപ്പിക്ഓൺ എന്നിവയാണ് ബിഎസ്എൻഎൽ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനിലെ ഒടിടി സബ്സ്ക്രിപ്ഷനുകൾ. താൽപര്യമുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. സംശയങ്ങൾ പരിഹരിക്കാൻ ബിഎസ്എൻഎൽ കസ്റ്റമർകെയർ സെന്ററുമായി ബന്ധപ്പെടുക.

More from GizBot

Best Mobiles in India

English summary
As part of BSNL's special offer, you can get the Rs 999 Superstar Premium Plus Fiber Broadband plan for just Rs 799. This offer is available subject to terms and conditions. To avail this, you have to pay the 12-month amount of the Rs 999 plan in one go, and users who do so will get a 20 percent discount. So, this plan will cost you just Rs 799 per month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X