കൊക്കിലൊതുങ്ങുന്നത് കൊത്താൻ പഠിപ്പിക്കും! ബിഎസ്എൻഎല്ലിൻ്റെ താങ്ങാനാവുന്ന പ്ലാൻ ഇതാ
ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ബിഎസ്എൻഎൽ വീണ്ടും എയർടെൽ, ജിയോ, വി എന്നിവയെ കടത്തി വെട്ടുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് സൂപ്പർഫാസ്റ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്തുകൊണ്ട് ടെലികോം കമ്പനി അതിൻ്റെ 4ജി, 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജ്യവ്യാപകമായി കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി ആയിരക്കണക്കിന് പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാര്യമായ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. എല്ലാം ആസൂത്രണം ചെയ്തത് പോലെ നടന്നാൽ, അടുത്ത വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളം ബിഎസ്എൻഎൽ 4ജി സേവനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറുന്നത് പരിഗണിക്കുകയാണെങ്കിലോ നിങ്ങൾ നിലവിലുള്ള ഒരു ബിഎസ്എൻഎൽ ഉപഭോക്താവോ ആണെങ്കിൽ, 82 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു ബിഎസ്എൻഎൽ റീചാർജ് പ്ലാൻ ഉണ്ട് എന്നത് ഓർക്കുക. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലേഖനം തുടന്ന് വായിക്കൂ.

ബിഎസ്എൻഎൽ 485 രൂപയുടെ റീചാർജ് പ്ലാൻ: ഈ റീചാർജ് പ്ലാൻ 82 ദിവസത്തേക്ക് വാലിഡിറ്റി ഉള്ളതാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഇതിന്റെ വില 485 രൂപയാണ്. ഇത് ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗും 100 സൗജന്യ പ്രതിദിന എസ്എംഎസും നൽകുന്നു. കൂടാതെ, ഈ ബിഎസ്എൻഎൽ പ്ലാനിൽ സൗജന്യ ദേശീയ റോമിംഗ് ഉൾപ്പെടുന്നു.
ഇത് കൂടാതെ ഡൽഹിയിലെയും മുംബൈയിലെയും MTNL നെറ്റ്‌വർക്കുകളിലേക്ക് അൺലിമിറ്റഡ് കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്നു. ഈ ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ റീചാർജ് പ്ലാൻ കമ്പനിയുടെ സെൽഫ് കെയർ ആപ്പിൽ കാണാൻ സാധിക്കും. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത അവരുടെ മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കഴിഞ്ഞാൽ റീചാർജുമായി മുന്നോട്ട് പോകുന്നതിന് ഹോം പേജിൽ പ്ലാൻ കണ്ടെത്താനും കഴിയും.
കൂടാതെ, ബിഎസ്എൻഎല്ലും MTNLഉം 5ജി ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. പൂർണ്ണമായി ഇന്ത്യയിൽ നിർമ്മിച്ച നെറ്റ്‌വർക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് അവരുടെ 5ജി സേവനങ്ങൾ സമാരംഭിക്കുക എന്ന ലക്ഷ്യത്തോടെ. ഈ സർക്കാർ ടെലികോം കമ്പനികൾക്കായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും C-DoT യും 5G ടെസ്റ്റിംഗ് നടത്തി വരികയാണ്.
അതേ സമയം, C-DoT അടുത്തിടെ ബിഎസ്എൻഎല്ലിൻ്റെ 5ജിയുടെ കാര്യത്തിൽ ഒരു പരീക്ഷണം നടത്തി. പരീക്ഷണത്തിനിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്എൻഎല്ലിൻ്റെ 5ജി നെറ്റ്‌വർക്കിൽ വീഡിയോ കോൾ ചെയ്തു. ഇതിൻ്റെ വീഡിയോയും കേന്ദ്രമന്ത്രി ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിൽ, കേന്ദ്രമന്ത്രി ബിഎസ്എൻഎൽ 5ജി പ്രാപ്തമാക്കിയ കോൾ ട്രയൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ബിഎസ്എൻഎല്ലിനെ ടാഗ് ചെയ്യുകയും ചെയ്തു. 5ജി സേവനത്തിൻ്റെ പരീക്ഷണം C-DoT കാമ്പസിലാണ് നടത്തിയത്.
പൂർണ്ണമായും ഇൻ-ഹൗസ് വികസിപ്പിച്ചെടുത്ത 5ജി സാങ്കേതികവിദ്യ ആണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നുത്. രാജ്യത്ത് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും അത്യാധുനിക മൊബൈൽ സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ ടെലികോം ഭീമന്മാരുമായി മത്സരിക്കുന്നതിനുമുള്ള ബിഎസ്എൻഎൽ പദ്ധതിയുടെ ഭാഗമാണ് ഈ വികസനം. അത് പോലെ, ബിഎസ്എൻഎൽ രാജ്യത്തുടനീളമുള്ള ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു. 2025 മാർച്ചോടെ 100000 ടവറുകൾ സ്ഥാപിക്കാനും ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








