Home
News

സിം കാർഡ് കളയാൻ പോയവരുടെ മനസ് ഒരു സെക്കൻഡിൽ മാറ്റിക്കളഞ്ഞു; വലിയ മനസാണ് ബിഎസ്എൻഎല്ലിന്!

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പൊതു ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). വർഷങ്ങൾക്ക് മുൻപ് സിം എടുത്ത ആളുകളിൽ ഭൂരിഭാഗം പേരുടെ പക്കലും ബിഎസ്എൻഎൽ സിം കാണാം. എന്നാൽ എയർടെൽ, ഐഡിയ, വൊഡാഫോൺ പോലുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ ശക്തിപ്രാപിക്കുകയും ജിയോ പോലുള്ള കമ്പനികൾ പുതിയതായി ടെലിക്കോം രംഗത്തേക്ക് കടന്നുവരികയും ടെലിക്കോം രംഗം ആകെ മാറി. കൂടാതെ കാലം മാറിയതോടുകൂടി ആളുകളുടെ ടെലിക്കോം ആവശ്യങ്ങളും ഉപയോഗ രീതികളും മാറി. 4ജിയും 5ജിയും വന്നു. ആളുകൾ ഇന്റർനെറ്റ് അ‌ടിസ്ഥാനമാക്കിയുള്ള സേവനങ്ങളോട് കൂടുതൽ താൽപര്യം കാട്ടിത്തുടങ്ങി.

ടെലിക്കോം രംഗത്ത് പലവിധ മാറ്റങ്ങളും കടന്നുവരികയും സ്വകാര്യ ടെലിക്കോം കമ്പനികൾ ശക്തമാകുകയും ചെയ്തതോടെ പലരും തങ്ങളുടെ പഴയ ബിഎസ്എൻഎൽ സിമ്മിനെ സെക്കൻഡറി സിം ആക്കുകയും ജിയോ, എയർടെൽ, വിഐ പോലുള്ള കമ്പനികളുടെ സിം പ്രധാന സിം ആയി ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്തു.

സിം കാർഡ് കളയാൻ പോയവരുടെ മനസ് ഒരു സെക്കൻഡിൽ BSNL മാറ്റിക്കളഞ്ഞു

അ‌ങ്ങനെ സെക്കൻഡറി സിം ആയതിന് പിന്നാലെ ആളുകൾ ബിഎസ്എൻഎൽ സിം റീച്ചാർജ് ചെയ്യാത്ത അ‌വസ്ഥയും ഉണ്ടായി. ഇങ്ങനെ റീച്ചാർജ് ചെയ്യാതെ കണക്ഷൻ കട്ട് ആകുന്ന വക്കിൽ എത്തി നിൽക്കുന്ന ഒരുപാട് ബിഎസ്എൻഎൽ സിം ഉള്ള ആളുകൾ ഉണ്ട്. എല്ലാവരും 5ജിയിലേക്ക് മാറിയിട്ടും 4ജി സേവനം പോലും ലഭ്യമാക്കാതിരുന്ന ബിഎസ്എൻഎല്ലിന്റെ നടപടിയും ആളുകളുടെ അ‌വഗണനയ്ക്ക് മുഖ്യ കാരണങ്ങളിലൊന്നാണ്.

എന്നാലിപ്പോൾ കഥയാകെ മാറിയിട്ടുണ്ട്. ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാക്കാൻ അ‌തിവേഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 1 ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിൽ, ഇതിനകം 50000-ൽ അ‌ധികം ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന ഇടങ്ങളിൽ മേയ്- ജൂൺ കാലയളവിന് മുൻപ് 4ജി എത്തിക്കും. അ‌തിന് ശേഷം ജൂ​ലൈ - ഏപ്രിൽ മുതൽ 5ജി വ്യാപനം ആരംഭിക്കും എന്ന് ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു.

സിം കാർഡ് കളയാൻ പോയവരുടെ മനസ് ഒരു സെക്കൻഡിൽ BSNL മാറ്റിക്കളഞ്ഞു

കൂടാതെ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ​ചെയ്യുന്നത്. അ‌തിനാൽ ഇപ്പോൾ കൂടുതൽ ആളുകൾ ബിഎസ്എൻഎൽ സിം വാങ്ങാൻ അ‌ന്വേഷിച്ച് ചെല്ലുന്ന ഒരു സാഹചര്യവും ഉണ്ട്. ഈ ഘട്ടത്തിൽ വർഷങ്ങളായി നാം ​ഉപയോഗിച്ച് വരുന്ന ബിഎസ്എൻഎൽ സിം റീച്ചാർജ് ചെയ്യാതെ കട്ട് ആക്കി കളയുന്നത് അ‌ത്ര നല്ലതല്ല.

ദീർഘനാളായി റീച്ചാർജ് ചെയ്യാതെ കണക്ഷൻ കട്ട് ആകാറായ ബിഎസ്എൻഎൽ സിം കാർഡുകൾ തിരിച്ച് പഴയതുപോലെ ആക്ടീവ് ആക്കാൻ ബിഎസ്എൻഎൽ ചീപ് റേറ്റിൽ ചില റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ ഒരു മികച്ച പ്ലാൻ ആണ് 201 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇത് സിം കണക്ഷൻ ഉപേക്ഷിക്കാൻ നിൽക്കുന്നവരുടെ മനസ് മാറ്റുന്ന വിധത്തിൽ ചീപ് റേറ്റിൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

201 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 300 മിനിറ്റ് കോളിങ്, 6ജിബി ഡാറ്റ, 90 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ. റീച്ചാർജ് ചെയ്യാതെ ഗ്രേസ് പിരീഡ് 2 (GP-2) ഘട്ടത്തിൽ എത്തിയ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകുക.

സിം കാർഡ് കളയാൻ പോയവരുടെ മനസ് ഒരു സെക്കൻഡിൽ BSNL മാറ്റിക്കളഞ്ഞു

എന്താണ് GP1, GP2: നമ്മൾ റീച്ചാർജ് ചെയ്യുമ്പോൾ ആ പ്ലാനിന് ഒരു അ‌ടിസ്ഥാന വാലിഡിറ്റി പറഞ്ഞിരിക്കും. ആ വാലിഡിറ്റി കാലയളവ് കഴിയുമ്പോൾ തുടർന്ന് ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ റീച്ചാർജ് ചെയ്യണം. എന്നാൽ ഇങ്ങനെ റീച്ചാർജ് ചെയ്തില്ല എങ്കിൽ വാലിഡിറ്റി തീർന്ന ദിവസം മുതലുള്ള 7 ദിവസമാണ് ഗ്രേസ് പിരീഡ് 1 എന്ന് പറയുന്നത്.

GP1 കാലയളവിൽ ഇൻകമിങ് കോളും എസ്എംഎസും ലഭ്യമാകും. എന്നാൽ ഔട്ട്ഗോയിങ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവ ലഭ്യമാകില്ല. ഈ 7 ദിവസം പിന്നിട്ടാൽ ഗ്രേസ് പിരീഡ് 2ലേക്ക് കടക്കും. GP1 അ‌വസാനിച്ച ദിവസം മുതൽ തുടർന്നുള്ള 165 ദിവസ കാലയളവാണ് GP2. GP2ൽ ഇൻകമിങ് കോൾ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭ്യമാകില്ല.

GP2ലെ 165 ദിവസത്തിനുള്ളിൽ അ‌നുയോജ്യമായ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തില്ല എങ്കിൽ സിം കണക്ഷൻ കട്ട് ആകും എന്നാണ് പറയപ്പെടുന്നത്. റീച്ചാർജ് ചെയ്യാൻ താൽപര്യമില്ലാത്തവരെ റീച്ചാർജിലേക്ക് പ്രലോഭിപ്പിക്കുന്ന വിധത്തിലുള്ളവയാണ് GP2-ൽ ഉള്ളവർക്കായി അ‌വതരിപ്പിച്ചിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ. 201 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇത്തരത്തിൽ GP2 ഘട്ടത്തിൽ ഉള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമായി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന പ്ലാൻ ആണ്.

More from GizBot

Best Mobiles in India

English summary
BSNL is offering 90 days validity on its Rs 201 prepaid plan. The benefits of the Rs 201 prepaid plan include 300 minutes of calling, 6GB data, and 90 days validity. BSNL users who have reached the Grace Period 2 (GP-2) stage without recharging can recharge using this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X