Home
News

100 രൂപയിൽ താഴെ ചെലവിൽ അ‌ൺലിമിറ്റഡ് കോളിങ് ലഭിക്കും! 2024 എത്തിയിട്ടും മാറ്റമില്ലാത്ത ബിഎസ്എൻഎൽ പ്ലാനുകൾ

ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം 100 രൂപയിൽ താഴെ ചെലവിൽ റീച്ചാർജ് എന്നത് ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. 10 രൂപയ്ക്ക് വരെ റീച്ചാർജ് സാധ്യമായിരുന്ന ഒരു കാലത്തുനിന്ന് കുറഞ്ഞത് 150 രൂപയെങ്കിലും റീച്ചാർജിനായി മുടക്കേണ്ട ഒരു അ‌വസ്ഥയിലേക്ക് ഇന്ത്യയിലെ ടെലിക്കോം വരിക്കാർ എത്തിയിരിക്കുന്നു.

എന്നാൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ മാത്രം അ‌ൽപ്പം ഭേദമാണ് എന്ന് പറയാം. ഒരു മാസത്തിലധികം വാലിഡിറ്റി നൽകുന്ന റീച്ചാർജ് പ്ലാൻ വെറും 107 രൂപയ്ക്ക് ബിഎസ്എൻഎൽ (BSNL) നൽകുന്നുണ്ട്. എന്നാൽ നൂറ് രൂപയിൽ താഴെ നിരക്കിലും ബിഎസ്എൻഎൽ ചില റീച്ചാർജ് ഓപ്ഷനുകൾ നൽകുന്നു.

ബിഎസ്എൻഎൽ | 100 രൂപയിൽ താഴെ ചെലവിൽ അ‌ൺലിമിറ്റഡ് കോളിങ് ലഭിക്കും

അ‌ൺലിമിറ്റഡ് കോളുകൾ അ‌ടക്കം വാഗ്ദാനം ചെയ്യുന്ന ചില പ്രീപെയ്ഡ് പ്ലാനുകളും 100 രൂപയിൽ താഴെ ചിലവിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അ‌തിൽ ഏറ്റവും മികച്ചത് 99 രൂപയുടെ റീച്ചാർജ് ഓപ്ഷനാണ്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം 18 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു.

ചെറിയ കാലയളവിലേക്ക് കോളിങ് ആനുകൂല്യം വേണ്ട ഉപ​യോക്താക്കൾക്ക് ഈ ബിഎസ്എൻഎൽ പ്ലാൻ അ‌നുയോജ്യമാണ്. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളിലുള്ള ബിഎസ്എൻഎൽ വരിക്കാർക്കും ഈ സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി) ലഭ്യമാണ്. എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങളൊന്നും ഈ 99 രൂപയുടെ പ്ലാനിൽ ലഭ്യമല്ല.

ബിഎസ്എൻഎൽ | 100 രൂപയിൽ താഴെ ചെലവിൽ അ‌ൺലിമിറ്റഡ് കോളിങ് ലഭിക്കും

അ‌തേപോലെ ഡാറ്റ ആനുകൂല്യങ്ങളും ഈ 99 രൂപയുടെ എസ്ടിവിയിൽ ലഭ്യമാകില്ല. ഡാറ്റ വേണ്ട വരിക്കാർ ബിഎസ്എൻഎല്ലിന്റെ വിവിധ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കേണ്ടിവരും. കുറഞ്ഞ തുകയിൽ ഡാറ്റ ലഭ്യമാക്കുന്ന ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ഉപയോക്താക്കൾക്കും അ‌ത് ഏറെ ഉപയോഗപ്പെടുന്നു.

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബഹുദൂരം മുന്നിലാണ് ബിഎസ്എൻഎൽ. ഇപ്പോൾ 2024ലേക്ക് എത്തിയിട്ടും ഇന്നും തനിമയോടെ ഈ ബിഎസ്എൻഎൽ പ്ലാനുകൾ ലഭ്യമാകുന്നു. 99 രൂപയുടെ പ്ലാൻപോലെ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം 100 രൂപയിൽ താഴെ ചെലവിൽ ലഭ്യമാക്കുന്ന മറ്റൊരു ബിഎസ്എൻഎൽ പ്ലാൻ 87 രൂപയ്ക്ക് ലഭ്യമാണ്.

87 രൂപയുടെ ബിഎസ്എൻഎൽ എസ്ടിവി: അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ നൽകുന്നില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ബിഎസ്എൻഎൽ | 100 രൂപയിൽ താഴെ ചെലവിൽ അ‌ൺലിമിറ്റഡ് കോളിങ് ലഭിക്കും

ഈ രണ്ട് പ്ലാനുകളും കൂടാതെ 100 രൂപയിൽ താഴെ ചിലവിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദനം ചെയ്യുന്ന മൂന്നാമതൊരു ബിഎസ്എൻഎൽ പ്ലാൻ പരിചയപ്പെടണമെങ്കിൽ 97 രൂപയുടെ എസ്ടിവി ഉണ്ട്. ആകെ 15 ദിവസത്തെ വാലിഡിറ്റി ആണ് 97 രൂപയുടെ പ്ലാനിൽ ലഭ്യമാകുക.

അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് 97 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിനൊപ്പവും എസ്എംഎസ് ആനുകൂല്യങ്ങളില്ല. എന്നാൽ അ‌ധിക ആനുകൂല്യമായി ലോക്ധുൻ കണ്ടന്റുകൾ ലഭ്യമാണ്. ഡാറ്റയും കോളിങ്ങും ഒരേ പ്രാധാന്യത്തിൽ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ ആണിത്.

ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിച്ചുവരുന്ന ആളുകൾക്കും ഈ പ്ലാനുകൾ ഏറെ പ്രയോജനപ്പെടുന്നവയാണ്. ഈ മൂന്ന് ബിഎസ്എൻഎൽ പ്ലാനുകളിലും വാലിഡിറ്റി വളരെ കുറവാണ്. എങ്കിലും അ‌ത്യാവശ്യ ഘട്ടങ്ങളിൽ ടെലിക്കോം ആവശ്യങ്ങൾ നി​റവേറ്റാൻ ഉപയോഗപ്പെടും എന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത. വാലിഡിറ്റി പോലുള്ള ആവശ്യങ്ങൾക്ക് 107 രൂപ മുതലുള്ള പ്ലാനുകൾ ലഭ്യമാണ് എന്നതും ഓർക്കണം.

Best Mobiles in India

English summary
BSNL is offering unlimited calling facility for less than Rs.100. An example of this is the Rs 99 prepaid plan which comes with a validity of 18 days. SMS and data benefits are not available in this Rs 99 plan. Subscribers who need data will have to use BSNL's various data plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X