187 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ വീണ്ടും ഓഫറുകള്‍ ചേര്‍ത്തു!

|

രണ്ടാഴ്ചയ്ക്കു മുന്‍പാണ് ടെലികോം ഓപ്പറേറ്റര്‍ താരിഫ് പ്ലാനുകള്‍ നവീരിച്ചത്. എയര്‍ടെല്‍, ഐഡിയ എന്നിവ നിലവിലുളള പ്ലാനുകളിലേക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍ ആയ ബിഎസ്എന്‍എല്ലിന്റെ ഊഴമാണ്.

 
187 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ വീണ്ടും ഓഫറുകള്‍ ചേര്‍ത്തു!

ഷവോമിയുടെ 'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' നവംബര്‍ 30 ഫ്‌ളിപ്കാര്‍ട്ടില്‍!ഷവോമിയുടെ 'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' നവംബര്‍ 30 ഫ്‌ളിപ്കാര്‍ട്ടില്‍!

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 187 രൂപയുടെ താരിഫ് പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ബിഎസ്എന്‍എല്‍ 187 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. അന്നു പറഞ്ഞിരുന്നു ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനപ്പെടുത്തി വിലയ്ക്കും വ്യതിയാനം വരുമെന്ന്. ഇതിനു ശേഷമാണ് എയര്‍ടെല്‍ 199 രൂപ പ്ലാനും ഐഡിയ 197 രൂപ പ്ലാനും അവതരിപ്പിച്ചത്. ബിഎസ്എന്‍എല്‍ന്റെ 187 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് റോമിങ്ങ് കോളുകളും നല്‍കുന്നു. അതായത് നിങ്ങള്‍ റോമിങ്ങില്‍ ആയാല്‍ കൂടിയും സൗജന്യ കോളുകള്‍ ലഭിക്കുന്നു.

 

നിങ്ങള്‍ക്കറിയായിരിക്കും മെട്രോ നഗരങ്ങളായ ഡല്‍ഹിയിലും മുംബയിലും ബിഎസ്എന്‍എല്ലിന്റെ സേവനം ഇല്ല. എന്നാല്‍ ഇപ്പോള്‍ മറ്റൊരു സര്‍ക്കാര്‍ ഉടസ്ഥതയിലുളള MTNL ആ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ വോയിസ് കോളുകള്‍ സാധാരണ ചാര്‍ജ്ജ് എന്ന നിരക്കില്‍ ഈടാക്കുന്നു.

നോക്കിയ 2 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!നോക്കിയ 2 വാങ്ങാനും വാങ്ങാതിരിക്കാനുമുളള കാരണങ്ങള്‍!

ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്ലാന്‍ വാലിഡിറ്റിയും 28 ദിവസമാണ്. റിപ്പോര്‍ട്ടു പ്രകാരം 186 രൂപ പ്ലാന്‍ തമിഴ്‌നാട്ടിലും ലഭിക്കുന്നുണ്ട്. ഒക്ടോബര്‍ 21നാണ്, 90 ദിവസത്തെ പ്രമോഷണല്‍ പ്ലാനായി ഇത് പ്രഖ്യാപിച്ചത്. അവിടെ ഈ പ്ലാന്‍ ഒക്ടോബര്‍ 21 മുതല്‍ 2018 ജനുവരി 18 വരെയാണ് വാലിഡിറ്റി.

Best Mobiles in India

English summary
State-run telecom operator BSNL (Bharat Sanchar Nigam Limited), who has made a much-needed change to its already affordable Rs 187 tariff plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X