Home
News

ബിഎസ്എന്‍എല്ലിന്റെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് എങ്ങനെ സൗജന്യമായി നേടാം?

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ്ജ് പ്ലാനുകള്‍ക്കു പുറമേ വീഡിയോ സ്ട്രീമിംഗ് സേവനങ്ങളും ലഭ്യമാക്കാന്‍ തുടങ്ങി. അതായത് ഇപ്പോള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ്, ലാന്റ് ലൈന്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

  ബിഎസ്എന്‍എല്ലിന്റെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക്

399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുകയോ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍ 745 രൂപയോക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ ഈ ഓഫറിന് അര്‍ഹരാണ്. ആമസോണ്‍ പ്രൈം ഫ്രീ സബ്‌സ്‌ക്രിപ്ഷന്റെ കാലാവധി ഒരു വര്‍ഷമാണ്.

ഇന്ത്യയിലെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് 999 രൂപയും പ്രതിമാസം 129 രൂപയുമാണ്. ആമസോണില്‍ നിന്നുമുളള ഒരു പെയ്ഡ് അംഗത്വ പ്ലാനാണ് ഇത്. കൂടാതെ ആമസോണ്‍ ഷോപ്പേഴ്‌സിന് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം കൂടിയാണ്.

ആമസോണ്‍ പ്രൈം അംഗത്വത്തിന്റെ പ്രയോജനങ്ങള്‍:

ആമസോണ്‍ പ്രൈം അംഗത്വത്തിന്റെ പ്രയോജനങ്ങള്‍:

സാധാരണ ഉപയോക്താക്കളെ അപേക്ഷിച്ച് ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അതായത് ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് വില്‍പനയുടെ സമയത്ത് ഉത്പന്നങ്ങളില്‍ നേരത്തെ തന്നെ ആക്‌സസ് ലഭിക്കുന്നു, ഷെഡ്യൂള്‍ ഡെലിവറി, ഫാസ്റ്റ് ഷിപ്പിംഗ്,ആമസോണിന്റെ പ്രൈം മ്യൂസിക് പ്രൈം വീഡിയോ സ്ട്രീമിംഗ് എന്നീ സേവനവും ലഭിക്കുന്നു. എയര്‍ടെല്ലും വോഡാഫോണും തങ്ങളുടൈ തിരഞ്ഞെടുത്ത പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു.

എങ്ങനെ ബിഎസ്എന്‍എല്ലിന്റെ ആമസോണ്‍ പ്രൈം ഒരു വര്‍ഷം സൗജന്യമായി നേടാം?

എങ്ങനെ ബിഎസ്എന്‍എല്ലിന്റെ ആമസോണ്‍ പ്രൈം ഒരു വര്‍ഷം സൗജന്യമായി നേടാം?

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ ആദ്യം ബിഎസ്എന്‍എല്‍ വെബ്‌സൈറ്റിലേക്കു പോകുക. അവിടെ ആമസോണ്‍ പ്രൈം ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ഇമെയില്‍ ഐഡിക്കൊപ്പം ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ലാന്റ്‌ലൈന്‍ നമ്പര്‍ നല്‍കുക. അടുത്തതായി സബ്‌സ്‌ക്രിപ്ഷന്‍ പേജില്‍ നിന്നും OTP സൃഷ്ടിക്കുക. ഇനി നിങ്ങളുടെ ആമസോണ്‍ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഈ ഓഫര്‍ സാധുകരിക്കുകയും സജീവമാക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് ഇന്നു വരെ ഒരു ആമസോണ്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് സൃഷ്ടിക്കുകയും ചെയ്യാം.

പുതിയ പ്രൈം ഉപയോക്താക്കള്‍ക്കു മാത്രമാണ് ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫര്‍. ഇതിനകം തന്നെ നിങ്ങള്‍ പ്രൈം അംഗമാണെങ്കില്‍ നിലവിലുളള പ്ലാന്‍ കാലാവധി കഴിയുന്നതു വരെ കാത്തിരിക്കുക. അതിനു ശേഷം ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍

ജിയോ എയര്‍ടെല്‍ എന്നിവയുമായി ഏറ്റുമുട്ടാന്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് സേവനവും അവതരിപ്പിക്കുന്നു. 249 രൂപ മുതല്‍ 2295 രൂപ വരെയാണ് ബ്രോഡബാന്‍ഡ് പ്ലാനുകളുടെ വില. എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും ഫ്രീ വോയിസ് കോളിംഗ് സൗകര്യവും ഉണ്ട്.

More from GizBot

Best Mobiles in India

English summary
BSNL offers 1 year free Amazon Prime subscription to its postpaid users
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X