ചാകര... കടപ്പുറത്തിന്നുത്സവമായി! BSNL വീണ്ടും പുതിയ പ്ലാനുമായി എത്തി; ഇത്തവണ എത്തിയത് അൺലിമിറ്റഡ് കോളുമായാണ്
മുൻനിര സ്വകാര്യ ടെലികോം സേവന ദാതാക്കളായ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വി) റീചാർജ് വിലകൾ ഉയർത്തുന്നത് തുടരുന്നതിനാൽ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ശ്രദ്ധ പിടിച്ച് പറ്റുന്ന പുതിയ, താങ്ങാനാവുന്ന പ്ലാനുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സമീപ മാസങ്ങളിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നതിനാൽ, പണത്തിന് മൂല്യം തേടുന്ന ഉപയോക്താക്കൾക്ക് ബജറ്റ്-സൗഹൃദ ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് സർക്കാർ നടത്തുന്ന ടെലികോം ഓപ്പറേറ്റർ ആയ ബിഎസ്എൻഎൽ തരംഗം സൃഷ്ടിക്കുന്നു. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് പുതിയ പ്ലാനുകൾ കൊണ്ടുവന്നുകൊണ്ടേ ഇരിക്കുകയാണ് ബിഎസ്എൻഎൽ.
ഏറ്റവും പുതിയ പ്ലാനുകളിൽ 666 രൂപയുടെ റീചാർജ് പ്ലാൻ ആണ് കൂടുതൽ ആകർഷിക്കുന്ന ഒന്ന്. ഇത് ദീർഘകാല വാലിഡിറ്റിയും ഗണ്യമായ ഡാറ്റ ഉപയോഗവും ഉൾപ്പെടെ മികച്ച നേട്ടങ്ങൾ നൽകുന്നു. ബിഎസ്എൻഎല്ലിൻ്റെ 666 രൂപ പ്ലാനിനെ കുറിച്ച് അറിയാൻ ലേഖനം തുടർന്ന് വായിക്കുക.

ബിഎസ്എൻഎല്ലിൻ്റെ 666 രൂപ പ്ലാൻ നേരത്തെ പറഞ്ഞത് പോലെ താങ്ങാവുന്ന വിലയിൽ വമ്പിച്ച ആനുകൂല്യങ്ങൾ ആണ് നൽകുന്നത്. ഈ റീചാർജ് പ്ലാൻ വിവിധ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒന്നാണ്. ബാലൻസ്ഡ് മിക്സ് ആയിട്ടുള്ള ഡാറ്റ, സൗജന്യ കോളിംഗ് എസ്എംഎസ് ആനുകൂല്യങ്ങൾ, 105 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് എടുത്ത് പറയേണ്ട ആനുകൂല്യങ്ങൾ.
666 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ച് വിശദമായി നോക്കാം. 105 ദിവസത്തെ വാലിഡിറ്റി എന്നത് ഈ ദീർഘകാല പ്ലാൻ എന്ന് വേണമെങ്കിൽ പറയാം. കാരണം ഈ പ്ലാൻ 105 ദിവസത്തെ തടസ്സമില്ലാത്ത സേവനം വാഗ്ദാനം ചെയ്യുന്നു. അതായത് ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതിനെ കുറിച്ച് ഉപയോക്താക്കൾക്ക് വിഷമിക്കേണ്ട ആവശ്യമില്ല.
അൺലിമിറ്റഡ് സൗജന്യ കോളുകൾ ആണ് മറ്റൊരു സവിശേഷത. ഉപയോക്താക്കൾക്ക് 105 ദിവസത്തേക്ക് ഇന്ത്യയിൽ ഉടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത (അൺലിമിറ്റഡ്) വോയ്‌സ് കോളുകൾ ആസ്വദിക്കാനാകും. വാലിഡിറ്റി അല്ലാതെ മറ്റൊരു മാനദണ്ഡവും ഈ കാര്യത്തിൽ ഇല്ല. ഇത് വോയ്‌സ് കോളുക വളരെ അധികം ആശ്രയിക്കുന്നവർക്ക് മികച്ച പ്ലാൻ ആണ് എന്നതിൽ സംശയമില്ല.
പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ എന്നതും ഈ പ്ലാനിൽ ലഭിക്കുന്ന ആനൂകൂല്യങ്ങളിൽ ഒന്നാണ്. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി 4ജി ഡാറ്റ ലഭിക്കുന്നു. ഇത് മുഴുവൻ വാലിഡിറ്റി കാലയളവിൽ മൊത്തം 210 ജിബിയാണ് നൽകുന്നത്. നിങ്ങളുടെ പ്രതിദിന പരിധി തീർന്നാൽ, അധിക നിരക്കുകളില്ലാതെ ഇന്റർനെറ്റ് കണക്‌റ്റ് ചെയ്യാൻ സാധിക്കുമെങ്കിലും ഡാറ്റ വേഗത 40kbps ആയി കുറയും.
പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ഈ പ്ലാനിൽ ലഭ്യമാകും. ഡാറ്റയ്ക്കും കോളിംഗിനും ഒപ്പം, പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നു. ഇത് മെസ്സേജിങ് വഴി കോണ്ടാക്റ്റ് നിലനിർത്തുന്ന ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പ്ലാൻ ആണ്. എന്തുകൊണ്ടാണ് ബിഎസ്എൻഎല്ലിൻ്റെ 666 രൂപ പ്ലാൻ പല ഉപയോക്താക്കൾക്കും അനുയോജ്യമാകും എന്നതിന്റെ ഉത്തരം ആണ് മുകളിൽ പറഞ്ഞ ആനൂകൂല്യങ്ങൾ ആയ ദൈർഘ്യമേറിയ വാലിഡിറ്റി, മാന്യമായ ഡാറ്റ, സൗജന്യ കോളിംഗ്, എസ്എംഎസ് എന്നിവ.
എല്ലാ ആനൂകൂല്യങ്ങളും ഉള്ള ഒരു സമഗ്ര പാക്കേജിനായി തിരയുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ വിലമതിക്കാൻ ആവാത്ത പ്ലാൻ ആയിരിക്കും. ഈ പ്ലാൻ വിദ്യാർത്ഥികൾക്കും വർക്ക് ഫ്രം ഹോം പ്രൊഫഷണലുകൾക്കും രാജ്യത്തിൻ്റെ ഗ്രാമപ്രദേശങ്ങളിൽ ഉള്ള ആളുകൾക്കും പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം ഡാറ്റയും കോളിങ്ങും ലഭ്യമാകുന്ന ചിലവ് കുറവുള്ള പ്ലാൻ ആണ് ഇത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








