Home
News

ഇനി ഞാൻ കുറച്ച് ഷൈൻ ചെയ്യട്ടെ! ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ റീചാർജ് പ്ലാനുകളുടെ താരിഫുകൾ ഉയർത്തിയതിനാൽ, നിരവധി മൊബൈൽ ഉപയോക്താക്കൾ കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഓപ്ഷനുകൾക്കായി തിരയുകയാണ്. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) ഈ ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്ത് പുതിയ ഉപയോക്തൃ അടിത്തറയെ ആകർഷിക്കുന്നതിനായി പുതിയ ബജറ്റ് ഫ്രണ്ട്‌ലി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. ഒരുപാട് നാളുകളായി വെല്ലുവിളിയെ അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ മത്സരാധിഷ്ഠിത വിലകളിൽ ആകർഷകമായ ഓഫറുകളോടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ നൽകുന്ന ഏക കമ്പനി എന്ന നിലയിൽ വേറിട്ട് നിൽക്കുന്നു.

മറ്റ് ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വൊഡാഫോൺ തുടങ്ങിയ കമ്പനികൾ അവരുടെ റീചാർജ് പ്ലാനുകളുടെ താരിഫുകൾ ഉയർത്തിയ ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിൽ നിന്ന് ഉള്ള പുതിയ ദീർഘകാല പ്ലാനുകൾ ഏതൊക്കെ എന്ന് നോക്കാം. ബിഎസ്എൻഎൽ അടുത്തിടെ നിരവധി റോബസ്റ്റ് പ്ലാനുകൾ അവതരിപ്പിച്ചു. അത് 26 മുതൽ 395 ദിവസം വരെ ഉള്ള ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നവ ആണ്.

ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ

ബിഎസ്എൻഎൽ സിം ഉപഭോക്താക്കൾക്ക് ഇടയ്ക്കിടെ ഉള്ള റീചാർജുകളുടെ അസൗകര്യം ഒഴിവാക്കാൻ, കമ്പനി 300 ദിവസത്തിൽ കൂടുതൽ കാലാവധി ഉള്ള 3 പ്ലാനുകൾ നൽകുന്നു. ഒരുപാട് പൈസ നൽകാതെ തന്നെ വിപുലമായ കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്നതിന് ആണ് ഈ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബിഎസ്എൻഎല്ലിൻ്റെ 336 ദിവസത്തെ പ്ലാൻ: മൂന്ന് ദീർഘകാല പ്ലാനുകളിൽ, ബിഎസ്എൻഎല്ലിന് 336 ദിവസത്തെ വാലിഡിറ്റി ഉള്ള ഒരു പ്ലാൻ ഉണ്ട്. ഈ പ്ലാൻ കുറഞ്ഞ റീചാർജ് ചെലവിൽ സൗജന്യ കോളിംഗ് വാഗ്ദാനം ചെയ്യുന്നു. അതിൽ മുഴുവൻ കാലയളവിലേക്കും 24 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. ഇത് പതിവ് ടോപ്പ്-അപ്പുകൾ ഇല്ലാതെ വിപുലീകൃത കണക്റ്റിവിറ്റി തേടുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ് എന്നതിൽ സംശയമില്ല.

ബിഎസ്എൻഎല്ലിൻ്റെ 365 ദിവസത്തെ പ്ലാൻ: 1,999 രൂപയുടെ വിലയിൽ 365 ദിവസത്തെ സാധുത വാഗ്ദാനം ചെയ്യുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന ലോങ്ങ് ടെം റീചാർജ് പ്ലാൻ എന്ന് ഇതിനെ വിളിക്കാം. ഇത് ഉപയോക്താവിനെ വർഷം മുഴുവനും തടസ്സരഹിതമായി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ പ്രാപ്തമാക്കുന്നു.

ഈ പ്ലാനിൽ 356 ദിവസത്തേക്ക് 600 ജിബി ഡാറ്റ ആണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് ഈ കാലയളവിൽ ഉപയോക്താക്കൾക്ക് ധാരാളം ഇൻ്റർനെറ്റ് ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കുന്നു. കൂടാതെ, പ്ലാനിൽ 30 ദിവസത്തെ സൗജന്യ ബിഎസ്എൻഎൽ ട്യൂണുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

ബിഎസ്എൻഎല്ലിൻ്റെ 395 ദിവസത്തെ പ്ലാൻ: ഈ പ്ലാൻ ഒരു വർഷത്തിൽ അധികം നീണ്ടുനിൽക്കും. കാരണം ഈ പ്ലാൻ 395 ദിവസത്തേക്ക് സാധുവാണ്. ഇതിൻ്റെ വില 2,399 രൂപ ആണ്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ഒരു വർഷത്തിലധികം അൺലിമിറ്റഡ് സൗജന്യ കോളിംഗ് നൽകും.

കൂടാതെ, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ആസ്വദിക്കാൻ കഴിയും. ഏകദേശം 13 മാസത്തേക്ക് തുടർച്ച ആയ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. മറ്റ് ലോങ്ങ് ടെം പ്ലാനുകൾ വെച്ച് നോക്കുമ്പോൾ ഇത് വളരെ ചെലവ് കുറഞ്ഞ പ്ലാൻ ആണ് എന്ന് വേണമെങ്കിൽ പറയാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
With other telecom companies like Airtel, Jio and Vodafone increasing the tariffs of their recharge plans, let's see what are the new long-term plans from BSNL. BSNL has recently introduced several robust plans that offer long validity ranging from 26 to 395 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X