സാധാരണക്കാരന് ഇത് ഗ്രേറ്റ് പ്ലാൻ! ജിയോയെ അടിച്ചിരുത്തിയ BSNL സൂപ്പർ ലോ കോസ്റ്റ് പ്ലാൻ, ലാഭം 101 രൂപ
വെറും ഒരു രൂപ വ്യത്യാസത്തിൽ എത്തുന്ന രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾ വരിക്കാർക്ക് നൽകുന്നത് മറ്റെവിടെയും കിട്ടാത്ത അത്ര മികച്ച ആനുകൂല്യങ്ങൾ. കുറഞ്ഞ നിരക്കിൽ നല്ല മൂല്യമുള്ള ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ ബിഎസ്എൻഎൽ തന്നെയാണ് ഇന്ത്യൻ ടെലിക്കോം മേഖലയിൽ മുന്നിലുള്ളത് എന്നതാണ് സത്യം. എന്നാൽ ചില പരിമിതികൾ നേരിടുന്നതിനാൽ തന്നെ ബിഎസ്എൻഎല്ലിന്റെ ഈ മികച്ച പ്ലാനുകൾ പലരും അറിയാതെ പോകുന്നു. അതേസമയം തന്നെ, അറിയാവുന്നവർക്ക് ഈ ബിഎസ്എൻഎൽ പ്ലാനുകൾ മഹത്തരമാണ്. കാരണം കുറഞ്ഞ നിരക്കിൽ തങ്ങളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അവർ ഈ പ്ലാനുകൾ ഉപയോഗിക്കുന്നു.
വരിക്കാരന് മികച്ച മൂല്യം തിരിച്ചുനൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് അതിന്റെ 107 രൂപയുടെ പ്ലാൻ ആണ്. മറ്റെവിടെയും കിട്ടാത്ത ആനുകൂല്യങ്ങളാണ് 107 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്കു കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ (അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ) എന്ന നിലയിൽ 107 രൂപയുടെ പ്ലാൻ പലർക്കും അറിയാം.

എന്നാൽ വെറും 1 രൂപ അധികമായി നൽകിയാൽ മറ്റെവിടെയും കിട്ടാത്ത ആനുകൂല്യങ്ങൾ ലഭ്യമാകുന്ന മറ്റൊരു പ്ലാൻ കൂടി ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നത് പലർക്കും അറിയില്ല. 108 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് അത്. 28 ദിവസ വാലിഡിറ്റിയിൽ ആണ് 108 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ബിഎസ്എൻഎൽ ഒഴികെയുള്ള മറ്റ് ടെലിക്കോം കമ്പനികളുടെ 28 ദിവസ വാലിഡിറ്റി പ്ലാനുകൾക്ക് കുറഞ്ഞത് 150 രൂപയ്ക്കടുത്ത് എങ്കിലും നൽകണം. എന്നാലിവിടെ വെറും 108 രൂപ മാത്രം ഈടാക്കി ബിഎസ്എൻഎൽ അതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് 107 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ആനുകൂല്യങ്ങൾ കൂടുതൽ വേണമെന്നുള്ളവർക്ക് ഒരു രൂപ അധികം മുടക്കി 108 പ്ലാൻ തെരഞ്ഞെടുക്കാം.

108 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 1 ജിബി പ്രതിദിന ഡാറ്റയും ആണ് 108 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ. എസ്എംഎസ് ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കൾക്ക് SMS അയയ്‌ക്കണമെന്നുണ്ടെങ്കിൽ ടോക്ക്‌ടൈം ഉപയോഗിച്ച് റീചാർജ് ചെയ്യാം.
28 ദിവസ വാലിഡിറ്റിയിൽ ദിവസവും 1ജിബി ഡാറ്റ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിന് 209 രൂപയാണ് നിരക്ക്. എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും എന്നതൊഴിച്ചാൽ ജിയോയുടെ 209 രൂപയുടെ പ്ലാനിലെയും ബിഎസ്എൻഎല്ലിന്റെ 108 രൂപയുടെയും പ്ലാനിലെ പ്രധാന ടെലിക്കോം ഒന്നുതന്നെയാണ്. അതായത് ജിയോ നൽകുന്നതിനെക്കാൾ 101 രൂപ ലാഭത്തിൽ ബിഎസ്എൻഎൽ പ്ലാൻ അതേ ആനുകൂല്യം നൽകുന്നു.
പ്രതിദിന ഡാറ്റയെക്കാൾ പ്രാധാന്യം വാലിഡിറ്റിക്ക് നൽകുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് കിട്ടാവുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 107 രൂപയുടെ പ്ലാനാണ്. 35 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3GB സൗജന്യ ഡാറ്റ + 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിംഗ് + BSNL ട്യൂണുകൾ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ആനുകൂല്യം നൽകുന്ന പ്ലാനുകൾ കണ്ടെത്താൻ കഴിയില്ല. കുറച്ചെങ്കിലും കുറഞ്ഞ നിരക്കിൽ എത്തുന്നത് വിഐയുടെ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്. എന്നാൽ മുൻപ് 28 ദിവസ വാലിഡിറ്റി ലഭിച്ചിരുന്ന ഈ വിഐ പ്ലാൻ ഇപ്പോൾ വെറും 15 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്.


Click it and Unblock the Notifications








