പുതിയ ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് രണ്ടു മാസം ഫ്രീ ബ്രോഡ്ബാന്‍ഡ് നൽകി ബിഎസ്എൻഎൽ!
ടെലികോം രംഗത്തെ മത്സരം മുറുകുകയാണ്. ജിയോയും എയര്‍ടെല്ലും തമ്മിലാണ് മുഖ്യ എതിരാളിയെങ്കിലും തങ്ങളുടെ സ്ഥാനം സംരക്ഷിക്കാന്‍ മറ്റ് ടെലികോം ദാതാക്കളും ഓഫറുകള്‍ വഴി സാന്നിധ്യം അറിയിക്കുന്നുണ്ട്.

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാദാക്കളായ ബിഎസ്എന്‍എല്‍ ആണ് വന്‍ ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. പുതിയ ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്കാണ് ബിഎസ്എന്‍എല്ലിന്റെ ഈ ഓഫര്‍ ലഭ്യമാവുക. നിങ്ങള്‍ ബിഎസ്എന്‍എല്‍ വരിക്കാരാണെങ്കില്‍ പുതിയ ലാപ്‌ടോപ്പ് വാങ്ങിയ ബില്ലുമായി അധികൃതരെ സമീപിച്ചാല്‍ രണ്ടു മാസം ഫ്രീ ബ്രോഡ്ബാന്‍ഡ് സേവനം നിങ്ങള്‍ക്കു ലഭിക്കും.
20എംബിപിഎസ് വേഗതയുളള ബ്രോഡ്ബാന്‍ഡാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ബില്‍ നല്‍കിയാല്‍ രണ്ടു മാസത്തിനുളൡ തന്നെ ബിഎസ്എന്‍എല്‍ന്റെ BBG Combo ULD 45 ജിബി പ്രകാരം ഡേറ്റ ഉപയോഗിക്കാം.
ഈ പ്ലാനിന്റെ നിലവിലത്തെ വില 99 രൂപയാണ്. പ്ലാന്‍ പ്രകാരം ദിവസം 1.5ജിബി ഹൈ-സ്പീഡ് ഡേറ്റയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. 1.5ജിബി ഡേറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 1 Mbps ലേക്കു മാറും. 90 ദിവസമാണ് ഈ ഓഫര്‍. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭ്യമാണ്.
ബിഎസ്എന്‍എല്‍ന്റെ മറ്റു കോംബോ പ്ലാനുകളാണ് BBG Combo ULD 150 GB പ്ലാന്‍, ഇതില്‍ 199 രൂപയ്ക്ക് 5ജിബി ഡേറ്റ പ്രതിദിനം ലഭിക്കും. അതു പോലെ BBG Combo ULD 300GB യ്ക്ക് 299 രൂപയാണ്, അതില്‍ 10ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു, എന്നാല്‍ ഇതിന്റെ 600GB യ്ക്ക് 20ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്നു.


Click it and Unblock the Notifications








