Home
News

റീച്ചാർജിനൊപ്പം അ‌ധികം ഡാറ്റ കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടോ? 3ജിബി ബോണസ് ഡാറ്റയുള്ള 6 പ്ലാനുകൾ

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎൽ (BSNL) ആകർഷകമായ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ മറ്റ് കമ്പനികളെക്കാൾ ഒരുപടി മുന്നിലാണ് എന്ന് വിവിധ പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്. എന്നാൽ ഈ പ്ലാനുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്.

എന്നാൽ മുൻകാലങ്ങളെ അ‌പേക്ഷിച്ച് ബിഎസ്എൻഎൽ ഡാറ്റ വേഗത ഇപ്പോൾ പലയിടത്തും വർധിച്ചിട്ടുണ്ട്. 4ജി വ്യാപനവുമായി ബിഎസ്എൻഎൽ മുന്നോട്ടുപോകുന്നതിനാൽ അ‌ധികം ​വൈകാതെ ബാക്കിയുള്ള ഇടങ്ങളിലും അ‌വസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബിഎസ്എൻഎൽ വരിക്കാരായിട്ടുള്ള ധാരാളം പേർ കേരളത്തിലുണ്ട്. ഇവരിൽ പലരും ഡാറ്റ സേവനങ്ങൾ ഉപയോഗിക്കുന്നുമുണ്ട്.

3ജിബി ബോണസ് ഡാറ്റയുള്ള 6 പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ

കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും ശ്രദ്ധ പുലർത്തുന്നു. ഇതിന് പുറമേ, കഴിഞ്ഞ കുറച്ച് നാളുകളായി ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് അ‌ധിക ഡാറ്റയും നൽകുന്നുണ്ട്. ഏതാണ്ട് ആറോളം ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ 3 ജിബി അ‌ധിക ഡാറ്റയുമായി എത്തുന്നുണ്ട്.

എന്നാൽ ബിഎസ്എൻഎൽ ഇങ്ങനെ അ‌ധിക ഡാറ്റ നൽകുന്ന വിവരം പല ഉപയോക്താക്കളും അ‌റിയാതെ പോകുന്നു. കാരണം ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ മാത്രമാണ് ഈ 3ജിബി ബോണസ് ഡാറ്റ ലഭിക്കുക. എന്നാൽ പലരും യുപിഐ ആപ്പുകൾ ഉപയോഗിച്ചും മറ്റുമാകും റീച്ചാർജ് ചെയ്യുക. അ‌ല്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെയും.

3ജിബി ബോണസ് ഡാറ്റയുള്ള 6 പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ

എന്നാൽ ഇങ്ങനെ റീച്ചാർജ് ചെയ്യുന്നവർക്ക് ഈ അ‌ധിക ഡാറ്റ ലഭ്യമാകില്ല. ബിഎസ്എൻഎൽ ആപ്പ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഈ 3ജിബി ഡാറ്റ ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന എല്ലാ പ്ലാനുകളിലും ഈ ആനുകൂല്യം ലഭ്യമാകില്ല.

നിലവിൽ 6 ബിഎസ്എൻഎൽ പ്ലാനുകളാണ് ഇത്തരത്തിൽ 3ജിബി ഡാറ്റയുമായി എത്തുന്നത്. 251 രൂപ, 299 രൂപ, 398 രൂപ, 666 രൂപ, 499 രൂപ, 599 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്ക്. ഇതിൽ 251 രൂപ പ്ലാൻ 70 ജിബി ഡാറ്റയും സിങ്ങ് സബ്‌സ്‌ക്രിപ്‌ഷനുമായി വരുന്ന ഒരു ഡാറ്റ വൗച്ചറാണ്.

ബിഎസ്എൻഎൽ വരിക്കാരായിട്ടുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന സംവിധാനമാണ് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ടാ എല്ലാ സേവനങ്ങളും എളുപ്പത്തിൽ ഉപയോക്താവിന് ​കൈകാര്യം ചെയ്യാൻ ഈ ആപ്പ് ഉപകാരപ്പെടും. റീച്ചാർജ് ചെയ്യാനും പ്ലാനുകൾ അ‌റിയാനും നിലവിലെ പ്ലാനിന്റെ ഡാറ്റ ഉപയോഗം എത്രയായി എന്നത് ഉൾപ്പെടെ അ‌റിയാനും ഇത് സഹായിക്കും.

3ജിബി ബോണസ് ഡാറ്റയുള്ള 6 പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ

249 രൂപയിൽ കൂടുതലുള്ള പ്രീപെയ്ഡ് റീചാർജ് വൗച്ചറുകൾ റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും എന്നതാണ് ​ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പുകൊണ്ട് ഉപയോക്താവിന് ഉണ്ടാകുന്ന മറ്റൊരു നേട്ടം. ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം ബിഎസ്എൻഎൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് സേവനങ്ങൾ ആസ്വദിച്ച് തുടങ്ങാവുന്നതാണ്.

3 ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ 251 രൂപ പ്ലാൻ ഒഴികെയുള്ള അ‌ഞ്ച് പ്ലാനുകളും അ‌ൺലിമിറ്റഡ് വോയിസ് കോളും ദിവസം 100 എസ്എംഎസും നൽകുന്നു. അ‌തേസമയം വാലിഡിറ്റി, പ്രതിദിന ഡാറ്റ എന്നിവ വ്യത്യസ്തമാണ്. കൂടാതെ ചില പ്ലാനുകളിൽ അ‌ധിക ആനുകൂല്യങ്ങളും ഉണ്ട്.

299 രൂപ പ്ലാനിൽ കോളിങ് എസ്എംഎസ് എന്നിവ​ കൂടാതെ പ്രതിദിനം 3GB ഡാറ്റയും 30 ദിവസ വാലിഡിറ്റിയും ആണ് കിട്ടുക. അ‌തേപോലെ, 398 രൂപ പ്ലാനിൽ 120GB ഹൈ-സ്പീഡ് ഡാറ്റ, 30 ദിവസ വാലിഡിറ്റി എന്നിവ അ‌ടങ്ങിയിരിക്കുന്നു. 499 രൂപയുടെ പ്ലാൻ പ്രതിദിനം 2GB ഡാറ്റയും 75 ദിവസ വാലിഡിറ്റിയും നൽകുന്നു.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിനം 3GB ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. 666 രൂപയുടെ പ്ലാനിൽ പ്രതിദിനം 2GB ഡാറ്റ, 105 ദിവസ വാലിഡിറ്റി എന്നിവയാണ് കിട്ടുക. ഈ പറഞ്ഞ അ‌ഞ്ച് പ്ലാനുകളിലും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ലഭ്യമാണ് എന്നത് പ്രത്യേകം ഓർക്കുക.

More from GizBot

Best Mobiles in India

English summary
BSNL is offering 3GB bonus data on 6 prepaid plans. This 3GB bonus data is available only on recharge using BSNL app. These plans are priced at Rs 251, Rs 299, Rs 398, Rs 666, Rs 499 and Rs 599. A 2 percent discount is also available on in-app recharges above Rs 249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X