ബിഎസ്എന്‍എല്‍ 333 പ്ലാനില്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍: വേഗമാകട്ടേ!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇപ്പോള്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പഴയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുമാണ് ഈ അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുന്നത്.

ബിഎസ്എന്‍എല്‍ 333 പ്ലാനില്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍: വേഗമാകട്ടേ!

3ജി ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ വളരെ ഏറെ ഉപയോഗപ്രദമാകും എന്നുളളതിനു യാതൊരു സംശയവും ഇല്ല. STV 333 പ്ലാന്‍ എന്നാണ് ഈ ഓഫറിന്റെ പേര്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ ജിയോയുടെ 309 പ്ലാന്‍. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്ങ്, ഡാറ്റ, എസ്എംഎസ് എന്നിവ നല്‍കുന്നു. എന്നാല്‍ ജിയോയുമായി എതിര്‍ത്തു നില്‍ക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ 333 പ്ലാന്‍ കൊണ്ടു വന്നിരിക്കുന്നത്. ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ മറ്റു ടെലികോം മേഖലയുമായി വെല്ലുവിളി ഏറ്റെടുക്കുകയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍/ജിയോ

STV 333 പ്ലാനില്‍ മൂന്നു മാസമാണ് വാലിഡിറ്റി. അതായത് തികച്ചും 90 ദിവസം. എന്നാല്‍ ജിയോ 309 രൂപയുടെ പ്ലാനില്‍ 84 ദിവസമാണ് വാലിഡിറ്റി. ജിയോ ഇതിനോടൊപ്പം 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത് 3ജിബി ഡാറ്റയാണ് പ്രതിദിനം.

ബിഎസ്എന്‍എല്‍ 333 പ്ലാന്‍

ട്രിപ്പിള്‍ ഏക് എന്നാണ് ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാനിനെ പേര്. ടാക്‌സ് ഉള്‍പ്പെടെ 333 രൂപയാണ് ഈ പ്ലാനിന്റെ വില.

പ്ലാന്‍ ടൈപ്പ്

പ്രീപെയ്ഡ് പ്ലാനാണിത്. 3ജി സ്മാര്‍ട്ട്‌ഫോണ്‍ വേണം ഈ ഓഫര്‍ ഉപയോഗിക്കണമെങ്കില്‍.

എത്ര ഡാറ്റ ലഭിക്കുന്നു?

മൂന്നു മാസത്തെ വാലിഡിറ്റിയില്‍ ഈ പ്ലാനില്‍ 270 ഡാറ്റയാണ് ലഭിക്കുന്നത്, അതായത് പ്രിതിദിനം 3ജിബി ഡാറ്റ.

എഫ്‌യുപി ലിമിറ്റ്

എഫ്‌യുപി ലിമിറ്റ് 80 Kbps ആണ്. 4ജി എല്‍റ്റിഇ ആണ് ഡാറ്റ ട്രാന്‍സ്ഫര്‍ ടൈപ്പ്.

ബിഎസ്എന്‍എല്‍ 339 പ്ലാന്‍

ബിഎസ്എന്‍എല്‍ 339 പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. ഇതില്‍ 25 മിനിറ്റ് ഓഫ്‌നെറ്റ് കോളിങ്ങ് ഉള്‍പ്പെടെ 28 ദിവസമാണ് വാലിഡിറ്റി.

 

 

ബിഎസ്എന്‍എല്‍ 395 പ്ലാന്‍

ബിഎസ്എന്‍എല്‍ 395 പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, കൂടാതെ 1800 ഓഫ്-നെറ്റ് മിനിറ്റും 71 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

 

 

ബിഎസ്എന്‍എല്‍ 99 പ്ലാന്‍

ഈ പ്ലാനില്‍ 250 എംബി ഡാറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഇതിനു മുന്‍പ് ഒരു ഡാറ്റയും ഇതില്‍ ഇല്ലായിരുന്നു.

 

 

ബിഎസ്എന്‍എല്‍ 225 പ്ലാന്‍

250 എംബി ഡാറ്റയില്‍ നിന്നും 1000 എംബി ഡാറ്റയാക്ക് കൂട്ടിയിട്ടുണ്ട് ഈ പ്ലാനില്‍.

 

 

ബിഎസ്എന്‍എല്‍ 325 പ്ലാന്‍

250എംബി ഡാറ്റയില്‍ നിന്നും 2000എംബി ഡാറ്റയാണ് ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്നത്.

 

 

ബിഎസ്എന്‍എല്‍ 525 പ്ലാന്‍

ഈ പ്ലാനില്‍ 500എംബി ഡാറ്റക്കു പകരം ഇപ്പോള്‍ 3000എംബി ഡാറ്റയാണ് നല്‍കുന്നത്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
“The STV 333 i.e“Triple ACE” offer gives Unlimited Data with 3GB data/day as fair usage policy (FUP) for 90 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot