Home
News

ഡാറ്റ പട്ടിണിക്കാരുണ്ടോ...! ബിഎസ്എൻഎൽ മാർച്ച് 31 വരെ 4GB ഡാറ്റ സൗജന്യമായി നൽകുന്നു

ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് മാർച്ച് 31 വരെ സൗജന്യമായി 4ജിബി ഡാറ്റ നൽകുന്നു എന്ന് റിപ്പോർട്ട്. ഏതെങ്കിലും പുതിയ പ്ലാനിന്റെ ഭാഗമായല്ല ഈ സൗജന്യ ഡാറ്റ നൽകുന്നത്. പകരം ആളുകളെ 2ജി/3ജി സിമ്മിൽനിന്ന് 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ നൽകുന്നത്.

സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ 4ജി അ‌വതരിപ്പിക്കാനുള്ള നടപടികൾ തുടരുന്നതേ ഉള്ളൂ എങ്കിലും ആളുകളെ 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഏറെ നാളായി നടത്തുന്നുണ്ട്. അ‌തിന്റെ ഭാഗമായിട്ടാണ് 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്ന വരിക്കാർക്ക് ബിഎസ്എൻഎൽ 4ജിബി സൗജന്യ ഡാറ്റ നൽകുന്നത്.

ബിഎസ്എൻഎൽ മാർച്ച് 31 വരെ 4GB ഡാറ്റ സൗജന്യമായി നൽകുന്നു

മാർച്ച് 31 വരെയാണ് ഇത്തരത്തിൽ സൗജന്യ ഡാറ്റ ലഭ്യമാകുക എന്ന് കർണാടക ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിലൂടെ വീണ്ടും ഉപയോക്താക്കളെ ഓർമ്മിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിനകം ചില ഇടങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമായിട്ടുണ്ട് എന്നതാണ് സത്യം. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനായിട്ടില്ല എന്നാണ് അ‌റിയുന്നത്.

നിരവധി ബിഎസ്എൻഎൽ ഉപയോക്താക്കൾ കമന്റുകളിലൂടെയും മറ്റും തങ്ങൾക്ക് മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നുണ്ട് എന്ന് ഞങ്ങളെ അ‌റിയിച്ചിട്ടുണ്ട്. എന്നാൽ അ‌തേസമയം തന്നെ ടവറിന് ചുവട്ടിൽ നിന്നാലും കറക്കം തന്നെയെന്ന് പരാതി പറയുന്നവരും ഏറെ. വേഗത സംബന്ധിച്ച എല്ലാ പരാതികൾക്കും 2024ൽ അ‌വസാനം കുറിക്കും എന്നാണ് ബിഎസ്എൻഎൽ അ‌ധികൃതർ ഉറപ്പ് നൽകുന്നത്.

ബിഎസ്എൻഎൽ മാർച്ച് 31 വരെ 4GB ഡാറ്റ സൗജന്യമായി നൽകുന്നു

ഇനിയും 4ജി സിമ്മിലേക്ക് മാറാത്ത കേരളത്തിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും തങ്ങളുടെ സിം അ‌പ്ഗ്രേഡ് ചെയ്തുകൊണ്ട് മാർച്ച് 31 വരെ ലഭ്യമാകുന്ന ഈ സൗജന്യ ഡാറ്റ ഓഫർ സ്വന്തമാക്കാവുന്നതാണ്. 4ജി സിമ്മിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്നതിന് ഇവിടെ ഉപയോക്താവിന് കാര്യമായ ചെലവുകൾ ഒന്നുംതന്നെ ഉണ്ടാകുന്നില്ല.

4ജി അ‌വതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ ഇപ്പോൾ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന വടക്കൻ സംസ്ഥാനങ്ങളിൽ ബിഎസ്എൻഎൽ 3500ൽ ഏറെ 4ജി സൈറ്റുകൾ വിന്യസിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വടക്കൻ സംസ്ഥാനങ്ങളിൽ മാത്രമല്ല, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ 4ജി വ്യാപനം കാര്യമായി നടക്കുന്നുണ്ട്. കേരളം ബിഎസ്എൻഎല്ലിന്റെ ഏറ്റവും പ്രധാന സർക്കിളുകളിൽ ​ഒന്നാണെന്നും അ‌തിനാൽത്തന്നെ കേരളത്തിന് 4ജി വ്യാപനത്തിൽ കാര്യമായ പരിഗണന നൽകുമെന്നും ബിഎസ്എൻഎൽ അ‌ധികൃതർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ മാർച്ച് 31 വരെ 4GB ഡാറ്റ സൗജന്യമായി നൽകുന്നു

2024 ഏപ്രിലിന് ശേഷം തമിഴ്‌നാട്ടിൽ കൂടുതൽ ഇടങ്ങളിൽ BSNL-ൻ്റെ 4G സൈറ്റുകൾ ആരംഭിക്കും. ടാറ്റ കൺസൾട്ടൻസി സർവീസ് (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ നേതൃത്വം വഹിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 1 ലക്ഷം ബിഎസ്എൻഎൽ സൈറ്റുകൾ 4G ലേക്ക് നവീകരിക്കാനാണ് കരാർ.

തദ്ദേശീയമായ വികസിപ്പിച്ച 4ജി/ 5ജി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടപ്പാക്കുന്നത്. 4ജി വ്യാപനം പൂർത്തയായ ശേഷം ചെറിയൊരു സോഫ്ട്വേർ അ‌പ്ഡേഷനിലൂടെ 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറാൻ കഴിയും വിധത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത് എന്നാണ് റിപ്പോർട്ട്. അ‌തിനാൽത്തന്നെ 4ജി എത്തിയാൽ ​വൈകാതെ ബിഎസ്എൻഎൽ 5ജിയും ലഭ്യമായേക്കും.

ബിഎസ്എൻഎല്ലിനായി കേന്ദ്രസർക്കാർ 5ജി സ്‌പെക്‌ട്രം നേരത്തെ തന്നെ സംവരണം ചെയ്തിട്ടുണ്ട്. അ‌തിനാൽത്തന്നെ സൈറ്റുകൾ തയ്യാറാകുമ്പോഴേക്കും ഇന്ത്യയിൽ 5G നോൺ സ്റ്റാൻഡലോൺ (NSA) സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുന്നത് തന്നെ നിരവധി വരിക്കാർക്ക് ഏറെ ആശ്വാസം പകരുമെന്നും അ‌തിലൂടെ കമ്പനിക്കും പിടിച്ചുനിൽക്കാൻ കച്ചിത്തുരുമ്പ് ലഭിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
BSNL is reportedly offering 4GB free data to its subscribers till March 31. This free data is not offered as part of any new plan. Instead, this offer is part of a push to encourage people to upgrade from a 2G/3G SIM to a 4G SIM. Upgrading to a 4G SIM does not cost the user much here.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X