Home
News

ഞങ്ങളെ തോൽപ്പിക്കാനാവില്ല മക്കളേ..കിടിലന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍!

By Gizbot Bureau

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാദാക്കള്‍ തമ്മിലുളള യുദ്ധം മുറുകുകയാണ്. തുടക്കം മുതല്‍ എതിരാളികളെ അടിച്ചിരുത്തുക എന്ന ലക്ഷ്യവുമായി പിറവി എടുത്തതാണ് റിലയന്‍സ് ജിയോ എന്നാണ് മിക്കവരും പറയുന്നത്.

ഞങ്ങളെ തോൽപ്പിക്കാനാവില്ല  മക്കളേ..കിടിലന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി

എന്നാല്‍ ഇപ്പോഴിത ആരേയും ഞെട്ടിപ്പിക്കുന്ന കിടിലന്‍ ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഓഫര്‍ മൊബൈലിനല്ല, മറിച്ച് ബ്രോഡ്ബാന്‍ഡിനാണ്. മൊബൈലിന്റെ വരവോടെ ബ്രോഡ്ബാന്റിന്റെ പ്രൗഢി തിരിച്ചെടുക്കുകയാണ് ഈ പുതിയ ഓഫറുകളിലൂടെ ബിഎസ്എന്‍എല്‍. മൊബൈലിലും ഇതിനോടകം പല ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഎസ്എന്‍എല്‍ രണ്ട് ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് വന്‍ ഓഫറുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒന്ന് ഫൈബ്രോ കോംബോ ULD 777 മറ്റൊന്ന് ഫൈബ്രോ കോംബോ ULD 1277.

ഫൈബ്രോ കോംബോ ULD 777ല്‍ 500ജിബി ഡേറ്റ 50Mbps സ്പീഡില്‍ ലഭ്യമാകുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 30 ദിവസമാണ്. ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 2Mbps സ്പീഡായിരിക്കും ലഭിക്കുക. ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിലേക്ക് ദീര്‍ഘകാല കാലയളവിലേക്കും സബ്‌സ്‌ക്രൈബ് ചെയ്യാം. അതായത് 8547 രൂപ (ഒരു വര്‍ഷത്തേക്ക്), 16317 രൂപ (രണ്ട് വര്‍ഷത്തേക്ക്), 23310 രൂപ (മൂന്നു വര്‍ഷത്തേക്ക്) എന്നിങ്ങനെ.

ഫൈബ്രോ കോംബോ ULD 1277 പ്ലാനില്‍ 750ജിബി ഡേറ്റ 100Mbps സ്പീഡില്‍ ലഭിക്കുന്നു. ഡേറ്റ പരിധി കഴിഞ്ഞാല്‍ 2Mbps സ്പീഡായിരിക്കും ഈ പ്ലാനിലും ലഭിക്കുക. കൂടാതെ ദീര്‍ഘകാല കാലയളവിലേക്കും സ്ബ്‌സ്‌ക്രൈബ് ചെയ്യാം, അതായത് 14047 രൂപ ( ഒരു വര്‍ഷത്തേക്ക്), 26817 രൂപ (രണ്ടു വര്‍ഷത്തേക്ക്), 38310 രൂപ (മൂന്നു വര്‍ഷത്തേക്ക്) എന്നിങ്ങനെ.

കൂടാതെ ഈ രണ്ടു പ്ലാനുകളില്‍ നിന്നും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം. ആന്റമാന്‍ ആന്റ് നിക്കോബാര്‍ ഒഴികേ ബാക്കിയുളള എല്ലാ സര്‍ക്കിളുകളിലും ബിഎസ്എന്‍എന്‍ന്റെ ഈ പ്ലാന്‍ ബാധകമാണ്.

എയര്‍ടെല്ലിന്റെ 899 രൂപ പ്ലാനാണ് ബിഎസ്എന്‍എല്‍ന്റെ 777 പ്ലാനുമായി ഏറ്റുമുട്ടുന്നത്. അതായത് എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 150ജിബി ഡേറ്റ 40Mbps സ്പീഡില്‍ ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
BSNL Offers 500GB Data, 50Mbps Speed, check out price, other details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X