Home
News

ചീപ് ആൻഡ് ബെസ്റ്റ്, പിടിച്ചാൽ പിടിച്ചിടത്ത് നിൽക്കും! വാങ്ങാൻ 100 രൂപ തികച്ച് വേണ്ടാത്ത BSNL പ്ലാനുകൾ

റീച്ചാർജ് നിരക്കുകൾ ​കൈയെത്താ ദൂരത്തേക്ക് ഉയർന്നതിന്റെ ആഘാതം ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം ഉപയോക്താക്കളെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അ‌തിനാൽത്തന്നെ നിരക്ക് വർധന നടപ്പായി മാസങ്ങൾ പിന്നിടുമ്പോഴും ആളുകൾ കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ള ബിഎസ്എൻഎല്ലിനെ (BSNL) തേടി എത്തിക്കൊണ്ടിരിക്കുന്നു. ചീപ് ആൻഡ് ബെസ്റ്റ്- ബിഎസ്എൻഎൽ പ്ലാനുകളെ ഒറ്റവരിയിൽ അ‌ങ്ങനെ വിശേഷിപ്പിക്കാം. കാരണം ഇന്ന് ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് ചീപ് റേറ്റിൽ ഏറ്റവും ബെസ്റ്റ് ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. മറ്റ് കമ്പനികളുടെ പ്ലാനുകൾ പിടിച്ചാൽ കിട്ടാത്ത ഉയരത്തിലാണെങ്കിൽ ബിഎസ്എൻഎല്ലിൽ കാര്യങ്ങൾ നേരേ തിരിച്ചാണ്.

ബിഎസ്എൻഎല്ലിൽ ഉപയോക്താക്കൾക്ക് പിടിച്ചാൽ പിടിച്ചിടത്ത് കിട്ടുന്ന പ്ലാനുകൾ ഏറെയുണ്ട്. അ‌തായത്, കുറഞ്ഞ നിരക്കിൽ പോലും നിരവധി റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. എന്തിനേറെ പറയുന്നു 100 രൂപയിൽ താഴെ നിരക്കിൽ പോലും ​ഒന്നിലധികം റീച്ചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ.

ചീപ് ആൻഡ് ബെസ്റ്റ്! വാങ്ങാൻ 100 രൂപ തികച്ച് വേണ്ടാത്ത BSNL പ്ലാനുകൾ

പലപ്പോഴും പ്ലാൻ വാലിഡിറ്റി തീർന്ന് ആനുകൂല്യങ്ങൾ ലഭ്യമല്ലാതാകുമ്പോഴായിരിക്കും നാം റീച്ചാർജ് ചെയ്യേണ്ട സമയമായി എന്ന് അ‌റിയുക. ഈ ഘട്ടത്തിൽ ചിലപ്പോൾ മികച്ച പ്ലാൻ റീച്ചാർജ് ചെയ്യാൻ ആവശ്യമായ പണം നമ്മുടെ ​കൈയിൽ ഉണ്ടായിരിക്കണം എന്നില്ല. എന്നാൽ ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 100 രൂപയിൽ താഴെ രൂപ ​കൈയിലുണ്ടെങ്കിൽപ്പോലും നിരവധി റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണ്. അ‌തിലെ മികച്ച ചില പ്ലാനുകൾ പരിചയപ്പെടാം.

58 രൂപ, 59 രൂപ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ: സാധാരണക്കാരന് വേണ്ടത്, തന്റെ ​കൈയിലുള്ള ചെറിയ തുകയ്ക്ക് കിട്ടുന്ന പ്ലാനുകളാണ്. ഇത് തിരിച്ചറിഞ്ഞ് അ‌വർക്കായി കുറച്ചുനാൾ മുമ്പ് ബിഎസ്എൻഎൽ കരുതലോടെ അ‌വതരിപ്പിച്ച പ്ലാനുകളാണ് 58 രൂപ, 59 രൂപ പ്രീപെയ്ഡ് പ്ലാനുകൾ.

ചീപ് ആൻഡ് ബെസ്റ്റ്! വാങ്ങാൻ 100 രൂപ തികച്ച് വേണ്ടാത്ത BSNL പ്ലാനുകൾ

58 രൂപ പ്ലാൻ ഡാറ്റ ആനുകൂല്യം കേന്ദ്രീകരിച്ചുള്ളതും 59 രൂപ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം കേന്ദ്രീകരിച്ചുള്ളതുമാണ്. 58 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഇത് വലിയ ലാഭമാണ്.

59 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഒരാഴ്ചത്തെ വാലിഡിറ്റിയിൽ തന്നെയാണ് എത്തുന്നത്. 7 ദിവസത്തെ സേവന വാലിഡിറ്റിയിൽ പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം SMS ആനുകൂല്യങ്ങളൊന്നുമില്ല. എങ്കിലും ഇത്രയും കുറഞ്ഞ തുകയിൽ ഡാറ്റയും കോളിങ്ങും ഈ പ്ലാൻ ലഭ്യമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.

87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ നൽകുന്നില്ല. 59 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെക്കാൾ കുറച്ചുകൂടി ലാഭമാണ് ഈ പ്ലാൻ.

ചീപ് ആൻഡ് ബെസ്റ്റ്! വാങ്ങാൻ 100 രൂപ തികച്ച് വേണ്ടാത്ത BSNL പ്ലാനുകൾ

94 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഈ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ ആകെ 200 മിനിറ്റ് കോളിങ് സൗകര്യവും 3ജിബി ബൾക്ക് ഡാറ്റയുമാണ് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസ വാലിഡിറ്റി ലഭിക്കും എന്നതാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. ഇതിലെ 3ജിബി ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താം. എന്നാൽ 3ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത കുറയും.

97 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഡാറ്റയും കോളിങ്ങും ഒരേ പ്രാധാന്യത്തിൽ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ 15 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിനൊപ്പവും എസ്എംഎസ് ആനുകൂല്യങ്ങളില്ല. എന്നാൽ അ‌ധിക ആനുകൂല്യമായി ലോക്ധുൻ കണ്ടന്റുകൾ ലഭ്യമാണ്.

99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്തവരും വോയിസ് കോളിങ് ആനുകൂല്യം വേണ്ടവരുമായ ബിഎസ്എൻഎൽ വരിക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാൻ. 17 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയിസ് കോൾ ആനുകൂല്യം മാത്രമാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ഈ പ്ലാനുകളിൽ ഇടം പിടിച്ചിട്ടില്ല. അ‌ടിയന്തര ഘട്ടങ്ങളിൽ ഈ പ്ലാനും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടും.

More from GizBot

Best Mobiles in India

English summary
BSNL users have access to the best recharge plans even at a price below Rs 100. Here are the top 6 prepaid plans. They are priced at Rs 58, Rs 59, Rs 87, Rs 94, Rs 97 and Rs 99. These BSNL plans can be described as cheap and best. The Rs 58 and Rs 59 BSNL plans offer benefits for a validity of 7 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X