Home
News

70 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

4ജി ലോഞ്ചിന് മുന്നോടിയായി പൊതുമേഖല ടെലിക്കോം കമ്പനി ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ പലതും പരിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്. പല പ്ലാനുകളുടെയും ആനുകൂല്യങ്ങളും വാലിഡിറ്റിയുമൊക്കെ കമ്പനി വെട്ടിക്കുറച്ചിരുന്നു. എന്നാൽ തന്നെയും ഈ പ്ലാനുകൾ സ്വകാര്യ കമ്പനികൾ നൽകുന്നതിലും ലാഭകരമാണെന്നതാണ് യാഥാർഥ്യം. എല്ലാവർക്കും അനുയോജ്യമായതും പോക്കറ്റ് ഫ്രണ്ട്ലിയുമാണ് ബിഎസ്എൻഎൽ ഓഫറുകൾ.

ചില സംസ്ഥാനങ്ങളിലെങ്കിലും കുറച്ച് സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി ട്രയൽ ബേസിസിൽ ലഭ്യമാണ്. ബിഎസ്എൻഎൽ 4ജി ലഭിക്കുന്ന സ്ഥലങ്ങളിൽ മറ്റൊരു ഓപ്ഷൻ നോക്കണ്ട കാര്യം യൂസേഴ്സിനില്ല. ബിഎസ്എൻഎൽ വിവിധ തരം പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. അവയിൽ ഒന്നാണ് വാലിഡിറ്റി റീചാർജുകൾ. സെക്കൻഡറി സിം കാർഡായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നവർക്കാണ് ഇത് പ്രധാനമായും ഗുണം ചെയ്യുക.

70 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന മികച്ച വാലിഡിറ്റി റീചാർജ് പ്ലാനുകളിൽ ഒന്നാണ് 197 രൂപയുടെ ഓഫർ. 70 ദിവസത്തെ വാലിഡിറ്റിയാണ് 197 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 2021 -ലാണ് BSNL 197 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ആദ്യമായി അവതരിപ്പിക്കുന്നത്. 180 ദിവസത്തെ വാലിഡിറ്റിയ്ക്കൊപ്പം ആദ്യ 18 ദിവസം നിരവധി ഫ്രീ ബെനിഫിറ്റ്സും 197 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ നേരത്തെ ഓഫർ ചെയ്തിരുന്നു.

ഇന്നാൽ ഇതിന് ശേഷം നിരവധി പ്ലാനുകളിൽ കമ്പനി മാറ്റങ്ങളും വരുത്തി. നിലവിൽ 197 രൂപയുടെ ബിഎസ്എൻഎൽ റീചാർജ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ( ലോക്കൽ, എസ്‌ടിഡി ) പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റയും ( പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം ) പ്രതിദിനം 100 എസ്എംഎസും സിങ് മ്യൂസിക് കണ്ടന്റും ആദ്യ 15 ദിവസത്തേക്ക് ഓഫർ ചെയ്യുന്നു. 70 ദിവസത്തെ വാലിഡിറ്റിയും 197 രൂപയുടെ പ്ലാൻ ലഭ്യമാക്കുന്നുണ്ട്.

70 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

വാലിഡിറ്റിയാണ് ഈ ഓഫറിന്റെ ഏറ്റവും വലിയ അട്രാക്ഷൻ എന്ന് പറയാം. പ്രതിദിന കണക്ക് പരിശോധിച്ചാൽ ഒരു ദിവസം 2.80 രൂപ ചിലവിൽ ബിഎസ്എൻഎൽ യൂസേഴ്സിന് 70 ദിവസത്തെ വാലിഡിറ്റിയും കൂടാതെ 15 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ, വോയ്‌സ് കോളുകൾ, ഡെയിലി 100 എസ്എംഎസുകൾ എന്നിവയെല്ലാം ലഭിക്കും. 15 ദിവസത്തെ സൗജന്യ ആനുകൂല്യങ്ങൾക്ക് ശേഷം, വോയ്‌സ്, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കെല്ലാം നിങ്ങളുടെ ബേസ് പ്ലാൻ അനുസരിച്ചാവും നിരക്ക് ഈടാക്കുന്നത്.

197 രൂപയുടെ വാലിഡിറ്റി റീചാർജ് പ്ലാൻ മിക്കവാറും ടെലിക്കോം സർക്കിളുകളിലും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ എല്ലായിടത്തും ലഭിക്കണമെന്നുമില്ല. നിങ്ങളുടെ സർക്കിളിലെ ബിഎസ്എൻഎൽ ആപ്പിലും വെബ്സൈറ്റിലും പരിശോധിച്ചാൽ പ്ലാനിനെക്കുറിച്ച് മനസിലാക്കാൻ കഴിയും. ബിഎസ്എൻഎൽ ഉപയോക്താക്കൾ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്നത് നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനുകളാണ്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏതാനും ജനപ്രിയ പ്ലാനുകളെക്കുറിച്ചും മനസിലാക്കാൻ തുടർന്ന് വായിക്കുക.

70 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

87 രൂപയുടെ പ്ലാൻ : അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 1 ജിബി ഡാറ്റയും നൽകുന്ന ഈ ബിഎസ്എൻഎൽ പ്ലാനിന് 14 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിനൊപ്പം കമ്പനി നൽകുന്നില്ല. 97 രൂപയുടെ പ്ലാൻ : ആകെ 15 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 2 ജിബി പ്രതിദിന ഡാറ്റയും ലഭ്യമാകും. പ്ലാനിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളുമില്ല.

More from GizBot

Best Mobiles in India

English summary
Public sector telecom provider BSNL has begun updating many of its prepaid plans in advance of the debut of 4G.The corporation has reduced numerous plans' benefits and periods of validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X