എന്തിനാണ് ഒരു പാട് പ്ലാനുകൾ, ഈ ഒരൊറ്റ പ്ലാൻ മതി ബിഎസ്എൻഎല്ലിലേക്ക് മാറാൻ തോന്നാൻ!
രാജ്യത്തെ ടെലിക്കോം വ്യവസായ രംഗത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഏക കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). അടുത്തകാലം വരെ ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ജിയോ, എയർടെൽ, വിഐ എന്നിവ കഴിഞ്ഞുള്ള പ്രാധാന്യമേ ബിഎസ്എൻഎല്ലിന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ജൂലൈ മുതൽ കാര്യങ്ങളാകെ മാറി. ജൂലൈ ആദ്യ ആഴ്ച സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ വർധിപ്പിച്ചു. അടിസ്ഥാന പ്ലാനുകൾക്ക് ഉൾപ്പെടെ വലിയ വില നൽകേണ്ട അവസ്ഥയായി. എന്നാൽ ബിഎസ്എൻഎൽ മാത്രം നിരക്ക് വർധന നടപ്പാക്കാൻ തയാറായില്ല. നിരക്കുകൾ വർധിച്ചതോടെ സ്വകാര്യ കമ്പനികൾക്ക് എതിരേ പ്രതിഷേധങ്ങൾ ഉയർന്നു.
സ്വകാര്യ കമ്പനികൾ ഉയർന്ന നിരക്കിൽ നൽകുന്ന ആനുകൂല്യങ്ങൾ ചീപ്റേറ്റിൽ ആണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന സത്യം പലരും തിരിച്ചറിഞ്ഞു. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവ് കൊള്ളയാണ് എന്ന് പ്രതിഷേധിച്ച് ചിലർ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ തുടങ്ങി. അങ്ങനെ ബിഎസ്എൻഎല്ലിന് അനുകൂലമായ ഒരു തരംഗം രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഇപ്പോൾ പ്രകടമായിരിക്കുന്നു.

കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിനാൽ ബിഎസ്എൻഎൽ പാവപ്പെട്ട സാധാരണക്കാർക്ക് ഹീറോയായി മാറി. എന്നാൽ തങ്ങളെല്ലാം നിരക്ക് കൂട്ടുമ്പോൾ ബിഎസ്എൻഎൽ മാത്രം നിരക്ക് കൂട്ടാത്തത് സ്വകാര്യ കമ്പനികളുടെ കണ്ണിലെ കരടാക്കി ബിഎസ്എൻഎല്ലിനെ മാറ്റുന്നു. അതൊന്നും വകവയ്ക്കാതെ സാധാരണക്കാർക്ക് ആശ്വാസം പകരുന്ന പ്ലാനുകളുമായി ബിഎസ്എൻഎൽ മുന്നോട്ട് പോകുകയും ചെയ്യുന്നു.
ഇന്ത്യയിൽ ഇപ്പോ വളരെ താങ്ങാവുന്ന നിരക്കിൽ ആളുകൾക്ക് റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ മാത്രമാണ് എന്ന് ഉറപ്പിച്ച് പറയാനാകും. ഏത് ബിഎസ്എൻഎൽ പ്ലാൻ എടുത്താലും സമാന ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനിനെക്കാൾ നിരക്ക് കുറവ് ബിഎസ്എൻഎൽ പ്ലാനിനായിരിക്കും എന്ന് ഉറപ്പിച്ച് പറയാനാകും.

ബിഎസ്എൻഎല്ലിന്റെ എല്ലാ പ്ലാനുകളും വരിക്കാർക്ക് ലാഭമാണ്. എങ്കിലും അതിൽ ഏറ്റവുമധികം മികച്ച പ്ലാൻ എത്തുന്നത് 2399 രൂപ നിരക്കിൽ ആണ്. ഈ പ്ലാനിൽ ബിസ്എൻഎൽ 395 ദിവസം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. സ്വകാര്യ ടെലിക്കോം കമ്പനികളുടെ 365 ദിവസ വാലിഡിറ്റി പ്ലാനുകൾക്ക് ഇപ്പോൾ കുറഞ്ഞത് 3600 രൂപയെങ്കിലും നൽകണം.
അതായത് ഈ ഒരു റീച്ചാർജ് പ്ലാനിൽ മാത്രം ആയിരത്തിലധികം രൂപയുടെ ലാഭം ഉപയോക്താവിന് ബിഎസ്എൻഎൽ വഴി ലഭിക്കുന്നുണ്ട്. ഏറെനാളായി ബിഎസ്എൻഎൽ ഈ പ്ലാൻ നൽകിവരുന്നുണ്ട്. സാധാരണ വാർഷിക പ്ലാനുകൾ 365 ദിവസ വാലിഡിറ്റിയിൽ എത്തുമ്പോൾ ഇവിടെ 395 ദിവസ വാലിഡിറ്റി കിട്ടും. അതായത് ഒരു മാസത്തെ വാലിഡിറ്റി കൂടുതൽ കിട്ടുന്നുണ്ട്.
2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 395 ദിവസം അഥവാ 13 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 30 ദിവസത്തേക്കുള്ള ലോക്ധൂൺ ഉള്ളടക്കവും PRBTയുമാണ് ഈ പ്രീപെയ്ഡ് പ്ലാനിനൊപ്പം ചേർത്തിട്ടുള്ള അധിക ആനുകൂല്യങ്ങൾ.

അതായത് ഒരു വർഷത്തേക്ക് ഒരു മൊബൈൽ യൂസർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ വാർഷക പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതും ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇത്രയും നിരക്ക് കുറച്ച് ഈ ആനുകൂല്യങ്ങൾ വേറെവിടെയും ലഭ്യമാകില്ല. ഇത്രയും മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുമ്പോൾ അങ്ങോട്ട് പോകാൻ മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് മറ്റ് കാരണങ്ങൾ തേടേണ്ടിവരുന്നില്ല.
ബിഎസ്എൻഎല്ലിന്റെ ഒരു പോരായ്മയായി പറഞ്ഞിരുന്നത് 4ജി സേവനങ്ങളുടെ അഭാവം ആയിരുന്നു. എന്നാലിപ്പോൾ പലയിടത്തും ബിഎസ്എൻഎൽ 4ജി എത്തിക്കഴിഞ്ഞു. നിരവധി പ്രദേശങ്ങളിൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നു. 2025 മാർച്ചോടെ രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് 2025ൽ തന്നെ അതിവേഗം 5ജിയിലേക്ക് മാറാനുള്ള സജ്ജീകരണങ്ങളും ഒരുക്കിവരുന്നു.


Click it and Unblock the Notifications








