രണ്ടും കൽപ്പിച്ചാണ്... ഇനി പുറകോട്ട് പോക്കില്ല! ബിഎസ്എൻഎൽ 91 രൂപ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ
ബിഎസ്എൻഎൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് നിരവധി റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ടെലികോം കമ്പനി ആണ്. അവ പോക്കറ്റ്-ഫ്രണ്ട്‌ലിയും ദൈർഘ്യമേറിയ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നത് കൊണ്ട് തന്നെ നിരവധി ഉപയോക്താക്കൾ ആണ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നത്. സ്വകാര്യ ടെലികോം സേവന ദാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ താരിഫുകൾ ഉയർത്തിയിട്ടും ബിഎസ്എൻഎൽ കമ്പനി ബജറ്റ്-സൗഹൃദ ചെലവിൽ ഉറച്ച് നിൽക്കുന്നു എന്നത് പ്രശംസനീയം ആണ്. വർദ്ധിച്ച് വരുന്ന ഡിമാൻഡിന് മറുപടിയായി, ബിഎസ്എൻഎൽ കുറച്ച് മുമ്പ് ഒരു പുതിയ അൾട്രാ-അഫൊഡബിൾ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ഇത് ചിലവ് കുറക്കുന്നതിനോടൊപ്പം ദീർഘകാല വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു.
91 രൂപയുടെ ബിഎസ്എൻഎല്ലിൻ്റെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുന്നത് മൂല്യവത്താണോ എന്ന് നോക്കാം. ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ ഈ പ്രീപെയ്ഡ് പ്ലാൻ സമീപകാലത്ത് കൊണ്ടുവന്ന പ്ലാൻ ആണ്. ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത് 90 ദിവസത്തെ വാലിഡിറ്റിയാണ്. വിപണിയിലെ മറ്റൊരു ടെലികോം സേവനദാതാക്കളും ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയും ദൈർഘ്യമുള്ള വാലിഡിറ്റി വാഗ്ദാനം ചെയ്തിട്ടില്ല.

തീർച്ചയായും, ഈ പ്ലാൻ ധാരാളം ബിഎസ്എൻഎൽ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചു. ബിഎസ്എൻഎല്ലിന്റെ 91 രൂപ പ്ലാനിൽ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത് നോക്കാം. 91 രൂപ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ, ഇത് കർശനമായി സാധുത മാത്രമുള്ള പ്ലാൻ ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് കോളിംഗ്, എസ്എംഎസ് അല്ലെങ്കിൽ ഡാറ്റാ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. മറ്റ് മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാതെ ദീർഘകാലത്തേക്ക് സിം കാർഡുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് അനുയോജ്യമാണ്. ടോക്ക് ടൈമോ ഡാറ്റയോ തിരയുന്നവർക്ക്, ഈ പ്ലാനിനൊപ്പം വാങ്ങാവുന്ന അധിക വൗച്ചറുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
നേരത്തെ പറഞ്ഞത് പോലെ ദീർഘകാല സിം ആക്ടിവേഷന് അനുയോജ്യമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിക്കാതെ ഇരിക്കുന്നത് കാരണം ഡീആക്ടിവേറ്റ് ആകുമോ എന്ന ആശങ്കയുണ്ടെങ്കിൽ, ഈ പ്ലാൻ ഒരു രക്ഷകനായേക്കാം. ഈ 91 രൂപയുടെ റീചാർജ് പ്ലാൻ നിങ്ങളുടെ സിം 90 ദിവസത്തേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
കോളിംഗ് ഫീച്ചറുകൾ ചേർക്കണമെങ്കിൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ബിഎസ്എൻഎല്ലിൻ്റെ ടോക്ക് ടൈം വൗച്ചറുകളുമായി പെയർ ചെയ്യാം. ബിഎസ്എൻഎൽ അതിൻ്റെ കുറഞ്ഞ ചെലവും ദീർഘകാല വാലിഡിറ്റി പ്ലാനുകളും ഉപയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നത് തുടരുന്നു. അനാവശ്യ സേവനങ്ങൾക്കായി ചിലവഴിക്കാതെ സിം കാർഡുകൾ സജീവമായി നിലനിർത്താൻ താങ്ങാനാവുന്ന വില തേടുന്നവർക്ക് ഈ റീചാർജ് പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്.
സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അവരുടെ വിലകൾ ഉയർത്തുന്നതിനാൽ, വില കുറഞ്ഞ പ്ലാനുകൾ തേടുന്നവർക്ക് ബിഎസ്എൻഎൽ എന്നും ഒരു രക്ഷകൻ ആണ്. സ്വകാര്യ കമ്പനികളുടെ വിലക്കയറ്റം ബിഎസ്എൻഎൽ മുതലെടുക്കുന്നു എന്നും പറയുന്നവർ ഉണ്ട്. ജൂലൈയിൽ സ്വകാര്യ ടെലികോം ദാതാക്കൾ നടപ്പിലാക്കിയ വില വർദ്ധനയ്ക്ക് ശേഷം, നിരവധി ഉപയോക്താക്കൾ കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനുകൾക്കായി ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ തുടങ്ങി.
ഇതിന് മറുപടിയായി, വില കൂടിയ മൊബൈൽ സേവനങ്ങളിൽ നിന്ന് ആശ്വാസം തേടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയതും വില കുറഞ്ഞതുമായ പ്ലാനുകൾ ഉൾപ്പെടുത്തുന്നതിനായി ബിഎസ്എൻഎൽ അതിൻ്റെ റീചാർജ് പോർട്ട്ഫോളിയോ പരിഷ്കരിച്ചു. ഈ മാറ്റം ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് കടുത്ത മത്സരം സൃഷ്ടിച്ചു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








