സ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

By Prejith Mohanan
|

സർക്കാർ ഉടമസ്ഥതയിലുള്ള മൊബൈൽ സർവീസ് പ്രൊവൈഡർ ബിഎസ്എൻഎൽ തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്കും സ്ട്രീമിങ് ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുകയാണ്. നിലവിൽ സെലക്റ്റഡ് ആയ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് ഈ സൌകര്യം ലഭിച്ചു കൊണ്ടിരുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ ഇറോസ് നൌ സബ്സ്ക്രിപ്ഷൻ ആണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. 78 രൂപ, 98 രൂപ, 333 രൂപ, 444 രൂപ, 2399 രൂപ വിലയുള്ള പ്ലാനുകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിലായിരുന്നു ഒടിടി പ്ലാറ്റ്ഫോം സർവീസുകൾ നൽകിയിരുന്നത്.

ഇറോസ്

ഇറോസ് നൗ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ നിന്നുള്ള കണ്ടന്റുകളാണ് ഇറോസ് നൌവിൽ ലഭ്യമാകുന്നത്. 12,000 ത്തിലധികം സിനിമകൾ, പ്രീമിയം ഒറിജിനലുകൾ, മ്യൂസിക് വീഡിയോകൾ, ഷോർട്ട് ഫോം കണ്ടന്റ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു കണ്ടന്റ് കാറ്റലോഗ് ഇറോസ് നൗ വാഗ്ദാനം ചെയ്യുന്നു. ഐഒഎസിലും ആൻഡ്രോയിഡിലും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു സൗജന്യ ആപ്പും ഇറോസ് നൗവിനുണ്ട്.

ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്

സിനിമ

വിശാലമായ സിനിമ ലൈബ്രററിയിലേക്കും എക്‌സ്‌ക്ലൂസീവ് വെബ് ഒറിജിനലുകളിലേക്കും സ്റ്റാൻഡേർഡ് ഡെഫനിഷൻ കണ്ടന്റ്, അൺലിമിറ്റഡ് മ്യൂസിക്, ട്രെയിലറുകൾ, മ്യൂസിക് വീഡിയോകൾ, ഷോർട്ട് ഫോം വീഡിയോകൾ എന്നിവയിലേക്കെല്ലാം ഇറോസ് നൌവിൽ ആക്സസ് ലഭിക്കും. തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിലും ഇറോസ് നൌ ലഭ്യമാണ്. 8 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന 78 രൂപ വിലയുള്ള പ്ലാൻ, 24 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന 98 രൂപ പ്ലാൻ, 54 ദിവസത്തെ വാലിഡിറ്റിയുള്ള 298 രൂപയുടെ പ്ലാൻ, 333 രൂപ വിലയിൽ 45 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാൻ, 60 ദിവസത്തെ വാലിഡിറ്റിയുള്ള 444 രൂപയുടെ പ്ലാൻ എന്നിവയിലെല്ലാം ഇറോസ് നൌ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.

പ്രീപെയ്ഡ്

ബിഎസ്എൻഎല്ലിന്റെ 2,399 രൂപയുടെ ആന്വൽ പ്രീപെയ്ഡ് പ്ലാനിലും ഇറോസ് നൗ ആക്സസ് ലഭിക്കും. കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ അതിന്റെ 2,399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 60 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇപ്പോൾ ഈ പ്ലാൻ 425 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. പ്ലാൻ ആദ്യം 365 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്നു, ഇപ്പോൾ 60 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു. 2021 ഡിസംബർ 31 വരെ വാർഷിക പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്കാണ് 425 ദിവസം വാലിഡിറ്റി ലഭിക്കുന്നത്. പ്രതിദിനം മൂന്ന് ജിബിയ്ക്ക് ശേഷം 80 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഏത് നെറ്റ്‌വർക്കിലേക്കും പ്രതിദിനം 100 എസ്എംഎസ്, ബിഎസ്എൻഎൽ ട്യൂണുകൾ, ഇറോസ് നൗ കണ്ടന്റ് എന്നിവയിൽ എല്ലാം 425 ദിവസത്തെ ആക്‌സസ് ലഭിക്കും.

60 രൂപയ്ക്കും 110 രൂപയ്ക്കും മികച്ച ഫുൾ ടോക്ക് ടൈം ഓഫറുകളുമായി ബിഎസ്എൻഎൽ60 രൂപയ്ക്കും 110 രൂപയ്ക്കും മികച്ച ഫുൾ ടോക്ക് ടൈം ഓഫറുകളുമായി ബിഎസ്എൻഎൽ

പോസ്റ്റ്‌പെയ്ഡ്

ബിഎസ്എൻഎൽ 199 രൂപ മുതൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നു. ബിഎസ്എൻഎലിന്റെ 199 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഡൊമസ്റ്റിക് കോളുകളും 25ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഡാറ്റ റോൾ ഓവറിൽ 75ജിബി വരെയും ലഭിക്കും. 399 രൂപയ്ക്കാണ് ബിഎസ്എൻഎൽ തങ്ങളുടെ അടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നത്. അൺലിമിറ്റഡ് ഡൊമസ്റ്റിക് കോളുകൾക്ക് ഒപ്പം 70ജിബി ഡാറ്റയും 210ജിബി വരെ റോൾ ഓവറും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ പക്ഷെ ഫാമിലി കണക്ഷനുകൾ നൽകുന്നില്ല.

റോൾ ഓവർ ഡാറ്റ

ബിഎസ്എൻഎലിൽ നിന്നുള്ള അടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാനിന് 525 രൂപയാണ് വില, കൂടാതെ 85ജിബി ഡാറ്റയും 255ജിബി വരെ റോൾ ഓവർ ഡാറ്റയും നൽകുന്നു. ഈ പ്ലാൻ പ്രകാരം ഒരു അധിക ഫാമിലി സിമ്മും ലഭിക്കും. പക്ഷെ സിമ്മിൽ സൗജന്യ ഡാറ്റയോ എസ്എംഎസോ ഇല്ലായിരിക്കുമെന്ന് മാത്രം. 798 രൂപയുടെ പ്ലാൻ 150 ജിബി വരെ റോൾ ഓവറിൽ 50 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 50ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയുള്ള രണ്ട് ഫാമിലി കണക്ഷനുകളിലേക്കും പ്ലാൻ ആക്‌സസ് നൽകുന്നു. ബിഎസ്എൻഎൽ തങ്ങളുടെ എല്ലാ വ്യക്തിഗത പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും പ്രതിദിനം 100 എസ്എംഎസുകൾ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എൻഎൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 500 രൂപ വരെ കിഴിവ് നേടാംബിഎസ്എൻഎൽ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 500 രൂപ വരെ കിഴിവ് നേടാം

ലൈഫ് ടൈം

അതിനിടെ തങ്ങളുടെ തങ്ങളുടെ ആജീവനാന്ത പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കുകയാണെന്ന് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്
ബിഎസ്എൻഎൽ. നിലവിൽ ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ചിരുന്ന എല്ലാ ഉപഭോക്താക്കളെയും 107 രൂപയുടെ പ്രീമിയം പെർ മിനുറ്റ് പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ ആണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക. ഏറ്റവും കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്ന ഓഫറുകൾ ആണ് ലൈഫ് ടൈം പ്രീപെയ്ഡ് പ്ലാനുകൾ. അതേ സമയം മൈഗ്രേറ്റ് ചെയ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് 107 രൂപയുടെ പ്രീമിയം പെർ മിനുറ്റ് പ്ലാനിലെ സൗജന്യ സേവനങ്ങൾ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അൺലിമിറ്റഡ്

90 ദിവസത്തെ വാലിഡിറ്റിയാണ് 107 രൂപയുടെ പ്ലാൻ നൽകുന്നത്. 30 ദിവസത്തെ വാലിഡിറ്റി ഉള്ള 10 ജിബി ഡാറ്റയും അൺലിമിറ്റഡ് ഇൻകമിങ് കോളുകളും പ്ലാനിനൊപ്പം ലഭിക്കും. 24 ദിവസത്തേക്ക് ആക്‌സസ് ചെയ്യാവുന്ന 100 മിനിറ്റ് ഔട്ട്‌ഗോയിങ് കോളുകൾ, 60 ദിവസത്തെ സൗജന്യ ബിഎസ്എൻഎൽ ഡിഫോൾട്ട് ട്യൂണുകൾ എന്നിവയൊക്കെ മൈഗ്രേറ്റ് ചെയ്തെത്തുന്ന ഉപയോക്താക്കൾക്കും ലഭിക്കും. പക്ഷെ ഈ പ്ലാൻ നൽകുന്ന മറ്റ് സൌജന്യ ഫീച്ചറുകളിലേക്ക് ഇവർക്ക് ആക്സസ് ലഭിക്കില്ല. 84 ദിവസത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 3 ജിബി സൗജന്യ ഡാറ്റ, ദേശീയ റോമിങുള്ള ഏത് നെറ്റ്‌വർക്കിലേക്കും 100 ദിവസത്തേക്ക് 100 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് എന്നിവയൊക്കെയാണ് മൈഗ്രേറ്റഡ് ഉപയോക്താക്കൾക്ക് ലഭ്യമാകാത്ത ഫീച്ചറുകൾ.

ബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നുബിഎസ്എൻഎൽ തങ്ങളുടെ വില കുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ തിരികെ കൊണ്ടുവന്നു

എസ്എംഎസ്

കേരളത്തിലെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ഫുൾ ടോക്ക് ടൈം ഓഫറുകൾ ബിഎസ്എൻഎൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 60 രൂപ, 110 രൂപ റീചാർജുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനം വരെ രണ്ട് ഓഫറുകൾക്കും വാലിഡിറ്റിയും കമ്പനി നൽകുന്നുണ്ട്. റീചാർജ് ചെയ്തും മൊബൈൽ സെൽഫ് കെയർ പോർട്ടൽ, യുഎസ്എസ്ഡി കോഡ്, എസ്എംഎസ് കോഡ് എന്നിവ വഴിയെല്ലാം പുതിയ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യാം. ബിഎസ്എൻഎലിന്റെ നിരവധി വോയ്സ് വൌച്ചറുകൾ ടോക്ക് ടൈം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പക്ഷെ ഈ പ്ലാനുകൾ വൗച്ചറിന്റെ മൂല്യത്തിന് തുല്ല്യമായ ആനുകൂല്യങ്ങൾ പലപ്പോഴും നൽകാറില്ല എന്നതാണ് യാഥാർഥ്യം.

Best Mobiles in India

English summary
BSNL, a government-owned mobile service provider, is expanding streaming benefits to all its postpaid plans. This facility is currently available with selected prepaid plans. BSNL is offering Eros Now subscription.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X