Home
News

ദാനത്തിലൂടെ മഹത്വം വർധിപ്പിച്ച് ബിഎസ്എൻഎൽ! ഈ പ്ലാൻ എക്സ്ട്രാ ഡാറ്റയുമായി സൂപ്പർ ഹിറ്റ്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ റീച്ചാർജ് നിരക്കുകളുടെ കാര്യത്തിൽ അ‌ൽപ്പം ഉദാരത പുലർത്തുന്നത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ആണ് എന്നത് ഏവർക്കും അ‌റിവുള്ള കാര്യമാണ്. സ്വകാര്യ കമ്പനികൾ നിരക്ക് ഉയർത്തിയപ്പോൾ പഴയ നിരക്കിൽ തന്നെ ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ നൽകുന്നത് തുടർന്നു. അ‌തിനാൽ ഇപ്പോൾ സ്വകാര്യ കമ്പനികളുടെ പ്ലാനുകളും സമാന നിരക്കിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും തമ്മിൽ താരതമ്യം ചെയ്താൽ ആനയും ആടും പോലുള്ള വ്യത്യാസം കാണാൻ സാധിക്കും, അ‌ത്രയ്ക്ക് ചീപ് റേറ്റ് ഈടാക്കിയാണ് ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ നൽകുന്നത്.

ദാനം മഹത്തരമായ ഒരു പ്രവൃത്തിയാണ്. ചീപ് റേറ്റിൽ ആനുകൂല്യങ്ങൾ നൽകുന്നതിന് പുറമേ ചില ദാനധർമ്മങ്ങളും ബിഎസ്എൻഎൽ നൽകിവരുന്നു. സൗജന്യ ഡാറ്റ, റീച്ചാർജ് നിരക്കിൽ ഡിസ്കൗണ്ട് എന്നിവയെല്ലാം ആ ദാനങ്ങളുടെ പട്ടികയിൽപ്പെടുത്താവുന്നവയാണ്. ഈ ദാനധർമ്മങ്ങളെല്ലാം സെൽഫ് കെയർ ആപ്പ് വഴിയാണ് ബിഎസ്എൻഎൽ നൽകുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

മഹത്വം വർധിപ്പിച്ച് BSNL! ഈ പ്ലാൻ എക്സ്ട്രാ ഡാറ്റയുമായി സൂപ്പർഹിറ്റ്

ബിഎസ്എൻഎൽ ദീർഘകാലമായി നൽകിവരുന്ന ഒരു റീച്ചാർജ് പ്ലാനാണ് 499 രൂപയുടേത്. ഈ പ്ലാനിൽ ബിഎസ്എൻഎൽ 3ജിബി എക്സ്ട്രാ ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാണ്. ഇതൊരു മീഡിയം ടേം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനാണ്. എന്നിരുന്നാലും, ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ പാലിക്കേണ്ട ഒരു വ്യവസ്ഥയുണ്ട്.

3ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം. മറ്റ് ആപ്പുകൾ വഴിയോ മറ്റേതെങ്കിലും പോർട്ടൽ വഴിയോ റീചാർജ് ചെയ്യുകയാണെങ്കിൽ, എക്സ്ട്രാ ഡാറ്റ ആനുകൂല്യം ലഭിക്കില്ല. ആൻഡ്രായിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഈ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. 249 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 ശതമാനം ഡിസ്കൗണ്ടും ആപ്പിൽ ലഭിക്കും. അ‌തിനാൽ ഈ പ്ലാനിന് 489 രൂപ 02​പൈസയേ ചെലവ് വരൂ, അ‌വിടെയും ലാഭിക്കാം.

മഹത്വം വർധിപ്പിച്ച് BSNL! ഈ പ്ലാൻ എക്സ്ട്രാ ഡാറ്റയുമായി സൂപ്പർഹിറ്റ്

499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്രീപെയ്ഡ് പ്ലാൻ യഥാർത്ഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗുമായി വരുന്നു. ഇതോടൊപ്പം ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. ബിഎസ്എൻഎൽ ട്യൂൺസ്, ഗെയിമിയം പ്രീമിയം തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. 75 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

499 രൂപയുടെ പ്ലാനിൽ യഥാർഥത്തിൽ 150GB ജിബി ഡാറ്റയാണ് ആകെ ലഭ്യമാകുക. എങ്കിലും സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവർക്ക് 3ജിബി എക്സ്ട്രാ ഡാറ്റ കിട്ടും. 75 ദിവസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങളുമായി ലഭ്യമാകുന്ന പ്ലാൻ എന്ന നിലയിൽ 499 രൂപയുടെ പ്ലാൻ വരിക്കാർക്കിടയിൽ ഹിറ്റാണ്.

499 രൂപയുടെ പ്ലാനിന് പുറമേ മറ്റ് ചില പ്രീപെയ്ഡ് പ്ലാനുകളിലും ബിഎസ്എൻഎൽ എക്സ്ട്രാ ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകൾ 251 രൂപ, 299 രൂപ, 398 രൂപ, 599 രൂപ, 699 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്. സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ ഈ പ്ലാനുകൾ ഓരോന്നും വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ വിശദമായി അ‌റിയാൻ സാധിക്കും.

മഹത്വം വർധിപ്പിച്ച് BSNL! ഈ പ്ലാൻ എക്സ്ട്രാ ഡാറ്റയുമായി സൂപ്പർഹിറ്റ്

ദീപാവലി പ്രമാണിച്ച് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി മറ്റൊരു സൗജന്യം കൂടി ഇപ്പോൾ നൽകിവരുന്നുണ്ട്. 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 100 രൂപ ഡയറക്ട് ഡിസ്കൗണ്ട് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്ലാൻ ഇപ്പോൾ 1899 രൂപ വിലയിൽ ലഭ്യമാണ്. 50000 4ജി ടവറുകൾ ഇൻസ്റ്റാൾ ചെയ്ത് 4ജി വ്യാപനത്തിൽ പുതിയൊരു നാഴികക്കല്ലും ബിഎസ്എൻഎൽ ദീപാവലി ദിനത്തിൽ പിന്നിട്ടിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL offers extra data in Rs 499 prepaid plan. This benefit is available on recharge using the Self Care app. Apart from the Rs 499 plan, BSNL also offers free extra data on some other prepaid plans. These plans are priced at Rs 251, Rs 299, Rs 398, Rs 599 and Rs 699.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X