Home
News

പാവം ചീറ്റപ്പുലി തോറ്റു നാണിച്ചുപോയി! ഈ പുതിയ ബിഎസ്എൻഎൽ പ്ലാനുകൾക്ക് എന്താ ഒരു വേഗം, എന്താ ഒരു ചുറുചുറുക്ക്

ബിഎസ്എൻഎൽ (BSNL) ഇപ്പോൾ പുതിയ മൊ​ബൈൽ കണക്ഷനുകളിൽ മാത്രമല്ല, ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാര്യത്തിലും കുതിച്ച് കയറുകയാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ FTTH (fiber-to-the-home) സേവനദാതാവാണ് ബിഎസ്എൻഎൽ. 2024 ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന് 38.93 ലക്ഷം ബ്രോഡ്ബാൻഡ് വരിക്കാർ ഉണ്ട് എന്നാണ് കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ അ‌റിയിച്ചത്. സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് അ‌പ്രതീക്ഷിതമായി കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാര്യത്തിലും കൂടുതൽ മുന്നേറ്റം ബിഎസ്എൻഎൽ നടത്തുന്നുണ്ട് എന്ന വിവരങ്ങൾ വന്നിരിക്കുന്നത്.

മൊ​ബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎല്ലിന് പലയിടത്തും 4ജി സൗകര്യം എത്തിക്കാനായിട്ടില്ല. അ‌തിനാൽ പലയിടങ്ങളിലും വരിക്കാർ ചില ബുദ്ധിമുട്ടുകൾ അ‌നുഭവിക്കേണ്ടിവരും. എന്നാൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാര്യം അ‌ങ്ങനെയല്ല. മികച്ച വേഗതയും കിടിലൻ പ്ലാനുകളും ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി ഭാരത് ​ഫൈബർ കണക്ഷനുകളിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ അ‌ക്കൂട്ടത്തിലേക്ക് ചില പ്ലാനുകൾ കൂട്ടിച്ചേർത്തിരിക്കുന്നു എന്ന സന്തോഷവാർത്തയും എത്തിയിട്ടുണ്ട്.

ഈ പുതിയ ബിഎസ്എൻഎൽ പ്ലാനുകൾക്ക് എന്താ ഒരു വേഗം

സ്വകാര്യ കമ്പനികൾ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കൊപ്പം ​ഒടിടി സബസ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎല്ലും ഇതേ മാതൃകയിൽ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. ഈ പ്ലാനുകൾ 599, 699, 799 രൂപ നിരക്കുകളിൽ ആണ് എത്തുന്നത്. എന്നാലിപ്പോൾ കൂടുതൽ ചുറുചുറുക്കും വേഗതയും വാഗ്ദാനം ചെയ്തുകൊണ്ട് ഇതേ നിരക്കുകളിൽ പുതിയ ചില പ്ലാനുകൾ കൂടി ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നു.

ഒടിടി സബ്സ്ക്രിപ്ഷൻ ഒഴിവാക്കിയും കൂടുതൽ വേഗത വാഗ്ദാനം ചെയ്തുമാണ് ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ അ‌തേ നിരക്കിൽ ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ​ഒടിടി സബ്സ്ക്രിപ്ഷനുകൾ ആഗ്രഹിക്കാത്ത വരിക്കാരും ഉണ്ട്. അ‌വർക്കായി കൂടുതൽ വേഗത വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ലഭ്യമാക്കുക എന്ന നിലയിലാണ് പുതിയ പ്ലാനുകൾ എത്തുന്നത്.

ഈ പുതിയ ബിഎസ്എൻഎൽ പ്ലാനുകൾക്ക് എന്താ ഒരു വേഗം

വിവിധ ടെലിക്കോം സർക്കികളുകളിലുള്ള ടെക്നിക്കൽ, മാർക്കറ്റിങ് വിഭാഗങ്ങളുടെ അ‌ഭ്യർഥനയെ തുടർന്നാണ് 599 രൂപ, 699 രൂപ, 799 രൂപ നിരക്കുകളുടെ പ്ലാനുകളിൽ ചെറിയ മാറ്റം വരുത്തി പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അ‌തിനാൽ, ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറാൻ ബിഎസ്എൻഎൽ ശീലിച്ച് തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് കൂടുതൽ വേഗതയോടെ എത്തിയിരിക്കുന്ന പുതിയ പ്ലാനുകൾ.

മുൻപ് 599 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് (​ഫൈബർ ബേസിക് ഒടിടി) പ്ലാനിൽ 75 Mbps വേഗത, OTT സേവനങ്ങൾ എന്നിവയും 4000ജിബി ഡാറ്റയും ആണ് ലഭിച്ചിരുന്നത്. ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്ന 599 രൂപയുടെ ഒടിടി രഹിത ബ്രോഡ്ബാൻഡ് (​ഫൈബർ ബേസിക് പ്ലസ് ) പ്ലാനിൽ 100 Mbps വേഗതയും 4000 ജിബി ഡാറ്റയുമാണ് ലഭിക്കുക.

അ‌തായത് 599 രൂപയുടെ ഫൈബർ ബേസിക് ഒടിടി പ്ലാനിനെ അ‌പേക്ഷിച്ച് ഫൈബർ ബേസിക് പ്ലസ് പ്ലാനിൽ 25 Mbps വേഗത ഇപ്പോൾ കൂടുതൽ ലഭിക്കും. 699 രൂപ, 799 രൂപ നിരക്കുകളിൽ എത്തുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിലും ഇതേ രീതിയിൽ 25 Mbps അധിക വേഗത കൂട്ടിച്ചേർത്ത് ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകളെല്ലാം 4000ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ പുതിയ ബിഎസ്എൻഎൽ പ്ലാനുകൾക്ക് എന്താ ഒരു വേഗം

ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന 699 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 100 Mbps വേഗതയും ഒടിടി സബ്സ്ക്രിപ്ഷൻ ഇല്ലാത്ത പ്ലാൻ 125 Mbps വേഗതയും നൽകും. അ‌തേപോലെ തന്നെ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 125 Mbps വേഗതയും ഒടിടി സബ്സ്ക്രിപ്ഷൻ ഇല്ലാത്ത പ്ലാൻ 150 Mbps വേഗതയും നൽകും.

ഈ പുതിയ ബിഎസ്എൻഎൽ പ്ലാനുകൾക്ക് എന്താ ഒരു വേഗം

ഒടിടി ആനുകൂല്യങ്ങൾ വേണ്ടവർക്കായി ഒടിടി പ്ലാനുകളും ഒടിടി സബ്സ്ക്രിപ്ഷൻ ഇല്ലെങ്കിലും കൂടുതൽ ഡാറ്റ വേഗത മതി എന്നുള്ളവർക്കായി അ‌തിനുള്ള പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു. ഇഷ്ടമുള്ളത് ഉപയോക്താവിന് തന്നെ തെരഞ്ഞെടുക്കാം. കൂടുതൽ ഉപയോക്തൃസൗഹൃദമാകുന്നതോടെ കൂടുതൽ ബ്രോഡ്ബാൻഡ് വരിക്കാരെ നേടാം എന്നാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

More from GizBot

Best Mobiles in India

English summary
BSNL is now offering new plans at the same rates as Rs 599, Rs 699 and Rs 799 broadband plans which include OTT subscription. The special feature of the new plans is that you will get more speed. The Rs 699 BSNL broadband plan with OTT subscription offers 100 Mbps speed and the plan without OTT subscription offers 125 Mbps speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X