Home
News

3948 രൂപയുടെ വാർഷിക ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ! ഓഫർ പരിമിതകാലത്തേക്ക് മാത്രം

ഇന്ത്യൻ ടെലിക്കോം മേഖലയിലുള്ള ഒരേയൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ ബ്രാൻഡ് വഴി ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ മികച്ചരീതിയിൽ നൽകിവരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒന്നായ ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്കായി പ്രത്യേക ഓഫറുകൾ ഉൾപ്പെടെ നൽകാറുണ്ട്.

ആറോ പന്ത്രണ്ടോ മാസത്തെ പ്ലാൻ പോലെയുള്ള ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഏതൊരാൾക്കും സൗജന്യ ഡ്യുവൽ-ബാൻഡ് വൈ-ഫൈ റൂട്ടർ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കൂടാതെ മികച്ച ലാഭം നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളും കമ്പനി നൽകിവരുന്നു. അ‌ക്കൂട്ടത്തിൽ ഒന്നാണ് 4000 രൂപയിൽ താഴെ രൂപ മാത്രം ചെലവുവരുന്ന വാർഷിക പ്ലാൻ.

3948 രൂപയുടെ വാർഷിക ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ!

പരിമിത സമയത്തേക്ക് മാത്രം നൽകിയിരിക്കുന്ന ഒരു ഓഫറാണിത്. അ‌ധികം ​വൈകാതെ കമ്പനി ഈ പ്ലാൻ പിൻവലിക്കും. കുറഞ്ഞ നിരക്കിൽ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഡാറ്റ ലഭ്യമാക്കുന്ന ഒരു എൻട്രിലെവൻ പ്ലാൻ ആണ് ഇത് എന്ന് പറയാം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ നൽകുന്ന ഈ വാർഷിക പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ വിശദമായി പരിചയപ്പെടാം.

3948 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ: 4000 രൂപയിൽ താഴെ ചിലവ് വരുന്ന വാർഷിക പ്ലാൻ എന്ന് പറയുമെങ്കിലും കൃത്യമായി പറഞ്ഞാൽ 3948 രൂപയാണ് ബിഎസ്എൻഎല്ലിന്റെ ഈ എൻട്രിലെവൽ വാർഷിക പ്ലാനിന്റെ യഥാർഥ വില. ജിഎസ്ടികൂടി എത്തുമ്പോൾ തുക ചിലപ്പോൾ 4000 കടന്നേക്കും.

3948 രൂപയുടെ വാർഷിക ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ!

20 എംബിപിഎസ് വേഗതയും 1ടിബി പ്രതിമാസ ഡാറ്റയും മാത്രമാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. 1ടിബി ഡാറ്റയുടെ ഉപഭോഗത്തിനപ്പുറം, വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഇന്റർനെറ്റ് കണക്ഷനോടൊപ്പം, ഉപയോക്താക്കൾക്ക് ഒരു സൗജന്യ ലാൻഡ്‌ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ഈ പ്ലാനിൽ ലഭിക്കും.

12 മാസത്തേക്കുള്ള വാർഷിക പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ ബിഎസ്എൻഎൽ ഒരു മാസത്തേക്ക് സൗജന്യ സേവനവും നൽകുന്നു. അ‌തിനാൽ 12 മാസത്തെ തുകയ്ക്ക് 13 മാസം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കും എന്നത് ഒരു നേട്ടം തന്നെയാണ്. ഒരു മാസത്തെ സേവനം സൗജന്യമായി ലഭിക്കുന്നത് ഈ പ്ലാനിനെ കൂടുതൽ മികച്ചപ്ലാനാക്കി മാറ്റുന്നു.

ഒന്നോ രണ്ടോ ഉപകരണങ്ങൾ ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കുന്ന ആർക്കും ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഇത് മതിയായ ഡാറ്റയുമായി എത്തുകയും നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ മൂന്ന് ഫൈബർ ബേസിക് പ്ലാനുകൾ ഉൾപ്പെടെ മറ്റ് നിരവധി പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ഫൈബർ ബേസിക് നിയോ, ഫൈബർ ബേസിക്, ഫൈബർ ബേസിക് പ്ലസ് എന്നിവയാണ് ബിഎസ്എൻഎല്ലിന്റെ ഫൈബർ ബേസിക് പ്ലാനുകൾ. ഫൈബർ ബേസിക് നിയോ ബിഎസ്എൻഎലിൽ നിന്നുള്ള ഒരു പ്രൊമോഷണൽ ഓഫറാണ്, ഇത് പുതിയ ഉപഭോക്താക്കൾക്ക് ആറ് മാസം വരെ മാത്രമേ ലഭ്യമാകൂ. അതിനുശേഷം, ഉപഭോക്താവ് ഫൈബർ ബേസിക് പ്ലാനിലേക്കോ ഇഷ്ടമുള്ള മറ്റ് ഏതെങ്കിലും പ്ലാനിലേക്കോ മാറണം.

3948 രൂപയുടെ വാർഷിക ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ!

പ്രതിമാസം 449 രൂപ ചെലവ് വരുന്ന ഫൈബർ ബേസിക് നിയോ പ്ലാനിൽ 30 എംബിപിഎസ് വേഗതയിൽ 3.3ടിബി ഡാറ്റ ആണ് ലഭിക്കുക. നിശ്ചിത ഡാറ്റ ഉപയോഗ പരിധി പിന്നിട്ടു കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഉപയോക്താക്കൾക്ക് ഒരു ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.

ഫൈബർ ബേസിക് പ്ലാൻ പ്രതിമാസം 499 രൂപയ്ക്ക് 40 എംബിപിഎസ് വേഗതയിൽ 3.3 ടിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 599 രൂപയ്ക്ക് പ്രതിമാസം 60 എംബിപിഎസ് വേഗതയിൽ 3.3 ടിബി ഡാറ്റ ലഭ്യമാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് ഫൈബർ ബേസിക് പ്ലസ്. ഈ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് ഫിക്സഡ്-ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL is offering an annual broadband plan for Rs. 3948. BSNL offers only 20 Mbps speed and 1 TB of monthly data on this plan. BSNL also provides free service for one month when opting for an annual plan for 12 months. So you can enjoy 13 months of broadband internet for 12 months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X