Home
News

നിരക്ക് വർധനയ്ക്ക് 4 മാസം മുമ്പ് ഇറക്കിയ തന്ത്രം സൂപ്പർ ഹിറ്റ്; ഈ ലാഭം ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രം

ടെലിക്കോം രംഗത്തെ ഇപ്പോഴത്തെ താരം ബിഎസ്എൻഎൽ ആണ്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) തുടങ്ങിയ സ്വകാര്യ കമ്പനികൾക്കെതിരേ ​പൊതുവിൽ അ‌ൽപ്പം രോഷം വരിക്കാർ പ്രകടിപ്പിക്കുന്നുണ്ട്. അ‌തിന് കാരണം ജൂ​ലൈയിൽ നടപ്പാക്കിയ ​റീച്ചാർജ് നിരക്ക് വർധനയാണ്. നിരക്ക് വർധിപ്പിക്കാതെ പഴയ പ്ലാനുകളുമായി മുന്നോട്ട് പോകുന്ന ബിഎസ്എൻഎല്ലിനെ (BSNL) പുകഴ്ത്താൻ നിരവധി പേരാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. അ‌തിവേഗം നടപ്പാക്കി വരുന്ന 4ജി വ്യാപനവും ബിഎസ്എൻഎല്ലിന് ഗുണം ചെയ്യുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം നൽകുന്ന റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ ശക്തി.

ബിഎസ്എൻഎല്ലിന്റെ വരിക്കാരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. അ‌വർക്കായി താങ്ങാനാകുന്ന നിരക്കിൽ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഉയർന്ന നിരക്കിലുള്ള പ്ലാനുകളും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണാം. ഇവ ഉപയോക്താവ് നൽകുന്ന തുകയെക്കാൾ മൂല്യമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബിഎസ്എൻഎല്ലിന് 666 രൂപയുടെ പ്ലാനുണ്ട്. ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ മറ്റ് കമ്പനികളിൽ ലഭിക്കണമെങ്കിൽ 800 രൂപയ്ക്ക് മുകളിൽ ചെലവ് വരും.

നിരക്ക് വർധനയ്ക്ക് 4 മാസം മുമ്പ് ബിഎസ്എൻഎൽ ഇറക്കിയ തന്ത്രം ഹിറ്റ്

ഇപ്പോൾ കാണുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ പലതും ദീർഘനാളായി ലഭ്യമായിട്ടുള്ളവയാണ്. എങ്കിലും അ‌വയിൽ ഇടയ്ക്കിടയ്ക്ക് ചെറിയ മാറ്റങ്ങൾ ബിഎസ്എൻഎൽ വരുത്താറുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നതിനും നാല് മാസം മുമ്പ് ബിഎസ്എൻഎൽ പരിഷ്കരിച്ച രണ്ട് പ്ലാനുകളാണ് 699 രൂപ, 999 രൂപ പ്രീപെയ്ഡ് പ്ലാനുകൾ.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതിന് ശേഷം ഇന്ത്യയിൽ നിരക്ക് വർധന ഉണ്ടാകുമെന്ന് ഇലക്ഷന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്. ഇങ്ങനെ റിപ്പോർട്ടുകൾ നിലവിലുള്ള സമയത്ത് തന്നെയാണ് 699 രൂപ, 999 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ പരിഷ്കരിക്കുന്നത്. വരാൻ പോകുന്ന നിരക്ക് വർധന കണക്കിലെടുത്ത് വേണമെങ്കിൽ ബിഎസ്എൻഎല്ലിന് ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ കുറച്ചുകൊണ്ട് അ‌പ്രഖ്യാപിത നിരക്ക് വർധന നടപ്പിലാക്കാമായിരുന്നു.

നിരക്ക് വർധനയ്ക്ക് 4 മാസം മുമ്പ് ബിഎസ്എൻഎൽ ഇറക്കിയ തന്ത്രം ഹിറ്റ്

എന്നാൽ നിലവിൽ ഉണ്ടായിരുന്നതിനെക്കാൾ വാലിഡിറ്റി വർധിപ്പിച്ച് ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളും ഉപയോക്താക്കൾക്ക് കൂടുതൽ ലാഭം നൽകും വിധത്തിൽ പരിഷ്കരിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തത്. ഇപ്പോൾ സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയ്ക്ക് ശേഷം ആളുകൾ ബിഎസ്എൻഎൽ പ്ലാനുകൾ​ തേടിയെത്തുമ്പോൾ ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.

699 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ മുൻപ് 130 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. എന്നാൽ മാർച്ചിൽ നടന്ന പരിഷ്കരണത്തിന് ശേഷം ഇത് 150 ദിവസ വാലിഡിറ്റിയായി ഉയർന്നു. അ‌തേപോലെ 999 രൂപയുടെ പ്ലാൻ മുൻപ് 200 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. എന്നാൽ പരിഷ്കരണത്തിലൂടെ ഇത് 215 ദിവസ വാലിഡിറ്റിയായി ഉയർത്തി. ഇവിടെ ലാഭം വരിക്കാരന് മാത്രമാണ്.

699 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 150 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ആകെ 75ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ആദ്യ 60 ദിവസത്തേക്ക് സൗജന്യ റിംഗ്ബാക്ക് ടോണും ലഭിക്കും.

നിരക്ക് വർധനയ്ക്ക് 4 മാസം മുമ്പ് ബിഎസ്എൻഎൽ ഇറക്കിയ തന്ത്രം ഹിറ്റ്

999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 215 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 60 ദിവസത്തെ സൗജന്യ റിംഗ്‌ബാക്ക് ടോണും (PRBT) ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റയോ എസ്എംഎസ് ആനുകൂല്യങ്ങളോ ഇതിലില്ല. കുറഞ്ഞ തുകയ്ക്ക് ദീർഘകാല വാലിഡിറ്റിയോടെ കോളിങ് ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വരിക്കാർക്ക് അ‌നുയോജ്യമായ വോയ്സ് ഒൺലി പ്ലാൻ എന്ന നിലയ്ക്കാണ് 999 രൂപ പ്ലാൻ ബിഎസ്എൻഎൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL has made prepaid plans available at Rs 699 and Rs 999. Earlier, the Rs 699 plan had a validity of 130 days. After the revision in March, it was raised to 150 days validity. Similarly, Rs 999 plan was earlier given a validity of 200 days. After the revision in March, it gets 215 days validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X