Home
News

വെറുതെയാണോ ജനം ഇടിച്ചുകയറുന്നേ! 59 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും നൽകി BSNL

ഇന്ത്യയി​ൽ ബിഎസ്എൻഎൽ യുഗം തിരിച്ചുവരും എന്ന പ്രതീക്ഷകൾക്ക് ശക്തി കൂടിയിരിക്കുന്ന സമയമാണിത്. ജൂ​ലൈയ്ക്ക് പിന്നാലെ ഓഗസ്റ്റിലും ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിൽ മുന്നിട്ട് നിന്നു. മറ്റ് ടെലിക്കോം കമ്പനികൾക്കെല്ലാം വരിക്കാരുടെ എണ്ണത്തിൽ ഇടിവ് നേരിട്ടപ്പോൾ, ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കി തലയുയർത്തിനിന്നു. സാധാരണയായി ജിയോയ്ക്കും എയർടെലിനും വരിക്കാർ കൂടുന്നതും വൊഡാഫോൺ ഐഡിയയ്ക്കും ബിഎസ്എൻഎല്ലിനും വരിക്കാർ കുറയുന്നതും ആയിരുന്നു കണ്ടിരുന്നത്. ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധനയാണ് ഇപ്പോഴത്തെ ബിഎസ്എൻഎൽ മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് എന്ന് വ്യക്തം.

മറ്റുള്ളവരെ അ‌നുകരിച്ച് നിരക്ക് കൂട്ടാൻ തയാറാകാഞ്ഞ ബിഎസ്എൻഎൽ, ഇപ്പോഴും പഴയ നിരക്കിലാണ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം സേവനങ്ങൾ നൽകുന്നത്. വിവിധ കാലഘട്ടങ്ങളിലായി പുറത്തിറങ്ങിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ജനങ്ങൾക്ക് വളരെ ആശ്വാസം പകരുന്ന വിധത്തിലുള്ള നിരക്കുകളിലാണ് എത്തുന്നത്.

59 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും നൽകി BSNL

സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നിരവധി ഉപയോക്താക്കളെ പ്രകോപിപ്പിച്ചു, പ്രതിഷേധം എന്ന നിലയിൽ അ‌വർ തങ്ങളുടെ സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തു. ഇത് കൂടാതെ സ്വകാര്യ കമ്പനികളുടെ നിരക്കുകൾ താങ്ങാനാകില്ല എന്ന് തോന്നിയതിനാൽ ബിഎസ്എൻഎല്ലിലേക്ക് എത്തിയവരും ഏറെ. ഇവരെയെല്ലാം ആകർഷിച്ചത് ബിഎസ്എൻഎല്ലിന്റെ റീച്ചാർജ് പ്ലാനുകളോടുള്ള സമീപനമാണ്.

അ‌മിതലാഭം പ്രതീക്ഷിക്കാതെ മാന്യമായ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അ‌തിന്റെ നേട്ടമാണ് ഇപ്പോൾ ജനം ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയെത്തുന്നത്. 4ജി വ്യാപനത്തിന് വേഗം കൂടിയതും ആളുകളെ ആകർഷിച്ചു. താങ്ങാനാകുന്ന നിരക്കിൽ നിരവധി റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌തിൽ ഈ വർഷം മേയിൽ അ‌വതരിപ്പിച്ച രണ്ട് പ്ലാനുകളാണ് 58 രൂപ, 59 രൂപ പ്ലാനുകൾ.

59 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും നൽകി BSNL

സാധാരണക്കാരന് വേണ്ടത്, തന്റെ ​കൈയിലുള്ള ചെറിയ തുകയ്ക്ക് കിട്ടുന്ന പ്ലാനുകളാണ്. അ‌വർക്കായി ബിഎസ്എൻഎൽ കരുതലോടെ അ‌വതരിപ്പിച്ച പ്ലാനുകളാണ് 58 രൂപ, 59 രൂപ പ്ലാനുകൾ. ഇതിൽ 58 രൂപ പ്ലാൻ പ്രധാനമായും ഡാറ്റ കേന്ദ്രീകരിച്ചുള്ളതും 59 രൂപ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം കേന്ദ്രീകരിച്ചുള്ളതുമാണ്.

58 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഒരാഴ്ചത്തെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞ തുകയിൽ ലഭ്യമായിരിക്കുന്ന ഓപ്ഷനാണ് 58 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. 7 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഇത് വലിയ ലാഭമാണ്. FUP (ന്യായമായ ഉപയോഗ നയം) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, ഡാറ്റ വേഗത 40Kbps ആയി കുറയുന്നു.

59 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 58 രൂപ പ്ലാൻ പോലെ ഈ പ്ലാനും ഒരാഴ്ചത്തെ വാലിഡിറ്റിയിൽ തന്നെയാണ് എത്തുന്നത്. 7 ദിവസത്തെ സേവന വാലിഡിറ്റിയിൽ പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിനൊപ്പം SMS ആനുകൂല്യങ്ങളൊന്നുമില്ല.

59 രൂപയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും നൽകി BSNL

അ‌ത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യത്തിന് ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ബജറ്റ് ഉറപ്പാക്കാൻ ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകൾക്കും കഴിയുന്നു. ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ പോലും ടെലിക്കോം സേവനങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞതുകൊണ്ട് കൂടിയാണ് കൂടുതൽ ആളുകൾ ഇപ്പോൾ ബിഎസ്എൻഎല്ലിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇത്ര കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകിയാൽ കൂടെപ്പോകാതിരിക്കുന്നത് എങ്ങനെ!

More from GizBot

Best Mobiles in India

English summary
BSNL offers prepaid plans at Rs 58 and Rs 59. These plans provide unlimited calling and data benefits with a validity of one week. 58 plan will get 2GB data per day. Meanwhile, the Rs 59 plan comes with unlimited calling and 1GB data per day with a validity of 7 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X