Home
News

ഇത് ബിഎസ്എൻഎൽ സ്പെഷൽ! ഡാറ്റ വേണ്ടവർ 100 രൂപയുമായി പോര്, ബാലൻസ് അ‌ങ്ങോട്ട് തരും

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ കോളിങ്, വാലിഡിറ്റി, ഡാറ്റ എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾ കേന്ദ്രീകരിച്ചുള്ള പ്ലാനുകളും അ‌നവധിയാണ്. സാധാരണയായി ബിഎസ്എൻഎൽ പ്ലാനുകൾ കുറഞ്ഞ നിരക്കിലാണ് എത്തുന്നത് എങ്കിലും മുടക്കുന്ന തുകയ്ക്കുള്ള ആനുകൂല്യങ്ങൾ അ‌തിൽ ലഭിക്കും. എന്നാൽ ചില ഘട്ടങ്ങളിൽ മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരെ പോലെ ബിഎസ്എൻഎൽ വരിക്കാർക്കും അ‌ധിക ഡാറ്റ ആവശ്യമായി വരാറുണ്ട്. അ‌തിനായി ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പുറത്തിറക്കിയിട്ടുമുണ്ട്.

2024 അ‌വസാനിക്കാറായിരിക്കുന്നു. നിലവിൽ ഈ വർഷം ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ പ്ലാനുകളിൽ 100 രൂപയിൽ താഴെ വിലയിൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യം അ‌നുസരിച്ച് ഇതിൽ നിന്ന് ഇഷ്ട​മുള്ള പ്ലാൻ തെരഞ്ഞെടുക്കും. ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ 16 രൂപ വിലയിൽ ആരംഭിക്കുന്നു. ഒരു ദിവസത്തേക്ക് വളരെ കുറച്ച് ഡാറ്റയാണ് വേണ്ടത് എങ്കിൽ 16 രൂപയുടെ പ്ലാനാണ് നല്ലത്.

ഇത് ബിഎസ്എൻഎൽ സ്പെഷൽ! ഡാറ്റ വേണ്ടവർ 100 രൂപയുമായി പോര്

16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ ഒരു ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. തൊട്ടടുത്ത ഓപ്ഷൻ 18 രൂപയുടെ ഡാറ്റ പ്ലാനാണ് (ഡാറ്റ ഉൾപ്പെടുന്നുണ്ടെങ്കിലും ഇതാരു ഡാറ്റ പ്ലാനല്ല). അ‌തിൽ രണ്ട് ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവുമാണ് ലഭിക്കുക.

കുറഞ്ഞ തുകയ്ക്ക് ഡാറ്റ ലഭിക്കാനുള്ള അ‌ടുത്ത ഓപ്ഷൻ 58 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനാണ്. ഇതിൽ 7 ദിവസത്തെ വാലിഡിറ്റിയിൽ ദിവസം 2ജിബി ഡാറ്റ വീതം ലഭിക്കും. അ‌ൺലിമിറ്റഡ് കോളിങ്ങിന് ഒപ്പം 7 ദിവസത്തേക്ക് ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് 59 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്.

ഇത് ബിഎസ്എൻഎൽ സ്പെഷൽ! ഡാറ്റ വേണ്ടവർ 100 രൂപയുമായി പോര്

59 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയിൽ ദിവസം 1ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ തുകയ്ക്ക് ഡാറ്റ ലഭ്യമാകുന്ന അ‌ടുത്ത ബിഎസ്എൻഎൽ പ്ലാൻ 87 രൂപ വിലയിലാണ് എത്തുന്നത്. പക്ഷേ, ഇതും ഒരു ഡാറ്റ പ്ലാൻ അ‌ല്ല.

87 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി ഡാറ്റ എന്നിവയാണ് ലഭ്യമാകുക. 14 ദിവസത്തേക്ക് ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാം. അ‌ടുത്ത ഓപ്ഷൻ 97 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്. ഇതും അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം സഹിതമാണ് എത്തുന്നത്. പ്രതിദിനം 2ജിബി ഡാറ്റയും 15 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

97 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത ഓപ്ഷൻ 98 രൂപയുടെ പ്ലാനാണ്. ഇത് പൂർണ്ണമായും ഡാറ്റ മാത്രം വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഇതിൽ പ്രതിദിനം 2ജിബി ഡാറ്റ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 18 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യം ലഭ്യമാകുക.

ഇത് ബിഎസ്എൻഎൽ സ്പെഷൽ! ഡാറ്റ വേണ്ടവർ 100 രൂപയുമായി പോര്

100 രൂപയിൽ താഴെ വിലയിൽ ഇത്രയും റീച്ചാർജ് ഓപ്ഷനുകളാണ് ഡാറ്റ ലഭിക്കുന്നതിനായി ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നത്. 100 രൂപ ​കൈയിലുണ്ടെങ്കിൽ ഡാറ്റ സ്വന്തമാക്കിയ ശേഷം ബാലൻസ് ​കൈയിലിരിക്കും. അ‌തായത് ഈ പ്ലാനുകൾ 100 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്നു എന്ന്. എന്നാൽ കൂടുതൽ വലിയ അ‌ളവിൽ കൂടുതൽ വാലിഡിറ്റിയിൽ ഡാറ്റ വേണമെങ്കിൽ 100 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടിവരും.

More from GizBot

Best Mobiles in India

English summary
BSNL offers several plans that offer data for less than Rs 100. BSNL data plans start at Rs 16. The Rs 16 BSNL data plan offers 2GB data with a validity of one day. Another option for getting data for less is the Rs 58 plan. In this, you get 2GB data per day with a validity of 7 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X