ഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽ

|

ട്രായ് ഇടപെടൽ വന്നതോടെ സ്വകാര്യ ടെലിക്കോം കമ്പനികൾ എല്ലാം 30 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 28 ദിവസത്തെ പ്ലാനുകൾക്ക് പിന്നിലുള്ള കച്ചവട തന്ത്രവും ഇതോടെ പുറത്ത് വന്നിരുന്നു. ഇപ്പോൾ എല്ലാ കമ്പനികളും 30 ദിവസം വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് തുടങ്ങിയെന്ന് പറഞ്ഞല്ലോ. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ, 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാൻ എതാണെന്ന് അറിയുമോ. രാജ്യത്തെ പൊതു മേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള ( 30 ദിവസം വാലിഡിറ്റി നൽകുന്ന ) പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നത്.

ബിഎസ്എൻഎൽ

16 രൂപ വിലയിലാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏറ്റവും താങ്ങാനാവുന്ന 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. മൊത്തം 30 കലണ്ടർ ദിവസങ്ങളുടെ വാലിഡിറ്റിയാണ് 16 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. ഈ പ്ലാനിൽ എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഈ പ്ലാനിൽ " 20 പൈസ / മിനിറ്റ് ഓൺ നെറ്റ് കോളുകൾ + 20 പൈസ / മിനിറ്റ് ഓഫ് നെറ്റ് കോളുകൾ" എന്നീ നിരക്കിൽ ചാർജ് ഈടാക്കുമെന്ന് ബിഎസ്എൻഎൽ അതിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. നിങ്ങളുടെ ബിഎസ്എൻഎൽ സിം സജീവമായി നില നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ വോയ്‌സ് വൗച്ചർ നല്ലൊരു ഓപ്ഷൻ ആയിരിക്കും. 30 ദിവസം വാലിഡിറ്റി വരുന്ന കൂടുതൽ പ്ലാനുകളും ബിഎസ്എൻഎല്ലിന് ഉണ്ട്. ആ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_147

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_147

ആവശ്യത്തിന് ഡാറ്റയും ആനുകൂല്യങ്ങളും നൽകുന്ന അഫോർഡബിൾ പ്ലാനുകൾക്കായി തിരയുന്നവർക്ക് ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_147 സെലക്റ്റ് ചെയ്യാവുന്നതാണ്. 147 രൂപ വിലയിൽ 30 ദിവത്തെ വാലിഡിറ്റിയുമായാണ് ഈ പ്ലാൻ വരുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 10 ജിബി ഡാറ്റയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിൽ ലഭ്യമാണ്. ബിഎസ്എൻഎൽ ട്യൂൺസ് സൗകര്യവും ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_147നൊപ്പം ലഭിക്കും. ഈ പ്ലാനിൽ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_247

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_247

നിങ്ങൾക്ക് കുറച്ചുകൂടി പണം നൽകാമെങ്കിൽ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിൽ നിന്നും നിങ്ങൾക്ക് സ്പെഷ്യൽ താരിഫ് വൌച്ചർ_247 സെലക്റ്റ് ചെയ്യാം. ഈ പ്ലാൻ ഉപയോക്താക്കൾക്ക് എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു. 50 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_247 യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടെയിൻമെന്റ് സേവനങ്ങളിലേക്കും 247 രൂപയുടെ താരിഫ് വൌച്ചർ ആക്സസ് നൽകുന്നു.

137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_299

ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൌച്ചർ_299

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മറ്റൊരു അടിപൊളി സ്പെഷ്യൽ താരിഫ് വൗച്ചർ ആണ് ഇത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും.

സെലക്റ്റ്

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ചില 30 ദിവസത്തെ വൌച്ചറുകളാണ് ഇത്. അതേ സമയം, വോഡഫോൺ ഐഡിയ ( വിഐ ), ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലിക്കോം ഓപ്പറേറ്റർമാരും 30, 31 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. എയർടെൽ നൽകുന്ന 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ എതൊക്കെയാണെന്ന് നോക്കാം.

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐ

പ്രീപെയ്ഡ് പ്ലാനുകൾ

ഒരേ തീയതിയിൽ പുതുക്കാൻ കഴിയുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഓരോ സേവന ദാതാവും തങ്ങളുടെ യൂസേഴ്സിന് നൽകണം എന്ന് നേരത്തെ ട്രായ് ഉത്തരവ് ഇറക്കിയിരുന്നു. ട്രായ് നിർദേശം പാലിച്ചാണ് എയർടെൽ 30 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ടെലിക്കോം മേഖലയിൽ എയർടെലിന്റെ ഒന്നാമത്തെ എതിരാളിയായ റിലയൻസ് ജിയോയും അടുത്തിടെ പുതിയ പ്രതിമാസ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. എയർടെലിന്റെ പുതിയ പ്രതിമാസ പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

296 രൂപ വിലയുള്ള എയർടെൽ പ്രതിമാസ പ്ലാൻ

296 രൂപ വിലയുള്ള എയർടെൽ പ്രതിമാസ പ്ലാൻ

296 രൂപ വിലയുള്ള പ്രതിമാസ പ്ലാൻ ആണ് ഇക്കൂട്ടത്തിലെ ആദ്യത്തേത്. 30 ദിവസത്തെ വാലിഡിറ്റി കാലയളവാണ് 296 രൂപയ്ക്ക് എയർടെൽ അവതരിപ്പിച്ച പുതിയ പ്ലാൻ നൽകുന്നത്. ആകെ മൊത്തം 25 ജിബി ഡാറ്റയും 296 രൂപ വിലയുള്ള പ്രതിമാസ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു. 25 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് 50 പൈസ / എംബി എന്ന നിരക്കിൽ കമ്പനി ഈടാക്കും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പുതിയ പ്ലാനിൽ ലഭ്യമാണ്. 100 എസ്എംഎസുകൾ കഴിഞ്ഞുള്ള ഓരോ മെസേജുകൾക്കും ബിഎസ്എൻഎൽ ചാർജ് ഈടാക്കും. ഒരു ലോക്കൽ എസ്എംഎസിന് 1 രൂപ, എസ്ടിഡി എസ്എംഎസിന് 1.5 രൂപയുമാണ് ചാർജ് വരുന്നത്. അപ്പോളോ 24 / 7 സർക്കിൾ, വിങ്ക് മ്യൂസിക്, ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സൗജന്യ ട്രയൽ എന്നിവയിലേക്കും ആക്സസ് ലഭിക്കും.

ഒരു മാസത്തെ വാലിഡിറ്റിയും കുറഞ്ഞ വിലയും; കിടിലൻ വാലിഡിറ്റി വൗച്ചറുകളുമായി വിഐഒരു മാസത്തെ വാലിഡിറ്റിയും കുറഞ്ഞ വിലയും; കിടിലൻ വാലിഡിറ്റി വൗച്ചറുകളുമായി വിഐ

319 രൂപ വിലയുള്ള എയർടെൽ പ്രതിമാസ പ്ലാൻ

319 രൂപ വിലയുള്ള എയർടെൽ പ്രതിമാസ പ്ലാൻ

ഇക്കൂട്ടത്തിലെ രണ്ടാമത്തെ പ്ലാൻ 319 രൂപ വിലയിലാണ് എയർടെൽ കൊണ്ട് വരുന്നത്. ഒരു മാസത്തെ വാലിഡിറ്റി കാലയളവും തരുന്നു. പ്രതിദിനം 2 ജിബി ഡാറ്റയാണ് 319 രൂപ വിലയുള്ള എയർടെൽ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 319 രൂപ വിലയുള്ള പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. വിങ്ക് മ്യൂസിക്, അപ്പോളോ 24 / 7 സർക്കിൾ, ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയൽ എന്നിവയിൽ ആക്‌സസ് ലഭിക്കും. ഈ പ്ലാനിലും പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഉപയോക്താക്കളിൽ നിന്ന് 50 പൈസ / എംബി ഈടാക്കും. കൂടാതെ, പ്രതിദിനം 100 എസ്എംഎസ് പരിധി കഴിഞ്ഞാൽ അതിനും ചാർജ് ഈടാക്കും.

Best Mobiles in India

English summary
With the intervention of Troy, all the private telecom companies have introduced prepaid plans valid for 30 days. The marketing strategy behind the 28-day plans also came out with this. Now all the companies have started offering prepaid plans valid for 30 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X