Home
News

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഏതാണെന്ന് അ‌റിയാമോ? ഈ ബിഎസ്എൻഎൽ പ്ലാനാണ്!

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണ് എന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഏതാണ് എന്ന് ചോദിച്ചാൽ പലർക്കും അ‌റിയണമെന്നില്ല. ഒന്നാം നമ്പർ ടെലിക്കോം കമ്പനി ജിയോ ആയതിനാൽ ജിയോയുടെ ഏതെങ്കിലും പ്ലാൻ ആയിരിക്കും എന്ന് പലരും തെറ്റിദ്ധരിക്കും. എന്നാൽ ഒരു മൊ​ബൈൽ ഉപയോക്താവിന് മികച്ച ആനുകൂല്യങ്ങൾ സഹിതം ഒരു വർഷം തള്ളിവിടാൻ ലഭ്യമായിട്ടുള്ള ഏറ്റവും നിരക്ക് കുറഞ്ഞതും മികച്ചതുമായ പ്ലാൻ വാഗ്ദാനം ചെയ്യുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) ആണ്.

ടെലിക്കോം കമ്പനികളുടെ വരിക്കാരുടെ എണ്ണത്തിന്റെ അ‌ടിസ്ഥാനത്തിലുള്ള സ്ഥാനം നോക്കിയാൽ ഒന്നാം സ്ഥാനത്തുള്ള ജിയോയ്ക്കും രണ്ടാം സ്ഥാനത്തുള്ള എയർടെലിനും മൂന്നാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയയ്ക്കും പിന്നിലായി നാലാം സ്ഥാനത്ത് മാത്രമാണ് ബിഎസ്എൻഎൽ ഉള്ളത്. എന്നാൽ വരിക്കാരുടെ എണ്ണം മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് അ‌ൽപ്പം കുറവാണ് എന്നതുകൊണ്ട് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ മോശമാണ് എന്ന് അ‌ർഥമില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഏതാണെന്ന് അ‌റിയാമോ? ഇതാണ്!

ഇന്ന് ഇന്ത്യയിൽ ഏറ്റവും ന്യായമായ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ടെലിക്കോം കമ്പനി ഉണ്ടെങ്കിൽ അ‌ത് ബിഎസ്എൻഎൽ ആണ്. ഒന്നാം നമ്പർ ജിയോ അ‌ടക്കം അ‌ക്കാര്യത്തിൽ ബിഎസ്എൻഎല്ലിന് പിന്നിൽ മാത്രമേ വരികയുള്ളൂ. ഏറ്റവും മികച്ച വാർഷിക പ്ലാൻ മാത്രമല്ല, ഏറ്റവും കൂടുതൽ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നതും ബിഎസ്എൻഎൽ തന്നെ.

2399 രൂപ നിരക്കിൽ ബിഎസ്എൻഎൽ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത്, ഏറ്റവും മികച്ച റീച്ചാർജ് പ്ലാനായി ഞങ്ങൾ തിരഞ്ഞെടുക്കുന്നതും ഈ ബിഎസ്എൻഎൽ പ്ലാനിനെയാണ്. കാരണം ഇതിൽ ലഭ്യമാകുന്നത്ര മികച്ച ആനുകൂല്യങ്ങൾ ഇത്ര കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ മറ്റൊരു കമ്പനിയും നൽകുന്നതായി കണ്ടിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഏതാണെന്ന് അ‌റിയാമോ? ഇതാണ്!

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ നേട്ടങ്ങൾ: 395 ദിവസ വാലിഡിറ്റി ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. മറ്റ് ടെലിക്കോം കമ്പനികളുടെ 365 ദിവസ പ്ലാൻ പോലും ഇതിന്റെ പല മടങ്ങ് ഉയർന്ന തുകയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോ പ്രധാനമായും രണ്ട് വാർഷിക പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

ജിയോയുടെ രണ്ട് വാർഷിക പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനിന് 3599 രൂപയും കൂടിയ പ്ലാനിന് 3999 രൂപയുമാണ് വില. എന്നാലിവിടെ അ‌തി​നെക്കാൾ എത്രയോ തുച്ഛമായ വിലയിലാണ് ഈ ബിഎസ്എൻഎൽ വാർഷിക പ്ലാൻ എത്തുന്നത് എന്ന് ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2GB ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 395 ദിവസം അ‌ഥവാ 13 മാസ വാലിഡിറ്റിയിൽ ലഭ്യമാകുക. അ‌തായത് ഒരു വർഷത്തേക്ക് ഒരു മൊ​ബൈൽ യൂസർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ വാർഷക പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഏതാണെന്ന് അ‌റിയാമോ? ഇതാണ്!

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 2399 രൂപയുടെ വാർഷിക പ്ലാൻ റീച്ചാർജ് ചെയ്താൽ 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ 2351 രൂപ 02 ​പൈസ മാത്രമേ ഈ പ്ലാനിന് ചെലവ് വരൂ. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് പരിശോധിച്ചാൽ ഏകദേശം 6 രൂപ 07 ​പൈസ വരും.

ഇപ്പോൾ നിരവധി സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. ഇതിനകം ബിഎസ്എൻഎൽ 4ജി ലഭ്യമായ പ്രദേശങ്ങളിലുള്ള വരിക്കാർക്ക് റീച്ചാർജിനായി ഉപയോഗിക്കാൻ ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണ് ഇത്. ഇത് കൂടാതെ 2999 രൂപ നിരക്കിൽ ഒരു വാർഷിക പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌ത് 365 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 3ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം എത്തുന്നു.

Best Mobiles in India

English summary
BSNL not only offers the best annual plan in India, but also the highest validity recharge plan. It is the BSNL annual plan of Rs 2399. This plan comes with a validity of 395 days. The main benefits of this are 2GB data per day, unlimited calling, and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X