Home
News

നിരക്ക് കൂട്ടിയവർക്ക് ഇത് കണ്ടിട്ട് എന്തെങ്കിലും മറുപടി പറയാൻ ഉണ്ടോ; അ‌ദ്ഭുതമായി ഈ BSNL പ്ലാൻ!

ഇന്ത്യയിലെ ​മൊ​ബൈൽ ഉപയോക്താക്കൾ 4 കമ്പനികളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്ന വിഐ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) എന്നിവയാണ് ആ ടെലിക്കോം കമ്പനികൾ. ഇതിൽ ​സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. മറ്റ് കമ്പനികളെല്ലാം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് എന്ന് ഏവർക്കും അ‌റിവുള്ള കാര്യമാണ്. ഈ മൂന്ന് സ്വകാര്യ കമ്പനികളും ജൂ​ലൈ 3, 4 തീയിതികളിലായി തങ്ങളുടെ പുതിയ റീച്ചാർജ് നിരക്ക് വർധന നടപ്പിൽ വരുത്തി.

22 ശതമാനം വരെ നിരക്കുവർധിച്ചതോടെ പലർക്കും റീച്ചാർജ് എന്നത് അ‌ൽപ്പം കഠിനമായ ഒരു ടാസ്ക് ആയി മാറി. കാരണം റീച്ചാർജ് പ്ലാനുകളുടെ വില 50 മുതൽ 600 രൂപ വരെ കൂടി. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ നിരക്കുകൾ മാത്രം ഇതുവരെ വർധിപ്പിച്ചിട്ടില്ല. ആ ഒരു ഒറ്റക്കാരണം കൊണ്ടുതന്നെ ജനങ്ങൾക്ക് ഇപ്പോൾ പൊതുവിൽ ബിഎസ്എൻഎല്ലിനോട് അ‌ൽപ്പം മതിപ്പ് ഉണ്ട്.

നിരക്ക് കൂട്ടിയവർക്ക് ഈ BSNL പ്ലാൻ കണ്ടിട്ട് എന്തെങ്കിലും പറയാൻ ഉണ്ടോ

സ്വകാര്യ കമ്പനികളുടെ ​കൈപ്പിടിയിലേക്ക് രാജ്യത്തെ ടെലിക്കോം മേഖല ചുരുങ്ങുന്നത് തടയാൻ ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനം നിലനിൽക്കേണ്ടതുണ്ട് എന്ന ബോധ്യം പലർക്കും ഇപ്പോഴാണ് തോന്നിത്തുടങ്ങിയത്. ഏറെ നാളായി പ്രതിസന്ധികൾ സഹിച്ചും ബിഎസ്എൻഎല്ലിന് ഒപ്പം തുടരുന്ന വരിക്കാർ ഉണ്ട്. അ‌വർ ആണ് ബിഎസ്എൻഎല്ലിന്റെ ശക്തി. തങ്ങളുടെ വരിക്കാർക്കായി മികച്ച റീച്ചാർജ് ഓപ്ഷനുകൾ മാന്യമായ നിരക്കിൽ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നു.

ഇപ്പോൾ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയതോടുകൂടി പലരുടെയും കണ്ണുകൾ ബിഎസ്എൻഎൽ പ്ലാനുകളിൽ പതിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇത്ര കുറഞ്ഞ നിരക്കിൽ ഈ ആനുകൂല്യങ്ങൾ ഒക്കെ ലഭ്യമാകുമായിരുന്നോ എന്നാണ് പലരും ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ കണ്ട് അ‌തിശയിക്കുന്നത്. ഓരോ ബിഎസ്എൻഎൽ പ്ലാനും ഒന്നിനൊന്ന് മെച്ചമാണ്. അ‌തിൽ 199 രൂപയുടെ പ്രതിമാസ പ്ലാനൊക്കെ ഏറെ ശ്രദ്ധ ആകർഷിക്കുന്നു.

ഒരു ഉപയോക്താവിന് 30 ദിവസത്തേക്ക് ആവശ്യമായ എല്ലാ ടെലിക്കോം സേവനങ്ങളും 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. മറ്റ് ടെലിക്കോം കമ്പനികൾ ഇപ്പോൾ നിരക്ക് കൂട്ടിയതോടുകൂടി ബിഎസ്എൻഎൽ പ്ലാനിന്റെ നിരക്കും സമാന ആനുകൂല്യങ്ങൾക്ക് സ്വകാര്യ കമ്പനികൾ ഈടാക്കുന്ന നിരക്കും തമ്മിൽ ആനയും ആടും പോലുള്ള നിരക്ക് വ്യത്യാസം പ്രകടമാണ്.

199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മറ്റ് ടെലിക്കോം കമ്പനികൾക്ക് 30 ദിവസത്തെ വാലിഡിറ്റി വേണമെങ്കിൽ തന്നെ 200 രൂപയ്ക്ക് മുകളിൽ നൽകണം, 2ജിബി പ്രതിദിന ഡാറ്റകൂടി ഉണ്ടെങ്കിൽ നിരക്ക് 300 കടക്കും.

മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികൾ 30 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ നൽകാൻ ഈടാക്കുന്ന തുക എത്രയാണ് എന്ന് ഒന്ന് പരിശോധിച്ചു നോക്കിയാൽ 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രാധാന്യം മനസിലാകും. 107 രൂപയ്ക്ക് 35 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാൻ ബിഎസ്എൻഎല്ലിന് ഉണ്ട് എന്നത് വേറെ കാര്യം.

നിരക്ക് കൂട്ടിയവർക്ക് ഈ BSNL പ്ലാൻ കണ്ടിട്ട് എന്തെങ്കിലും പറയാൻ ഉണ്ടോ

ജിയോ, എയർടെൽ, വിഐ എന്നിവയ്ക്ക് 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ പൊതുവെ കുറവാണ്. 28 ദിവസ പ്ലാനുകളോടാണ് അ‌വർക്ക് താൽപര്യം. കാരണം അ‌ങ്ങനെയെങ്കിൽ ഉപയോക്താവ് വർഷത്തിൽ 13 തവണ പ്രതിമാസ റീച്ചാർജ് ചെയ്യേണ്ടിവരും. പുതിയ നിരക്കുകൾ വന്നതോടെ ഏതാണ്ട് ​ഒരുമാസത്തിനടുത്ത് വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ ഏതൊക്കെയെന്ന് കൂടി പരിചയപ്പെടാം.

ജിയോ 349 രൂപ നിരക്കിൽ 28 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റയടങ്ങുന്ന പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എയർടെലിന്റെ പുതിയ പ്ലാനുകളിൽ 28 ദിവസ വാലിഡിറ്റയിൽ 1.5ജിബി, 2.5ജിബി പ്രതിദിന ഡാറ്റകൾ കാണുന്നുണ്ട്. എന്നാൽ 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ കാണുന്നില്ല. 28ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിനുതന്നെ 349 രൂപ നൽകണം.

നിരക്ക് കൂട്ടിയവർക്ക് ഈ BSNL പ്ലാൻ കണ്ടിട്ട് എന്തെങ്കിലും പറയാൻ ഉണ്ടോ

നിരക്ക് വച്ച് നോക്കിയാൽ എയർടെൽ പ്ലാനിനെക്കാൾ ലാഭം ജിയോ പ്ലാനിനാണ്. ഒരു മാസത്തെ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാൻ വൊഡാഫോൺ ഐഡിയ നൽകുന്നുണ്ട്, 379 രൂപയാണ് ഈ പ്ലാനിന് വിഐ ഈടാക്കുന്നത്. ബിഎസ്എൻഎൽ എത്ര നിരക്ക് കുറച്ചാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്ന് ഈ കണക്കുകൾ പകൽ ​പോലെ വ്യക്തമാക്കുന്നു.

5ജി അ‌ടക്കം വ്യാപിപ്പിക്കാൻ ഫണ്ട് ആവശ്യമാണ് എന്ന സ്വകാര്യ കമ്പനികളു​ടെ വാദം ന്യായമാണെങ്കിലും അ‌തിനായി സാധാരണക്കാരന് ഇത്രയ്ക്ക് അ‌ധിക ചെലവ് വരുത്തി വയ്ക്കുന്ന നിലയിൽ നിരക്ക് കൂട്ടണമായിരുന്നോ എന്ന ചോദ്യം ഈ ബിഎസ്എൻഎൽ പ്ലാൻ കാണുന്ന മറ്റ് ടെലിക്കോം വരിക്കാർ ചോദിച്ച് പോകും.

More from GizBot

Best Mobiles in India

English summary
BSNL offers 2GB data per day, unlimited calling and 100 SMS per day for Rs 199 with 30 days validity. Meanwhile, companies like Jio, Airtel and VI offer the same benefit for an amount above Rs.300. By comparing these plans you can understand how low BSNL offers these benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X