Home
News

സ്വാഗതം ചെയ്യാൻ എന്തൊരു മിടുക്കാണ്! പുതിയ ഉപഭോക്താക്കൾക്ക് വില കുറഞ്ഞ പ്ലാനുകളുമായി BSNL

ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വിഐ എന്നിവ ഈ വർഷം ജൂലൈയിൽ തങ്ങളുടെ താരിഫ് പ്ലാനുകൾ വർദ്ധിപ്പിച്ചു. വർദ്ധനവ് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളെ ബാധിക്കുകയും റീചാർജ് പ്ലാനുകൾ ശരാശരി 15 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് പരിഗണിച്ച്, താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ ഉള്ളത് കൊണ്ട് ഇന്ത്യയിലെ പല ടെലികോം വരിക്കാരും സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബിഎസ്എൻഎല്ലിലേക്ക് മാറാൻ തുടങ്ങി. എന്നാൽ ബിഎസ്എൻഎൽ ടെലികോം കമ്പനി സാഹചര്യം മുതലെടുക്കുകയും കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായി 4ജി സേവനങ്ങൾ അതിവേഗം പുറത്തിറക്കാൻ തുടങ്ങുകയും ചെയ്തു.

പുതിയ ഉപഭോക്താക്കൾക്കായി രണ്ട് സ്‌പെഷ്യൽ റീചാർജ് പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ റീചാർജ് പ്ലാനുകൾ അൺലിമിറ്റഡ് കോളിംഗ്, സൗജന്യ എസ്എംഎസ്, മിതമായ നിരക്കിൽ അതിവേഗ 4ജി ഡാറ്റ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾക്ക് 108 രൂപയും 249 രൂപയുമാണ് വില. പുതിയ ഉപഭോക്താക്കൾക്ക് മാത്രം ആണ് ഈ ഓഫർ ബാധകം. ഈ പ്ലാനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ട എല്ലാ വിശദാംശങ്ങളുംഈ ലേഖനത്തിൽ പറയുന്നുണ്ട്.

പുതിയ ഉപഭോക്താക്കൾക്ക് വില കുറഞ്ഞ പ്ലാനുകളുമായി BSNL

ബിഎസ്എൻഎൽ 108 രൂപയുടെ റീചാർജ് പ്ലാൻ: പേര് സൂചിപ്പിക്കുന്ന പോലെ ഈ പ്ലാനിന് 108 രൂപയാണ് വില. ദേശീയ റോമിംഗ് ഉൾപ്പെടെ ഏത് നെറ്റ്‌വർക്കിംഗിലും ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, ഈ പ്ലാനിൽ 28 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് 1 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. എന്നിരുന്നാലും, ഈ റീചാർജ് പ്ലാനിൽ സൗജന്യ എസ്എംഎസ് ലഭ്യമല്ല.

ബിഎസ്എൻഎൽ 249 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിന് 249 രൂപയാണ് വില. ദേശീയ റോമിംഗ് ഉൾപ്പെടെ ഏത് നെറ്റ്‌വർക്കിംഗിലും ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, ഈ പ്ലാനിൽ 45 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് 2 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. എന്നാൽ ഈ പ്ലാൻ നേരത്തെ പറഞ്ഞ പ്ലാൻ പോലെ അല്ല. ഇത് പ്രതിദിനം 100 സൗജന്യ എസ്എംഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേ സമയം, ബിഎസ്എൻഎൽ അതിൻ്റെ താങ്ങാനാവുന്ന ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾളുടെ ലഭ്യമായ വേഗത പരിധി അടുത്തിടെ അപ്‌ഗ്രേഡ് ചെയ്‌തു. ഈ സർക്കാർ ടെലികോം കമ്പനി അതിൻ്റെ 249 രൂപ, 299 രൂപ, 329 രൂപ പ്ലാനുകളുടെ വേഗത പരിധി ആണ് വർദ്ധിപ്പിച്ചത്.

ബിഎസ്എൻഎല്ലിൻ്റെ ഏറ്റവും താങ്ങാനാവുന്ന ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പ്രതിമാസം 249 രൂപയിൽ ആണ് ആരംഭിക്കുന്നത്. തുടക്കത്തിൽ, പ്ലാൻ വരിക്കാർക്ക് 10 Mbps വേഗത വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇത് 25 Mbps വേഗത വരെ നൽകുന്നു. അതുപോലെ, മറ്റ് രണ്ട് പ്ലാനുകളായ 299 രൂപയും 329 രൂപയും 25 Mbps വേഗത വാഗ്ദാനം ചെയ്യും. ഇത് മുമ്പ് യഥാക്രമം 10 Mbps, 20 Mbps എന്നിങ്ങനെ പരിമിതപ്പെടുത്തിയിരുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
BSNL is also offering two special recharge plans for new customers. These recharge plans offer many benefits like unlimited calling, free SMS and high-speed 4G data at affordable rates. These plans are priced at Rs 108 and Rs 249 respectively. This offer is applicable for new customers only. This article tells you all the details you need to know about these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X