ഡാറ്റ കിട്ടില്ല, 90 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും കിട്ടും! ഈ ബിഎസ്എൻഎൽ പ്ലാൻ അറിയാമോ
താരതമ്യേന കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎൽ പുലർത്തുന്ന മികവ് പ്രശസ്തമാണ്. സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി വളരെ പ്രധാനമാണ്. അടിയ്ക്കടി റീച്ചാർജ് ചെയ്യേണ്ടിവരുന്നത് സാധാരണക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതിനാൽത്തന്നെ ദീർഘകാല വാലിഡിറ്റി നൽകുന്ന പ്ലാനുകൾ വരിക്കാരെ സംബന്ധിച്ച് അനുഗ്രഹമാണ്.
വരിക്കാരുടെ മനസറിഞ്ഞ് വ്യത്യസ്തങ്ങളായ പ്ലാനുകൾ അവതരിപ്പിക്കുന്ന ബിഎസ്എൻഎൽ 90 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു മികച്ച പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. നീണ്ട വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ തെരയുന്ന ആളുകൾക്ക് പോക്കറ്റിൽ ഓട്ട വീഴ്ത്താതെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകളിലൊന്നാണ് ഇത്. 439 രൂപ നിരക്കിലാണ് ഈ പ്ലാനെത്തുന്നത്.

439 രൂപ നിരക്കിൽ 90 ദിവസ വാലിഡിറ്റിയിലെത്തുന്ന ഈ പ്ലാനിലെ ആനുകൂല്യങ്ങൾ പരിചയപ്പെടും മുമ്പ് ഈ പ്ലാൻ എന്തുകൊണ്ടാണ് മികച്ച ഒരു ഓപ്ഷനാകുന്നത് എന്നതിനെക്കുറിച്ച് പറയേണ്ടതുണ്ട്. റീച്ചാർജിനായി ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് സാമ്പത്തികമായി അൽപ്പം മെച്ചം നൽകും. അതിനാൽത്തന്നെ വാർഷിക പ്ലാനുകൾ മികച്ച ഓപ്ഷനാണ്. എന്നാൽ ഒരു പോരായ്മയുമുണ്ട്.
വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നല്ലതാണെങ്കിലും, ഒരു ഉപയോക്താവ് എന്ന നിലയിൽ മറ്റേതെങ്കിലും കമ്പനിയുടെ നെറ്റ്വർക്കിലേക്ക് ഇടയ്ക്ക് മാറാൻ തോന്നിയാൽ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നഷ്ടമാണ്. അതേസമയം 90 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ ആണെങ്കിൽ ഈ കാലയളവ് തീരുന്നതിനോട് അനുബന്ധിച്ച് വേണമെങ്കിൽ പോർട്ട് ചെയ്യാം. ഒരിടത്ത് തന്നെ കുടുങ്ങിക്കിടക്കേണ്ട അവസ്ഥ ഉണ്ടാകില്ല.
439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 439 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് യഥാർഥത്തിൽ ഒരു വോയ്സ് വൗച്ചറാണ്. ഇത് 90 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നു. അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. ഇതോടൊപ്പം 300 എസ്എംഎസും ലഭിക്കും.
ഡാറ്റ ആനുകൂല്യങ്ങൾ ഒന്നുംതന്നെ ഈ പ്ലാനിൽ പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽത്തന്നെ ഡാറ്റ വേണ്ട ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമല്ല. അവർ മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഡാറ്റയ്ക്കായി അധിക തുക ചെലവഴിക്കേണ്ടി വരും.
അതേസമയം, ദീർഘകാല വാലിഡിറ്റിയോടെ ഇന്ത്യക്കുള്ളിലെവിടെയും അൺലിമിറ്റഡ് കോളുകൾ വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും നല്ല പ്ലാൻ ആണിത്. കാരണം ഇതിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ 397 രൂപയുടെ പ്ലാനിനെക്കാൾ കൂടുതൽ ലാഭകരമാണ് ഈ പ്ലാൻ എന്ന് പറയാം.

397 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും 439 രൂപയുടെ പ്ലാനും തമ്മിൽ താരതമ്യം ചെയ്താൽ നിരക്ക് കുറവ് 397 രൂപയുടെ പ്ലാനിൽ ആണെങ്കിലും കൂടുതൽ മൂല്യം 439 രൂപയുടെ പ്ലാനിൽ ആണ്. കാരണം 90 ദിവസ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് കോളിങ് സൗകര്യം 439 രൂപയുടെ പ്ലാനിൽ ലഭ്യമാകും.
439 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് 397 രൂപയുടെ പ്ലാൻ കൂടുതൽ വാലിഡിറ്റി നൽകുന്നുണ്ട്. അതായത് 150 ദിവസ വാലിഡിറ്റി 397 രൂപ പ്ലാനിൽ ലഭിക്കും. എന്നാൽ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഒരു മാസ വാലിഡിറ്റിയിൽ മാത്രമാണ് ലഭ്യമാകുക. തുടർന്നങ്ങോട്ട് ഇൻകമിങ് കോളിങ് സൗകര്യം മാത്രമാണ് ഉണ്ടാകുക.
ദീർഘകാല വാലിഡിറ്റിയും ഇൻകമിങ്ങും മാത്രം മതി എന്നുള്ളവർക്ക് 397 രൂപയുടെ പ്ലാൻ ആണ് ലാഭകരം. എന്നാൽ ദീർഘകാല വാലിഡിറ്റിയും വാലിഡിറ്റി കാലയളവ് മുഴുവൻ അൺലിമിറ്റഡ് കോളിങ് സൗകര്യവും വേണമെന്നുള്ളവർക്ക് 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണ് നല്ലത്. 50 രൂപയിൽത്താഴെ രൂപ മാത്രം അധികമായി മുടക്കിയാൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കുമെന്നത് തീർത്തും ലാഭകരമാണ്.


Click it and Unblock the Notifications








