പണി തുടങ്ങി കേന്ദ്രം; മീറ്റിങ്ങിനിടെ ഉറങ്ങിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ ജോലി തെറിച്ചു

|

ബിഎസ്എൻഎല്ലിനും ജീവനക്കാർക്കും നന്നാവാൻ ഉള്ള അന്ത്യശാസനം കേന്ദ്രം നൽകിയിട്ട് അധിക നാളുകൾ ആയിട്ടില്ല. പൂട്ടിപ്പോകാതെ പിടിച്ചു നിൽക്കാൻ പൊതുമേഖല ടെലിക്കോം കമ്പനിക്ക് 1.6 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതിന് ശേഷമാണ് അന്ന് കേന്ദ്രം ജീവനക്കാരുടെ അലസത അവസാനിപ്പിക്കാൻ നിർദേശം നൽകിയത്. കർശന താക്കീത് നൽകിയിട്ടും പഠിക്കാത്ത BSNL ജീവനക്കാരോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത സമീപനം സർക്കാർ സ്വീകരിച്ച് തുടങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ബിഎസ്എൻഎൽ

മീറ്റിങ്ങിനിടെ ഉറങ്ങിയ ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥന്റെ പണി പോയതായാണ് റിപ്പോർട്ടുകൾ. വാർത്ത എജൻസിയായ പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കുന്ന യോഗത്തിനിടെയാണ് ചീഫ് ജനറൽ മാനേജർ ( സിജിഎം ) തസ്തികയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ ഉറങ്ങിപ്പോയത്. ഇത് മന്ത്രി കൈയ്യോടെ പിടിക്കുകയായിരുന്നു.

മന്ത്രി

തുടർന്ന് ഉറങ്ങിപ്പോയ ഉദ്യോഗസ്ഥനോട് മീറ്റിങ്ങിൽ നിന്ന് പുറത്ത് പോകാൻ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിആർഎസ് ( സ്വയം വിരമിക്കൽ സ്കീം ) എടുക്കാൻ ഉദ്യോഗസ്ഥന് മേൽ സമ്മർദ്ദം വന്നെന്നും ഇയാൾ രാജി വച്ചെന്നുമാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥൻ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ വിആർസിന് അനുമതി ലഭിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ബെംഗളൂരുവിൽ ക്വാളിറ്റി അഷുറൻസ് ആൻഡ് ഇൻസ്പെക്ഷൻ സിജിഎം ആയി പ്രവർത്തിച്ച് വരികയായിരുന്നു ഇയാൾ.

ഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽഇതാ, കൊണ്ടുപോയി ആശ തീർക്ക്; 5ജിബി സൗജന്യ ഡാറ്റ വാഗ്ദാനവുമായി എയർടെൽ

നന്നാക്കാനൊരുങ്ങി കേന്ദ്രം
 

നന്നാക്കാനൊരുങ്ങി കേന്ദ്രം

ബിഎസ്എൻഎല്ലിന് സർക്കാർ 1.64 ലക്ഷം കോടി രൂപയുടെ റിലീഫ് പാക്കേജ് പ്രഖ്യാപിച്ചിട്ട് അധികം നാളുകളായിട്ടില്ല. പാക്കേജ് പ്രഖ്യാപനത്തിന് പിന്നാലെ ബിഎസ്എൻഎല്ലിലെ രീതികളെയും ജീവനക്കാരുടെ സമീപനത്തെയും കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് ശക്തമായി വിമർശിച്ചിരുന്നു. ജീവനക്കാരും ഉദ്യോഗസ്ഥരും 'സർക്കാരി' മനോഭാവം ഒഴിവാക്കണമെന്നും ഉപയോക്താക്കളുടെ സംതൃപ്തിക്ക് വേണ്ടി പ്രവർത്തിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ.

സംഘടനകൾ

കൃത്യമായി ജോലിയെടുക്കാത്തവർ നിർബന്ധിത വിരമിക്കൽ നേരിടേണ്ടി വരുമെന്ന മന്ത്രിയുടെ മുന്നറിയിപ്പ് വെറുംവാക്കല്ലെന്ന് ഉറപ്പിക്കുകയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. നേരത്തെ വൈഷ്ണവിന്റെ പരാമർശങ്ങൾക്കെതിരെ ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ പുറത്ത് വന്നിരുന്നു. താക്കീതുകൾക്ക് അപ്പുറത്തേക്ക് നടപടികളിലേക്ക് സർക്കാർ കടക്കുമ്പോൾ സംഘടനകളുടെ പ്രതികരണം എന്താകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐ

ജീവനക്കാർ

ജീവനക്കാർക്കിടയിൽ അൽപ്പം പരിഭ്രാന്തി ഉണ്ടാകാനും ഈ നടപടി കാരണമാകും. പ്രത്യേകിച്ചും പ്രോഡക്ടിവിറ്റി കുറഞ്ഞ, അത്രയും നല്ല രീതിയിൽ ജോലിയെടുക്കാത്തവർക്ക്. സർക്കാർ നിലപാട് ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാതെ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ അത് പ്രതികാരബുദ്ധിയോടെ ഉപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.

അനന്തമായി നീളുന്ന 4ജി ലോഞ്ചും അവശേഷിക്കുന്ന 5ജി സ്വപ്നങ്ങളും

അനന്തമായി നീളുന്ന 4ജി ലോഞ്ചും അവശേഷിക്കുന്ന 5ജി സ്വപ്നങ്ങളും

രാജ്യത്ത് സ്വകാര്യ കമ്പനികൾ 5ജി ലോഞ്ചിനായി തയ്യാറെടുക്കുമ്പോൾ 4ജി സർവീസ് പോലും അവതരിപ്പിക്കാനാകാതെ നാണക്കേടിന്റെ പടുകുഴിയിലാണ് ബിഎസ്എൽഎൽ. കുറ്റം പറയേണ്ടത് സർക്കാരിനെയാണോ കമ്പനിയെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും ബിഎസ്എൻഎല്ലിലെ കെടുകാര്യസ്ഥതയും ജീവനക്കാരുടെ അലസതയും കമ്പനിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.

1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...

തുക

ബിഎസ്എൻഎല്ലിനെ തകർച്ചയിൽ നിന്നും കരകയറ്റാൻ സർക്കാരിനുള്ള താത്പര്യം അടുത്തിടെയായി ഉണ്ടാകുന്ന സംഭവവികാസങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ തന്നെയും നികുതിപ്പണത്തിൽ നിന്നും വർഷാവർഷം വലിയൊരു തുക ചിലവഴിച്ച് കൊണ്ടിരിക്കാൻ സർക്കാരിന് കഴിയില്ല. സ്ഥാപനം എന്ന നിലയിൽ നഷ്ടങ്ങളിൽ നിന്ന് ലാഭ വഴിയിലേക്ക് സഞ്ചരിക്കുകയെന്നത് അടിസ്ഥാനപരമായി ബിഎസ്എൻഎല്ലിന്റെ മാത്രം ഉത്തരവാദിത്തമാണ്.

ടെലിക്കോം

ടെലിക്കോം രംംഗത്ത് ജീവൻ നിലനിർത്തണമെങ്കിൽ ബിഎസ്എൻഎല്ലിന്റെ മുന്നിലുള്ള ആദ്യപ്രതിസന്ധി 4ജി ലോഞ്ച് ആണ്. ബിഎസ്എല്ലിന്റെ 4ജി ലോഞ്ച് 2023ൽ സംഭവിക്കാനാണ് സാധ്യത. 2022 അവസാനത്തോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും 4ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

മാസം തികഞ്ഞാൽ മാത്രം റീചാർജ്; ട്രായിയുടെ കണ്ണുരുട്ടലിൽ പൊട്ടി വീണ Jio Planമാസം തികഞ്ഞാൽ മാത്രം റീചാർജ്; ട്രായിയുടെ കണ്ണുരുട്ടലിൽ പൊട്ടി വീണ Jio Plan

Best Mobiles in India

English summary
The minister asked the officer who had fallen asleep to leave the meeting. It is reported that the officer was then pressured to take VRS (Self Retirement Scheme) and he resigned. The report also states that the VRS was approved even before the officer submitted the application.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X