Home
News

സ്കൈപ്രോയെ പാർട്നറാക്കി BSNL: ഇനി 500 ചാനലുകളും 20+ OTT പ്ലാറ്റ്‌ഫോമുകളും കിട്ടും, സെറ്റ്ടോപ്പ് ബോക്സ് വേണ്ട

ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരെ സ്നേഹിച്ച് വശത്താക്കാൻ കരുതിക്കൂട്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ​ഫൈബർ ബ്രോഡ്ബാൻഡ് വരിക്കാർക്ക് ഇൻ്റർനെറ്റ് സേവനങ്ങൾക്കൊപ്പം ടെലിവിഷൻ കാഴ്ചകളും വാഗ്ദാനം ചെയ്യുന്നതിനായി ഐപിടിവി സേവന ദാതാക്കളായ സ്കൈപ്രോയുമായി (Skypro) ബിഎസ്എൻഎൽ സഹകരണം പ്രഖ്യാപിച്ചു. ഔദ്യോഗിക റിലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, ബിഎസ്എൻഎല്ലിൻ്റെ എല്ലാ ​FTTH വരിക്കാർക്കും സ്​കൈപ്രോയുടെ സേവനം സൗജന്യമായി ഇനി ലഭ്യമാകും. ഈ സഹകരണം ബ്രോഡ്ബാൻഡ് വരിക്കാർക്കിടയിൽ ബിഎസ്എൻഎല്ലിനെ കൂടുതൽ ജനകീയനാക്കാനും ശ്രദ്ധ നേടാനും സഹായിക്കും എന്ന് കരുതപ്പെടുന്നു. അ‌തേപോലെ വരിക്കാർക്കും നേട്ടമുണ്ട്.

സ്കൈപ്രോയെ- ബിഎസ്എൻഎൽ സഹകരണത്തിലൂടെ 500-ലധികം HD/ SD/ Live TV ചാനലുകളും 20-ൽ അ‌ധികം OTT പ്ലാറ്റ്‌ഫോമുകളും മറ്റ് മൂല്യവർദ്ധിത സേവനങ്ങളും ഇന്ററാക്ഷൻ ഫീച്ചറുകളും ബിഎസ്എൻഎൽ ​ഫൈബർ കണക്ഷൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇതിന് സെറ്റ്-ടോപ്പ് ബോക്‌സിൻ്റെ ആവശ്യമില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവിയിൽ ഈ സേവനം ലഭ്യമാകും.

സ്കൈപ്രോയെ പാർട്നറാക്കി BSNL

സ്​കൈപ്രോയുമായുള്ള ബിഎസ്എൻഎല്ലിന്റെ സഹകരണത്തിന്റെ ഗുണം ആദ്യം പഞ്ചാബ് സർക്കിളിലെ ഉപയോക്താക്കൾക്ക് ആണ് ലഭ്യമാകുക. "ഞങ്ങൾ പഞ്ചാബ് സർക്കിളിൽ നിന്ന് ആരംഭിക്കുന്നു, ഉടൻ തന്നെ മറ്റ് സർക്കിളുകളിലേക്കും സേവനം വ്യാപിപ്പിക്കും. ആളുകൾ കണ്ടന്റുകൾ ഉപയോഗിക്കുന്ന രീതിയെ മാറ്റിമറിക്കുന്ന നൂതനമായ രീതികൾ അ‌വതരിപ്പിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ," എന്ന് സ്കൈപ്രോയുടെ ചീഫ് ടെക്നോളജി ഓഫീസർ പവൻപ്രീത് ധലിവാൾ പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോക്താവിന് ഏറ്റവും കുറഞ്ഞ ലേറ്റൻസി, മൾട്ടി-സിഡിഎൻ, കുറഞ്ഞ ബാൻഡ്‌വിഡ്ത്ത്, കുറഞ്ഞ ചാനൽ സാപ്പ് സമയം, ക്രിസ്റ്റൽ ക്ലിയർ വ്യൂവിംഗ് എക്സ്പീരിയൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് സ്കൈപ്രോ പറയുന്നു. നവംബർ 28-ന് ബിഎസ്എൻൽ സിഎംഡി റോബർട്ട് രവി സ്കൈപ്രോയുടെ അത്യാധുനിക IPTV പ്ലാറ്റ്‌ഫോം നൽകുന്ന ബിഎസ്എൻഎല്ലിന്റെ പുതിയ ഇൻ്റർനെറ്റ് ടിവി (IFTV) സേവനം ആരംഭിച്ചിരുന്നു.

സ്കൈപ്രോയെ പാർട്നറാക്കി BSNL

ബിഎസ്എൻഎല്ലിന്റെ പുതിയ ഇൻ്റർനെറ്റ് ടിവി ​ഫൈബർ ബ്രോഡ്ബാൻഡ് കസ്റ്റമേഴ്സിന് പോപ്പുലർ ചാനലുകളിലേക്ക് ആക്സസ് നൽകുന്നു. കളേ​ഴ്സ്, സ്റ്റാർ, സീ, സ്പോർട്സ് ചാനലുകളായ സ്റ്റാർ സ്പോർട്സ് തുടങ്ങിയവയിലേക്ക് ആക്സസ് നൽകുന്നു. ഇതിന് പ്രത്യേക ബാൻഡ്‌വിഡ്ത്തും സെറ്റ്-ടോപ്പ് ബോക്‌സും ആവശ്യമില്ല. പരീക്ഷണങ്ങൾക്ക് ശേഷം ചണ്ഡിഗഡിലെ 8000 കസ്റ്റമേഴ്സിൽ നിന്നാണ് ഈ സേവനം ആരംഭിക്കുന്നത്.

ആവേശകരമായ ഈ പുതിയ സേവനം കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ തങ്ങൾ തയാറെടുക്കുകയാണ് എന്നും ബിഎസ്എൻഎൽ അ‌ധികൃതർ വ്യക്തമാക്കുന്നു. ഈ പുതിയ സേവനത്തിലൂടെ കൂടുതൽ വരിക്കാരെ തങ്ങളുടെ ​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനിലേക്ക് ആകർഷിക്കാൻ കഴിയും എന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്. മൊ​ബൈൽ, ബ്രോഡ്ബാൻഡ് മേഖലകളിൽ കൂടുതൽ മികച്ച സേവനങ്ങൾ നൽകി എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ അ‌ടുത്തകാലത്തായി നിരവധി നടപടികൾ ബിഎസ്എൻഎൽ സ്വീകരിക്കുന്നുണ്ട്.

സ്​കൈപ്രോയുമായുള്ള സഹകരണവും അ‌ത്തരത്തിൽ ബിഎസ്എൻഎല്ലിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ്. വീട്ടിലെ ​​ഫൈബർ കണക്ഷൻ ഉപയോഗിച്ച് ഇന്ത്യയിലെവിടെയും ഇന്റർനെറ്റ് ലഭ്യമാക്കുന്നതുപോലുള്ള വിപ്ലവാത്മകമായ പദ്ധതികൾ ബിഎസ്എൻഎൽ നടപ്പാക്കിവരുന്നുണ്ട്. അ‌തേസമയം, ഇന്ത്യയിലുടനീളമുള്ള ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്കൈപ്രോ ഇപ്പോൾ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്ഫോം രംഗത്തും ഒരു​കൈ നോക്കാനുള്ള തയാറെടുപ്പിലാണ്.

സ്കൈപ്രോയെ പാർട്നറാക്കി BSNL

ഉയർന്ന നിലവാരമുള്ള ഗെയിമിംഗ് കൺസോളുകളുടെ ആവശ്യമില്ലാതെ തന്നെ ഏത് ഉപകരണത്തിലും ഗെയിമുകൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഓൺലൈൻ ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ Oneplay ആരംഭിക്കാനാണ് പദ്ധതി. ഈ സേവനം ഗ്രാമീണ ഇന്ത്യക്കാർക്ക് ഉയർന്ന വിലയുള്ള ഗെയിമുകളിലേക്ക് തുച്ഛമായ ചിലവിൽ ആക്സസ് നൽകുമെന്ന് കമ്പനി അറിയിച്ചു.

More from GizBot

Best Mobiles in India

English summary
BSNL has announced a partnership with IPTV service provider Skypro. The partnership will provide BSNL customers with access to over 500 HD/SD/Live TV channels, over 20 OTT platforms, and other value-added services and interactive features, all without the need for a set-top box.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X