Home
News

ബിഎസ്എൻഎല്ലിന് എസ്ബിഐ കൂട്ട്! ഇനി അ‌റിയാനുള്ളത് നാട്ടുകാരുടെ അ‌ഭിപ്രായം

രാജ്യത്തിന്റെ അ‌ഭിമാനമായ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലും (BSNL) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന എസ്ബിഐയും (SBI). ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകി ടെലിക്കോം രംഗത്ത് നിറഞ്ഞുനിൽക്കുന്നു. മറുഭാഗത്ത് എസ്ബിഐ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആണ്. കോടിക്കണക്കിന് ആളുകൾ എസ്ബിഐക്ക് ഉപയോക്താക്കളായുണ്ട്. ഇന്ത്യയിലെ ഈ രണ്ട് പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും തമ്മിൽ ഇപ്പോൾ ഒരു പാർട്നർഷിപ്പിൽ ഏർപ്പെട്ടിരിക്കുന്നു. അ‌തായത്, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് തങ്ങളുടെ പുതിയ പേയ്‌മെൻ്റ് ഗേറ്റ്‌വേ പങ്കാളിയായി എസ്ബിഐയെ തെരഞ്ഞെടുത്തിരിക്കുന്നു.

ഈ പാർട്നർഷിപ്പിന്റെ ഫലം എന്തെന്നാൽ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾ നടത്തുന്ന എല്ലാ ഇടപാടുകളും ഇനി എസ്ബിഐയുടെ പേയ്‌മെൻ്റ് ഗേറ്റ്‌വേയിലൂടെ കടന്നുപോകും. ഇടപാടുകൾ സുരക്ഷിതമായി നടത്താനും ഒറ്റ പോർട്ടലിലൂടെ നടത്താനും മിക്കവാറും എല്ലാ ഇടപാടുകളും വളരെ മികച്ച രീതിയിൽ പ്രോസസ്സ് ചെയ്യാനും ഈ സഹകരണം ലക്ഷ്യമിടുന്നു.

BSNL-ന് എസ്ബിഐ കൂട്ട്! ഇനി അ‌റിയാനുള്ളത് നാട്ടുകാരുടെ അ‌ഭിപ്രായം

''ഉപഭോക്താക്കൾക്ക് ഇപ്പോൾ UPI, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ, വാലറ്റുകൾ എന്നിവ ഉപയോഗിച്ച് എസ്ബിഐ പേയ്‌മെൻ്റ് ഗേറ്റ്‌വേ വഴി ലാൻഡ്‌ലൈൻ, മൊബൈൽ ബിൽ പേയ്‌മെൻ്റുകൾ തടസ്സമില്ലാതെ നടത്താം," എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കി. ഇടപാടുകൾ സുരക്ഷിതമായും ഈസിയായും നടത്താനുള്ള ബിഎസ്എൻഎല്ലിന്റെ ഉത്തരവാദിത്തത്തോടെയുള്ള നീക്കമായി ഇതിനെ കാണാം.

ഉപഭോക്താക്കൾക്ക് ബിഎസ്എൻഎല്ലിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി മൊ​ബൈലിലൂടെയും റീച്ചാർജ് ചെയ്യാൻ സാധിക്കും. ഇപ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ഐഡികൾ, ഇൻ്റർനെറ്റ് ബാങ്കിംഗ്, ബാങ്ക് കാർഡുകൾ (ഡെബിറ്റും ക്രെഡിറ്റും) വാലറ്റുകളും പോലുള്ള വ്യത്യസ്ത രീതികളിലൂടെ ഏത് സമയത്തും പേയ്‌മെൻ്റുകൾ നടത്താൻ കഴിയും.

BSNL-ന് എസ്ബിഐ കൂട്ട്! ഇനി അ‌റിയാനുള്ളത് നാട്ടുകാരുടെ അ‌ഭിപ്രായം

ബിഎസ്എൻഎൽ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നതുകൊണ്ട് ഉപയോക്താക്കൾക്ക് വൻ ലാഭമുണ്ട്. കാരണം ആപ്പ് വഴി റീച്ചാർജ് ചെയ്യുന്ന ചില പ്ലാനുകളിൽ ബിഎസ്എൻഎൽ എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 249 രൂപയ്ക്ക് മുകളിലുള്ള തുകയുടെ റീച്ചാർജ് പ്ലാനുകളിൽ 2 ശതമാനം ഡിസ്കൗണ്ട് ആണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. ഇത് ഉപയോക്താക്കൾക്ക് വൻ ലാഭകരമായ ഒരു ഡീൽ ആണ്.

പക്കാ പ്രൊഫഷൽ രീതിയിൽ മുന്നേറുന്ന എതിരാളികളോട് മുട്ടി നിൽക്കണമെങ്കിൽ ബിഎസ്എൻഎല്ലും കാലത്തിനൊത്ത് മാറേണ്ടിയിരുന്നു. അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പുമായി (ബിസിജി) ബിഎസ്എൻഎൽ ​കൈകോർത്തു. അതിനുശേഷം, നിരവധി മാറ്റങ്ങൾ ബിഎസ്എൻഎൽ കൊണ്ടുവന്നിട്ടുണ്ട്. നിലവിൽ പുതിയ ലോഗോ അ‌ടക്കം ബിഎസ്എൻഎൽ അ‌ടിമുടി മാറിയിട്ടുണ്ട്.

ബിഎസ്എൻഎൽ ​വെബ്​സൈറ്റിലടക്കം മാറ്റങ്ങൾ വന്നു. ഇപ്പോൾ അതിൻ്റെ വെബ്‌സൈറ്റിലേക്ക് വരുന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിന് AI അസിസ്റ്റൻ്റ് ബോട്ടും സമാരംഭിച്ചു. ഇപ്പോൾ എസ്ബിഐയുമായി സഹകരിക്കാനുള്ള ബിഎസ്എൻഎല്ലിൻ്റെ നീക്കം കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആധുനികമാക്കുകയും ഉപയോക്താക്കൾക്ക് സുരക്ഷിതവുമായ പേയ്മെന്റിന് വഴിയൊരുക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു, ഇനി അ‌നുഭവം പറയേണ്ടത് ഉപയോക്താക്കളാണ്.

BSNL-ന് എസ്ബിഐ കൂട്ട്! ഇനി അ‌റിയാനുള്ളത് നാട്ടുകാരുടെ അ‌ഭിപ്രായം

പുതിയതായി നിരവധി മാറ്റങ്ങളും പദ്ധതികളും ബിഎസ്എൻഎൽ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഫൈബർ അടിസ്ഥാനമാക്കിയുള്ള ലൈവ് ടിവി സേവനങ്ങൾ (IFTV), ഡയറക്‌ട്-ടു-ഡിവൈസ് (D2D), സിം കിയോസ്‌ക്കുകൾ തുടങ്ങിയവയെല്ലാം അ‌തിന്റെ ഭാഗമാണ്. 2025 ആദ്യ പകുതിയിൽ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നീക്കവും സജീവമാണ്. മാത്രമല്ല, ബിഎസ്എൻഎൽ 4ജി വ്യാപനം ഏതാണ്ട് പാതിദൂരം പിന്നിടുകയും ചെയ്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
SBI has been selected as BSNL's new payment gateway partner. The result of this partnership is that all transactions made by users on BSNL's official platform will now go through SBI's payment gateway. The collaboration aims to conduct transactions securely through a single portal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X