Home
News

ഈ നിരക്കിൽ ഇതിലും മികച്ചൊരു പ്ലാൻ ഇന്ത്യയിലില്ലെന്ന് ബിഎസ്എൻഎൽ | BSNL

പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ മുഖം തിരിച്ചുപോകുന്ന ഒരുപാട് വായനക്കാരുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ ലേഖനവും എഴുതുന്നത്. അതിന് കാരണവുമുണ്ട്. സ്വകാര്യ കമ്പനിയായ വിഐ പൂട്ടിപ്പോകാതിരിക്കാനും ബിഎസ്എൻഎൽ 4ജി (BSNL 4G) അവതരണത്തിലും കേന്ദ്രസർക്കാരിനുള്ള താത്പര്യത്തിന് സമാനവുമാണത്. കൂടുതലറിയാൻ തുട‍‍ർന്ന് വായിക്കുക.

വിഐ (വോഡഫോൺ ഐഡിയ) പൂട്ടിപ്പോയാൽ രാജ്യത്തെ ടെലിക്കോം രംഗത്തിന്റെ സർവാധിപത്യം റിലയൻസ് ജിയോയുടെയും എയർടെലിന്റെയും കരങ്ങളിലാകും. ഇത് രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്ക് ഗുണകരമാവില്ലെന്നതാണ് വിഐയുടെ (VI) പുനരുജ്ജീവനത്തെ സഹായിക്കാൻ കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങുന്നതിനുള്ള കാരണം. ബിഎസ്എൻഎൽ 4ജിയുടെ കാര്യത്തിലും നിലപാട് സമാനമാണ്. ടെലിക്കോം മേഖലയിൽ (Telecom) സ്വകാര്യ കമ്പനികൾ മാത്രമെന്ന സാഹചര്യവും ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് ദോഷം ചെയ്യും.

ഈ നിരക്കിൽ ഇതിലും മികച്ചൊരു പ്ലാൻ ഇന്ത്യയിലില്ലെന്ന് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ തന്നെ ഇല്ലാതാകുന്ന ഒരു സാഹചര്യത്തിൽ സ്വകാര്യ കമ്പനികൾ എല്ലാവരും കൂടിച്ചേർന്ന് തോന്നുംപടി നിരക്ക് കൂട്ടിയാൽ അതിന് അനുസരിച്ച് റീചാർജ് ചെയ്യുക എന്നതല്ലാതെ ഒരു ഓപ്ഷൻ പോലുമുണ്ടാകില്ല. സ്വകാര്യ ടെലിക്കോം കമ്പനികളുടെ അത്തരം കുത്സിത പ്രവർത്തികൾക്ക് തടയിടാൻ ബിഎസ്എൻഎൽ പോലെയൊരു പൊതുമേഖല സ്ഥാപനം മികച്ച സേവനങ്ങളുമായി വിപണിയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇവിടെയാണ് ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങളിൽ സർക്കാ‍ർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.

ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി സർവീസ് (4G Service)അവതരിപ്പിച്ച് കഴിഞ്ഞാൽ കമ്പനിയുടെ പ്ലാനുകൾ പലതും അവിശ്വസനീയമെന്ന് വിളിക്കാവുന്ന തരത്തിലേക്ക് മാറും. ഇത്ര കുറഞ്ഞ നിരക്കിൽ മറ്റെവിടെ നിന്നും നിങ്ങൾക്ക് 4ജി കിട്ടില്ലെന്നതാവും ഹൈലൈറ്റ്. ഇനി അൽപ്പം നിരക്ക് വർധനവ് കൊണ്ട് വന്നാൽ തന്നെ അത് സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് കുറവുമായിരിക്കും. അത്തരത്തിൽ ഒരു കിടിലൻ ഓഫറായി മാറാൻ കഴിയുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്നിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

199 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ : അധികം പണം ചിലവഴിക്കാതെ സിം ആക്റ്റീവായി നിലനിർത്താൻ ( കട്ട് ആയി പോകാതിരിക്കാൻ ) ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ യൂസേഴ്സിന് ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്നാണിത്. 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. അതുപോലെ തന്നെ ഡെയിലി 2 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കും. ഇതെല്ലാം 200 രൂപയിൽ താഴെ വരുന്ന പ്രൈസ്ടാഗിലാണ് ലഭിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ (Prepaid Plan) യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡെയിലി 100 എസ്എംഎസും ഓഫർ ചെയ്യുന്നു. പ്ലാനിനൊപ്പം മറ്റ് ആനുകൂല്യങ്ങളൊന്നും യൂസേഴ്സിന് ലഭിക്കുന്നില്ല. എന്നാൽ തന്നെയും സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ വൌച്ചർ മികച്ച ഓപ്ഷൻ തന്നെയാണ്. 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന കൂടുതൽ ബിഎസ്എൻഎൽ പ്ലാനുകൾ യൂസേഴ്സിന് ലഭ്യമാണെന്നതും ഓർത്തിരിക്കുക.

എന്നാൽ 4ജി ലോഞ്ച് ചെയ്യാത്ത സാഹചര്യത്തിൽ ബിഎസ്എൻഎൽ നൽകുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ, അതിനി എത്ര കുറഞ്ഞ നിരക്കിൽ നൽകിയാലും യൂസേഴ്സിനെ ആകർഷിക്കില്ലെന്നതാണ് യാഥാർഥ്യം. വലിയ കാലതാമസമില്ലാതെ 4ജി അവതരിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമെ നിലവിലുള്ള വലിയ വിടവ് നികത്താൻ ബിഎസ്എൻഎല്ലിന് കഴിയുകയുള്ളൂ. മാത്രമല്ല 5ജിയും (5G) അധികം വൈകാതെ തന്നെ യൂസേഴ്സിലേക്കെത്തിക്കണം. സ്വകാര്യ കമ്പനികളെക്കാളും കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ശീലം കമ്പനി നിലനിർത്തുകയും വേണം.

ഒരു ലക്ഷത്തോളം 4ജി സൈറ്റുകൾ സജ്ജീകരിക്കാൻ ഉള്ള അന്തിമ അനുമതി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ബിഎസ്എൻഎല്ലിന് ലഭിച്ചിട്ടുണ്ട്. ഈ സൈറ്റുകളിലേക്ക് വേണ്ട 4ജി ഉപകരണങ്ങൾ വാങ്ങാനുള്ള പർച്ചേസ് ഓർഡർ ടാറ്റ കൺസൽട്ടൻസി സർവീസിന് ഇനി ബിഎസ്എൻഎൽ നൽകേണ്ടതുണ്ട്. എല്ലാം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോയാൽ രണ്ട് വർഷത്തിനുള്ളിൽ 4ജി / 5ജി സേവനങ്ങൾ നൽകാൻ ബിഎസ്എൻഎല്ലിന് കഴിയും.

More from GizBot

Best Mobiles in India

English summary
It is imperative that a public-sector organization like BSNL be present in the market with better services. That is why the government is paying more attention to BSNL's 4G and 5G services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X