BSNL | ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനുകൾ
കുറ്റങ്ങൾ എന്തൊക്കെ പറയാനുണ്ടെങ്കിലും രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പ് ശരാശരി യൂസേഴ്സിനെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമാണ്. സ്വകാര്യ കമ്പനികൾക്ക് ടെലിക്കോം രംഗത്ത് എന്തിനും സാധിക്കുമെന്ന നില വരാതിരിക്കാനും നിരക്ക് കുറഞ്ഞ ടെലിക്കോം പ്ലാനുകൾ എക്കാലത്തും ലഭ്യമാകുമെന്ന് ഉറപ്പിക്കാനുമൊക്കെ പൊതുമേഖലയിലെ ഏക ടെലിക്കോം കമ്പനിയുടെ സാന്നിധ്യം സഹായിക്കും (BSNL).

ജിയോയും എയർടെലും വിഐയും പോലെയുള്ള സ്വകാര്യ ടെലിക്കോം കമ്പനികളുടെ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്. എന്നാൽ ഇതിനിടയിൽ തന്നെ തങ്ങളുടെ യൂസേഴ്സിന് മികച്ച പ്ലാനുകൾ നൽകാനും ബിഎസ്എൻഎല്ലിന് സാധിക്കുന്നുണ്ട്. അതും രാജ്യത്തെ ഏറ്റവും നിരക്ക് കുറഞ്ഞതും ലാഭകരവുമായ പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎല്ലിന്റെ 7 പ്ലാനുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിക്കവാറും പ്ലാനുകൾ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം ഓഫർ ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ ട്യൂൺസ് മെമ്പർഷിപ്പിലേക്കുള്ള സൌജന്യ ആക്സസും ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

18 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
18 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ഒപ്പം അൺലിമിറ്റഡ് വോയ്സ് കോൾ സൌകര്യവും യൂസേഴ്സിന് ലഭിക്കും. 1 ജിബി ഡാറ്റയാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയുമെന്ന കാര്യം ഓർത്തിരിക്കുക.

29 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
29 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ അഞ്ച് ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ഒരു ജിബി ഡാറ്റയും 29 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. 5 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ് കോളുകളും ഈ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

48 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
48 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവാണ് ഓഫർ ചെയ്യുന്നത്. റീചാർജ് ചെയ്യുന്നവർക്ക് പ്രൈമറി അക്കൌണ്ടിൽ 10 രൂപ യൂസേജ് വാല്യൂ ലഭിക്കും. അതുപോലെ തന്നെ 20 പൈസ / മിനുറ്റ് ഓൺ - നെറ്റ് കോളുകളും ലഭിക്കും.

49 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
20 ദിവസത്തെ വാലിഡിറ്റിയാണ് 49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 1 ജിബി ഡാറ്റ, 100 മിനുറ്റ് സൌജന്യ വോയ്സ് കോളുകൾ എന്നിവയും 49 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് ലഭിക്കും.

87 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
87 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളുകളും ഒരു ജിബി ഡെയിലി ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. 14 ദിവസത്തെ വാലിഡിറ്റിയാണ് 87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. ഹാർഡി മൊബൈൽ ഗെയിംസ് സർവീസും ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്.

99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ നിരവധി ആനുകൂല്യങ്ങളുാണ് ഓഫർ ചെയ്യുന്നത്. 18 ദിവസത്തെ വാലിഡിറ്റി പിരിയഡിലേക്കാണ് ഈ പ്ലാൻ വരുന്നത്. 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു.

105 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
105 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 22 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്‌സ് കോളുകളും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 105 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഇന്റർനെറ്റ്, എസ്എംഎസ് എന്നിവ പോലെയുള്ള സേവനങ്ങൾ ഒന്നും ഓഫർ ചെയ്യുന്നില്ല.


Click it and Unblock the Notifications