Home
News

രണ്ടാമത്തെ സിം റീചാർജ് ചെയ്യാൻ അടിപൊളി ബിഎസ്എൻഎൽ ഓഫർ | BSNL

4ജി പോലും തരാൻ കഴിയാത്ത ബിഎസ്എൻഎൽ കണക്ഷനുകൾ ഉപയോഗിക്കാനോ റീചാർജ് ചെയ്യാനോ ആർക്കും അത്രയ്ക്ക് താത്പര്യം ഉണ്ടാകില്ല. എന്നാൽ ബിഎസ്എൻഎല്ലിനോടുള്ള ദേഷ്യവും താത്പര്യമില്ലായ്മയുമൊക്കെ ഒന്ന് മാറ്റി വയ്ക്കാമെങ്കിൽ BSNL കണക്ഷൻ നിങ്ങളുടെ രണ്ടാമത്തെ ഫോൺ നമ്പരായി ഉപയോ​ഗിക്കാം. അതും വാലിഡിറ്റിയ്ക്കായി അധികം പണം മുടക്കാതെ തന്നെ.

സെക്കൻഡറി സിം : ഇന്ന് മിക്കവാറും ആളുകൾക്കും ഫോണിൽ രണ്ട് സിം കാർഡുകൾ ഉണ്ടാകും. രണ്ട് സിം കാർഡുകൾ ഉള്ളതിനാൽ തന്നെ പ്രൈമറി സിം കാർഡിലായിരിക്കും നാം റീചാർജിനായി കൂടുതൽ പണം മുടക്കുക. സെക്കൻഡറി സിം കാർഡുകൾ നിലനിർത്തുകയെന്നതിന് അപ്പുറത്തേക്ക് അധികം ഉപയോഗമില്ലാത്തതിനാൽ റീചാർജിനായി കൂടുതൽ കാശ് ചിലവാക്കാനും നമ്മുക്ക് താത്പര്യമുണ്ടാകില്ല. എന്നാൽ പല ടെലിക്കോം കമ്പനികളും കുറഞ്ഞ നിരക്കിൽ പ്ലാനുകൾ ഓഫർ ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. ഇവിടെയാണ് ബിഎസ്എൻഎൽ രക്ഷയാകുന്നത്.

രണ്ടാമത്തെ സിം റീചാർജ് ചെയ്യാൻ അടിപൊളി ബിഎസ്എൻഎൽ ഓഫർ

സെക്കൻഡറി സിം കാർഡായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗപ്പെടുത്തുന്നവർക്ക് സെലക്റ്റ് ചെയ്യാൻ നിരക്ക് കുറഞ്ഞ നിരവധി പ്ലാനുകളുണ്ട്. അതിലൊരു കിടിലൻ ഓഫറാണ് 107 രൂപയുടെ ബജറ്റ് പ്രീപെയ്ഡ് പ്ലാൻ. ബിഎസ്എൻഎല്ലിന്റെ മിക്കവാറും പ്ലാനുകളും എന്ന പോലെ അഫോർബിൾ ആയ ഓഫർ തന്നെയാണ് 107 രൂപയുടെ റീചാർജ് പ്ലാനും. ഏറ്റവും നിരക്ക് കുറഞ്ഞ റീചാർജ് പ്ലാനുകൾക്കായി നോക്കുന്നവർക്ക് ഈ ഓഫർ നല്ലൊരു ഓപ്ഷനാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

107 രൂപയുടെ ബിഎസ്എൻഎൽ റീചാർജ് പായ്ക്ക് : ബിഎസ്എൻഎൽ വിവിധ പ്രൈസ് റേഞ്ചുകളിലായി ധാരാളം പ്ലാനുകൾ ഓഫർ ചെയ്യുന്നു. പരിമിതമായ വോയ്സ് ബെനിഫിറ്റ്സും അത്യാവശ്യം വാലിഡിറ്റിയും കുറഞ്ഞ നിരക്കിൽ വേണമെന്നുള്ളവർക്ക് ഈ ഓഫർ അനുയോജ്യമായിരിക്കും. 35 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതായത് ഒരു മാസത്തിലും കൂടുതൽ വാലിഡിറ്റി! തീർന്നില്ല ഇനിയുമുണ്ട് 107 രൂപയുടെ ബിഎസ്എൻഎൽ റീചാർജ് പായ്ക്ക് ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങൾ.

200 മിനിറ്റ് ലോക്കൽ & നാഷണൽ വോയ്സ് കോളിങ് ബെനിഫിറ്റ്സും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 35 ദിവസത്തേക്ക് മൂന്ന് ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാനിലുള്ളത്. ഈ ഓഫർ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ യൂസേഴ്സിന് ബിഎസ്എൻഎൽ ട്യൂൺസ് സർവീസും ആസ്വദിക്കാൻ സാധിക്കും. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ആനുവൽ റീചാർജ് പ്ലാനുകളിൽ ഒന്നായ 1,999 രൂപയുടെ ഓഫറിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

1,999 രൂപയു‌ടെ BSNL ആനുവൽ റീചാർജ് പ്ലാൻ : ഈ വാർഷിക പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോൾ ബെനിഫിറ്റ്സും 600 ജിബി ഹൈ സ്പീഡ് മൊബൈൽ ഡാറ്റയും ലഭിക്കും. വോയ്‌സ്, ഡാറ്റ, എസ്എംഎസ് ബെനിഫിറ്റ്സിനൊപ്പം ബിഎസ്എൻഎൽ ട്യൂൺസ് ( 30 ദിവസത്തേക്ക് ) ആക്സസും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. ലോക്ക്ധൂണിലേക്കും ഇറോസ് എന്റർടെയിൻമെന്റിലേക്കുമുള്ള ആക്സസും 1,999 രൂപയു‌ടെ BSNL ആനുവൽ റീചാർജ് പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്.

രാജ്യത്തെ ചിലയിടങ്ങളിലെങ്കിലും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ട്രയൽ ബേസിൽ ലഭ്യമാകുന്നുണ്ട്. 4ജിയോ അല്ലെങ്കിൽ വലിയ പ്രശ്നങ്ങളില്ലാത്ത 3ജിയോ ലഭിക്കുന്നുണ്ടെങ്കിൽ ഈ പ്ലാനും ഒപ്പം വരുന്ന 600 ജിബി ബൾക്ക് ഡാറ്റയും നല്ല രീതിയിൽ പ്രയോജനപ്പെടുത്താം. ഒരു വർഷത്തെ വാലിഡിറ്റി കണക്കിലെടുക്കുമ്പോൾ ദിവസം 5 രൂപ മാത്രമാണ് 1,999 രൂപയു‌ടെ ആനുവൽ റീചാർജ് പ്ലാനിൽ യൂസേഴ്സിന് ചിലവ് വരുന്നത്. ഡാറ്റ ലിമിറ്റ് കഴിഞ്ഞാലും ഒരു വർഷം മുഴുവൻ സിം കാർഡിന് വാലിഡിറ്റിയുണ്ടാകും.

Best Mobiles in India

English summary
No one will be interested in using or recharging BSNL connections, which cannot even provide 4G. But if anger and lack of interest towards BSNL can be put aside, BSNL connections can be used as secondary SIM cards. That too without paying much for validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X