Home
News

മലയാളികളെല്ലാം ഇവന് പിന്നാലെ..? ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ സൂപ്പർസ്റ്റാറിനെക്കുറിച്ചറിയാം | BSNL

മൊബൈൽ നെറ്റ്വർക്ക് സർവീസ് രംഗത്ത് ചത്ത കുതിരയാണെങ്കിലും ഫൈബർ ബ്രോഡ്ബാൻഡ് വിപണിയിലെ പുലിക്കുട്ടിയാണ് ബിഎസ്എൻഎൽ. പരാതി പറയാനില്ലാത്ത കണക്റ്റിവിറ്റിയും ലാഭകരമായ പ്ലാനുകളും രാജ്യത്തെല്ലായിടത്തും കവറേജുമെല്ലാം BSNL ഭാരത് ഫൈബറിന്റെ സവിശേഷതകളാണ്. ജിയോഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറുമെല്ലാം സൃഷ്ടിക്കുന്ന ഓളങ്ങൾക്കിടയിലും വിപണിയിൽ പിടിച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നുമുണ്ട്.

അതിനാൽ തന്നെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന യൂസേഴ്സിനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ്. മത്സരാത്മകമായ പ്ലാനുകൾ ഓഫർ ചെയ്ത് വിപണിയിൽ വളർച്ച നേടാനും കമ്പനി ശ്രമം തുടരുന്നു. കേരള സർക്കിളിലും സമാനമമായ രീതിയിൽ ആണ് കമ്പനി മുന്നോട്ട് പോകുന്നത്. ഈ ലേഖനം അപ്ലോഡ് ചെയ്യാൻ കവി ഉപയോഗിക്കുന്നതും ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ തന്നെയാണ്.

ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ സൂപ്പർസ്റ്റാറിനെക്കുറിച്ചറിയാം

ടെലിക്കോം സർക്കിളുകൾക്ക് അനുസരിച്ച് ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരാറുണ്ട്. കേരള സർക്കിളിൽ കിട്ടുന്ന പ്ലാനുകൾ മറ്റ് സംസ്ഥാനങ്ങളിൽ കിട്ടണമെന്നില്ലെന്ന് സാരം. അത് പോലെ തന്നെ മറ്റ് സർക്കിളുകളിൽ കിട്ടുന്ന പ്ലാനുകൾ ഇവിടെയും കിട്ടണമെന്നില്ല. ബിഎസ്എൻഎൽ കണക്ഷൻ എടുക്കാൻ പോകുമ്പോൾ ഇത് മനസിലുണ്ടാകുകയും വേണം. ബിഎസ്എൻഎൽ ഭാരത് ഫൈബർ ഓഫർ ചെയ്യുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും അധികം ആളുകൾ സെലക്റ്റ് ചെയ്യുന്ന ഓഫറുകൾ ഏതായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

മറ്റ് സംസ്ഥാനങ്ങളിലെ കാര്യം അറിയില്ലെങ്കിലും കേരള സർക്കിളിൽ ഏറ്റവും പോപ്പുലറായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഏതാണെന്ന് കമ്പനി വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഓരോ സർക്കിളിലെയും പോപ്പുലർ പ്ലാൻ ഏതൊക്കെയാണെന്നും അതത് വെബ്സൈറ്റുകളിൽ നിന്നും അറിയാൻ കഴിയും. കമ്പനി അവകാശപ്പെടുന്നതിന് അനുസരിച്ച് 999 രൂപ വിലയുള്ള സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനാണ് ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ കേരളത്തിലെ ഏറ്റവും ജനകീയമായ ബ്രോഡ്ബാൻഡ് ഓഫർ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ സൂപ്പർസ്റ്റാറിനെക്കുറിച്ചറിയാം

999 രൂപയുടെ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ : നികുതികൾ ഉൾപ്പെടുത്താതെയാണ് ഈ പ്രൈസ് ടാഗ് എന്നതാണ് നാം ആദ്യം മനസിലാക്കേണ്ട കാര്യം. സൂപ്പർസ്റ്റാർ പ്രീമിയം പ്ലസിന്റെ ഒരു മാസത്തേക്കുള്ള പ്ലാനിനാണ് 999 രൂപ വരുന്നത്. 6 മാസം, 12 മാസം, 24 മാസം എന്നിങ്ങനെയും പ്ലാൻ ഓപ്റ്റ് ചെയ്യാൻ കഴിയും. 5,495 രൂപ, 11,988 രൂപ, 23,976 രൂപ എന്നിങ്ങനെയാണ് ഇക്കാലയളവുകളിലേക്കുള്ള പ്ലാൻ നിരക്കുകൾ.

999 രൂപയുടെ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ 150 എംബിപിഎസ് ഡാറ്റ സ്പീഡാണ് ഓഫർ ചെയ്യുന്നത്. ഫെയർ യൂസേജ് പോളിസി അനുസരിച്ച് ഒരു മാസത്തേക്ക് 2,000 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കും. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 10 എംബിപിഎസായി കുറയുമെന്നതും ശ്രദ്ധിക്കണം. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും 999 രൂപയുടെ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ ഓഫർ ചെയ്യുന്നു.

999 രൂപയുടെ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, ഷെമാറൂ, ഹംഗാമ, സോണിലിവ്, സീ5, യപ്പ്ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും പായ്ക്ക് ചെയ്യുന്നുണ്ട്. 150 എംബിപിഎസ് ഡാറ്റ സ്പീഡ് വേണമെന്നുള്ളവർക്ക് ഏറ്റവും നല്ല ഓപ്ഷനുകളിൽ ഒന്നാണീ പ്ലാൻ. 2,000 ജിബി ഡാറ്റയും ഒപ്പം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കുന്നുണ്ടെന്നതും പ്ലാനിനെ ആകർഷകമാക്കുന്നു.

More from GizBot

Best Mobiles in India

English summary
BSNL is almost a dead horse in the field of mobile network services but is a tiger cub in the fibre broadband market. BSNL Bharat Fiber features hassle-free connectivity, affordable plans, and nationwide coverage. BSNL is able to hold its own in the market despite the waves created by JioFiber and Airtel Xstream Fiber.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X