Home
News

ഒരു ദിവസത്തേക്ക് വേണ്ടതെല്ലാം 28 ദിവസവും കിട്ടും; അറിഞ്ഞിരിക്കാം ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് | BSNL

ബിഎസ്എൻഎൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. കൂട്ടത്തിൽ മിനിമം ഡാറ്റ യൂസേജ് ഉള്ളവർക്ക് സെലക്റ്റ് ചെയ്യാൻ പറ്റിയ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകളും ലഭ്യമാണ്. കൂടുതൽ ഡാറ്റ യൂസ് ഉള്ളവ‍രും വൈഫൈ ആക്സസ് ഇല്ലാത്തവരും ഈ BSNL Plans സെലക്റ്റ് ചെയ്തിട്ട് കാര്യമില്ല.

വിവിധ പ്രൈസ് ടാഗുകളിലും വാലിഡിറ്റിയിലും 1 ജിബി പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. അവയിൽ ഒന്നാണ് 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ. പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാനുകളിൽ എല്ലാം ലഭ്യമാകുമെങ്കിലും മറ്റ് ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയും മാന്യമായ ആനുകൂല്യങ്ങളും ലഭിക്കുന്ന ബിഎസ്എൻഎൽ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അറിഞ്ഞിരിക്കാം ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച്

184 രൂപയുടെ ബിഎസ്എൻഎൽ പോഡ് കാസ്റ്റ് പ്ലാൻ : 184 രൂപയുടെ പ്ലാൻ 28 ദിവസവും 1 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭ്യമാക്കുന്നുണ്ട്. ഡെയിലി 1 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ഡാറ്റ കൂടാതെ, ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് എന്നിവയടക്കം അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡെയിലി 100 എസ്എംഎസുകളും ലഭിക്കും. ബിഎസ്എൻഎൽ ട്യൂൺസും ലിസ്റ്റ്ൺ പോഡ്‌ കാസ്റ്റ് സർവീസും ഒപ്പമുണ്ട്.

185 രൂപയുടെ ബിഎസ്എൻഎൽ ഗെയിമിങ് 1 പ്ലാൻ : ഈ പ്ലാനും 28 ദിവസത്തേക്ക് 1 ജിബി ഡെയിലി ഡാറ്റ ഓഫ‍‍ർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും പ്ലാനിനൊപ്പമുണ്ട്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ, 40 കെബിപിഎസായി ഡാറ്റ സ്പീഡ് കുറയും. ബിഎസ്എൻഎൽ ട്യൂൺസും ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സർവീസും 185 രൂപയുടെ ബിഎസ്എൻഎൽ ഗെയിമിങ് 1 പ്ലാൻ ഓഫ‍‍ർ ചെയ്യുന്നുണ്ട്.

186 രൂപ വിലയുള്ള ബിഎസ്എൻഎൽ ഗെയിമിങ് 2 പ്ലാൻ : ഡാറ്റയും വാലിഡിറ്റിയും നേരത്തെ പറഞ്ഞത് പോലെ തന്നെ 1 ജിബിയും 28 ദിവസവുമാണ്. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും 28 ദിവസത്തേക്ക് ഡെയിലി 100 എസ്എംഎസുകളും കിട്ടും. ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ വേ​ഗം 40 കെബിപിഎസ് ആയി കുറയുകയും ചെയ്യും. ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ് ആക്സസ് എന്നിവയും പ്ലാനിനൊപ്പമുണ്ട്.

187 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ : ഡെയിലി 1.5 ജിബി ഡാറ്റ നൽകുന്ന ഓഫറാണ് 187 രൂപയുടേത്. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി. ബാക്കിയുള്ള ആനുകൂല്യങ്ങൾ ( വോയ്സ് കോളും, എസ്എംഎസും ) മുകളിൽ പറഞ്ഞ പ്ലാനുകളെ പോലെ തന്നെയാണ്. ഗെയിമിങ്, പോഡ് കാസ്റ്റ് തുടങ്ങിയ ആനുകൂല്യങ്ങളൊന്നും പ്ലാനിനൊപ്പം ലഭ്യമല്ല. എന്നാൽ അധികമായി 500 എംബി ഹൈ സ്പീഡ് ഡാറ്റയും 187 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്.

ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ എല്ലാ പ്ലാനുകളുടെയും ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ഡാറ്റ ആക്സസ് ചെയ്യാമെങ്കിലും സ്പീഡ് ലഭിക്കില്ലെന്ന് സാരം. വോയ്സ് കോളുകൾ എസ്എംഎസ് ആനുകൂല്യം എന്നിവ ചെറിയ ഡാറ്റ ആവശ്യങ്ങൾ മാത്രമുള്ളവ‍ർക്ക് ഈ ഓഫറുകൾ അനുയോജ്യമാക്കുന്നു. ഈ പ്ലാനുകൾ എല്ലാം രാജ്യത്തെ മിക്കവാറും ടെലിക്കോം സർക്കിളുകളിലും ലഭ്യമാണ്. എന്നാൽ തന്നെയും ബിഎസ്എൻഎൽ വെബ്സൈറ്റിലോ ആപ്പിലോ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

More from GizBot

Best Mobiles in India

English summary
BSNL offers several prepaid plans. There are also 1GB daily data plans available for those with minimal data usage to choose from. People with high data usage and no Wi-Fi access should select these plans. BSNL is offering 1GB plans at various price tags and validity periods.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X