പോക്കറ്റ് ഫ്രണ്ട്ലി എന്ന് പറഞ്ഞാൽ ഇതാണ്! ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു ബിഎസ്എൻഎൽ മാജിക്
മൊബൈൽ റീച്ചാർജ് എന്നത് ഇന്ന് സാധാരണക്കാരുടെ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നടപ്പാക്കിയ നിരക്ക് വർധനയിൽ പ്രതിസന്ധിയിലായത് സാധാരണക്കാരായ ആളുകളാണ്. കാരണം നിരക്കുകൾ മൊത്തത്തിൽ കൂടിയെങ്കിലും ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളാണ് കുറച്ചെങ്കിലും ലാഭം. എന്നാൽ ഒന്നിച്ച് വലിയൊരു തുക മുടക്കാൻ കഴിയാത്തതിനാൽ സാധാരണക്കാർ കുറഞ്ഞ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകള ആശ്രയിക്കുന്നു. യഥാർഥത്തിൽ അത് അവരെ കൂടുതൽ നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുന്നു. എങ്കിലും മറ്റ് വഴികൾ ഇല്ലാത്തതിനാൽ സാധാരണക്കാർ പ്രതിമാസ പ്ലാനുകളെ ആശ്രയിച്ച് പോരുന്നത് തുടരുന്നു.
എന്നാൽ, ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി കുറഞ്ഞ നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. അതിൽ ചില പ്ലാനുകൾ കണ്ടാൽ സ്വകാര്യ കമ്പനികളുടെ വരിക്കാർ ഞെട്ടിപ്പോകും. ഇത്ര കുറഞ്ഞ നിരക്കിൽ ഇത്രയും ആനുകൂല്യങ്ങളൊക്കെ നൽകാൻ കഴിയുമോ എന്നായിരിക്കും അവർ ചിന്തിക്കുക.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ റീച്ചാർജ് പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന ഒരുപാട് പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. അവിടെ വരിക്കാരനും കമ്പനിക്കും ഒരേപോലെ സംതൃപ്തി ലഭിക്കുന്നു. കണ്ടാൽ ഇഷ്ടം കൊണ്ട് ആരും ''ഐ ലവ് യു'' പറഞ്ഞുപോകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൊന്ന് 153 രൂപ വിലയിൽ ലഭ്യമാണ്.
ബിഎസ്എൻഎൽ 153 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 26 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

ദിവസം 1ജിബി വീതം ആകെ 26ജിബി ഡാറ്റ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റയുടെ വേഗത 40കെബിപിഎസ് ആയി കുറയും. സാധാരണക്കാർക്ക് കുറഞ്ഞ തുകയ്ക്ക് ഇത്രയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ തന്നെ എക്കാലത്തെയും മികച്ച ഡീൽ എന്നാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വിശേഷിപ്പിക്കപ്പെടുന്നത്.
ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, Lystn പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, WOW എന്റർടെയ്ൻമെന്റ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നു.
കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ തന്നെ സാധാരണക്കാരായ ഒരുപാട് ബിഎസ്എൽഎൽ വരിക്കാർ ഈ പ്ലാൻ ഉപയോഗപ്പെടുത്തുന്നു. ബിഎസ്എൻഎൽ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിലും ഈ പ്ലാൻ ഇടം പിടിച്ചിട്ടുണ്ട്. പ്രതിദിനം കൂടുതൽ ഡാറ്റ വേണമെന്നുള്ള ഉപയോക്താക്കൾക്കായി സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിൽ വേറെയും റീച്ചാർജ് ഓപ്ഷനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്.

പ്രതിദിനം 5 രൂപ 88 പൈസയാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ഉപയോക്താവിന് ചെലവാകുക. 199 രൂപ മുടക്കിയാൽ 30 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. അത്രയും തുക മുടക്കാൻ കഴിയാത്ത സാധാരണക്കാരായ വരിക്കാർക്ക് ഈ 153 രൂപ പ്ലാൻ തന്നെയാണ് മികച്ച ഓപ്ഷൻ. കൂടുതൽ പ്ലാൻ ഡീറ്റെയിൽസിനായി ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പ് ഉപയോഗപ്പെടുത്തുക.


Click it and Unblock the Notifications







