മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ
കൈയ്യിലിരിപ്പ് കൊണ്ട് സ്വന്തം കുടുംബം നശിപ്പിക്കുന്ന ചിലരെപ്പോലെയാണ് ബിഎസ്എൻഎൽ. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സ്ഥാപനമായി മാറാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും കെടുകാര്യസ്ഥതയും അലസതയും സ്ഥാപനത്തെ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് തള്ളി വിട്ടെന്ന് പറയാം. രാജ്യത്ത് നാലാം സ്ഥാനത്താണെങ്കിലും നമ്മുടെ കേരളത്തിൽ രണ്ടാമത് നിൽക്കുന്ന ടെലിക്കോം സ്ഥാപനമാണ് ബിഎസ്എൻഎൽ.
ജിയോ പോലും കേരളത്തിൽ ബിഎസ്എൻഎല്ലിന് പിന്നിലാണെന്ന് ഓർക്കണം. ഇതിനുള്ള കാരണമെന്തെന്ന് വ്യക്തമായി പറയാൻ കഴിയുന്നില്ല. ഇനി വായനക്കാർക്ക് അറിയാമെങ്കിൽ അത് കമന്റ് ബോക്സിൽ അറിയിക്കുക. ബിസ്എൻഎൽ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാകുന്ന സർക്കിളുകളിൽ ഒന്ന് കൂടിയാണ് കേരളം. സംസ്ഥാനത്ത് അത്രയധികം ശ്രദ്ധ കമ്പനി നൽകുന്നുമുണ്ട്. നമ്മുടെ കേരളത്തിൽ ഏറ്റവും ജനകീയമായ ചില ബിഎസ്ൻഎൽ പ്ലാനുകൾ പരിചയപ്പെടാം.

347 രൂപയുടെ വോയ്സ് വൗച്ചർ (STV_347) : 54 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സേവനങ്ങളും 347 രൂപയുടെ വോയ്സ് വൗച്ചർ ഓഫർ ചെയ്യുന്നു.
319 രൂപയുടെ വോയ്സ് വൗച്ചർ (Voice_319) : 65 ദിവസത്തെ വാലിഡിറ്റിയാണ് 319 രൂപയുടെ വോയ്സ് വൌച്ചർ ഓഫർ ചെയ്യുന്നത്. 10 ജിബി ഡാറ്റയും 319 രൂപ വില വരുന്ന വോയ്സ് വൌച്ചറിനൊപ്പം ബിഎസ്എൻഎൽ യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകളും 300 എസ്എംഎസുകളും 319 രൂപയുടെ വോയ്സ് വൗച്ചർ പായ്ക്ക് ചെയ്യുന്നുണ്ട്.

247 രൂപയുടെ വോയ്സ് വൗച്ചർ (COMBO_247) : 30 ദിവസമാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകുന്ന വാലിഡിറ്റി. 50 ജിബി ഹൈ സ്പീഡ് ഡാറ്റയും യൂസേഴ്സിന് ലഭിക്കും. ഈ ഡാറ്റ ബാലൻസ് കഴിഞ്ഞാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും 247 രൂപയുടെ വോയ്സ് വൗച്ചറിന്റെ സവിശേഷതയാണ്. 10 രൂപയുടെ മെയിൻ അക്കൌണ്ട് ബാലൻസും വൗച്ചർ നൽകുന്നു.
187 രൂപയുടെ വോയ്സ് വൗച്ചർ (Voice_187) : 28 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ ഡെയിലി ഡാറ്റ പ്ലാൻ വരുന്നത്. ഡെയിലി 1.5 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 40 കെബിപിഎസ് എന്ന നിലയിലേക്ക് ഡാറ്റ സ്പീഡ് താഴും. പ്രതിദിനം 100 എസ്എംഎസുകളും സൌജന്യ വോയ്സ് കോളുകളും പ്ലാനിനൊപ്പമുണ്ട്. ഫ്രീ പിആർബിടി സേവനങ്ങളും 187 രൂപയുടെ വോയ്സ് വൌച്ചർ ഓഫർ ചെയ്യുന്നു.

186 രൂപയുടെ വോയ്സ് വൗച്ചർ (STV_186) : 28 ദിവസത്തെ വാലിഡിറ്റിയാണ് 186 രൂപയുടെ വോയ്സ് വൌച്ചറിൽ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. ഡെയിലി 1 ജിബി ഡാറ്റയും 186 രൂപയുടെ വൌച്ചർ ഓഫർ ചെയ്യുന്നു. പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ് സർവീസും യൂസേഴ്സിന് ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്.
185 രൂപയുടെ വോയ്സ് വൗച്ചർ (STV_185) : 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഡെയിലി 1 ജിബി ഹൈ സ്പീഡ് ഡാറ്റയും 185 രൂപയുടെ വൌച്ചർ പായ്ക്ക് ചെയ്യുന്നു. പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസും പ്ലാനിന് ഒപ്പമുണ്ട്. ചലഞ്ചസ് അരീന ഗെയിമിങ് സർവീസ്, ബിഎസ്എൻഎൽ ട്യൂണുകൾ എന്നിവയും 185 രൂപയുടെ വോയ്സ് വൗച്ചർ നൽകുന്നുണ്ട്.
184 രൂപയുടെ വോയ്സ് വൗച്ചർ (STV_184) : 28 ദിവസത്തെ പ്ലാൻ വാലിഡിറ്റി ലഭിക്കും. അണലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പമുണ്ട്. പ്രതിദിനം 1 ജിബി ഹൈ സ്പീഡ് ഡാറ്റയും 184 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്നു. ലിസ്റ്റൻ പോഡ്കാസ്റ്റ്, ബിഎസ്എൻഎൽ ട്യൂൺസ് എന്നിവയും 184 രൂപയുടെ വോയ്സ് വൌച്ചറിനൊപ്പം ലഭ്യമാണ്.


Click it and Unblock the Notifications








