Home
News

100 രൂപ പോലും വേണ്ട; അറിഞ്ഞിരിക്കാം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച് | BSNL

കാര്യം പ്രശ്നങ്ങളും എതിർപ്പുകളും ഒരുപാടുണ്ടെങ്കിലും മലയാളികൾ ഇന്നും ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്നുണ്ടെന്ന് പറയാം. അതിനുള്ള ഉദാഹരണമാണ് കേരളത്തിലെ ബിഎസ്എൻഎൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. കമ്പനി ഓഫ‍ർ ചെയ്യുന്ന, 100 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ റീചാർജ് പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

48 രൂപയുടെ വോയ്സ് വൌച്ചർ ( STV_48 ) : 30 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയുമായാണ് 48 രൂപ വിലയുള്ള വോയ്സ് വൌച്ചർ യൂസേഴ്സിലേക്ക് എത്തുന്നത്. ഒപ്പം മെയിൻ അക്കൌണ്ടിൽ 10 രൂപ ബാലൻസും ലഭിക്കും. എല്ലാ നെറ്റ്വർക്കുകളിലേക്കും മിനുറ്റിന് 20 പൈസ നിരക്കിൽ വോയ്സ് കോളുകൾ ചെയ്യാനും യൂസേഴ്സിന് സാധിക്കും. പ്ലാൻ എക്സ്റ്റൻഷൻ സൌകര്യം 48 രൂപ വിലയുള്ള വോയ്സ് വൌച്ചറിൽ ലഭ്യമാകില്ല.

100 രൂപ പോലും വേണ്ട; അറിഞ്ഞിരിക്കാം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച്

87 രൂപയുടെ വോയ്സ് വൌച്ചർ ( STV_87 ) : 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് 87 രൂപയുടെ വോയ്സ് വൌച്ചർ ഓഫർ ചെയ്യുന്നത്. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകളും പ്ലാനിനൊപ്പമുണ്ട്. പ്രതിദിനം 1 ജിബി ഡാറ്റയും 87 രൂപയുടെ വോയ്സ് വൌച്ചർ പായ്ക്ക് ചെയ്യുന്നു. 1 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഹാർഡി മൊബൈൽ ഗെയിംസ് സർവീസും പായ്ക്കിനൊപ്പമുണ്ട്

97 രൂപയുടെ ഡാറ്റ വൗച്ചർ ( STV_97 ) : 97 രൂപ പ്രൈസ് ടാഗ് ഒട്ടിച്ചെത്തുന്ന ഡാറ്റ വൌച്ചർ 15 ദിവസത്തെ വാലിഡിറ്റിയാണ് പായ്ക്ക് ചെയ്യുന്നത്. വോയ്സ് കോളുകൾ അൺലിമിറ്റഡ് ആണെന്നതും പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിനം 2 ജിബി ഡാറ്റയും 97 രൂപയുടെ ഡാറ്റ വൗച്ചർ ഓഫർ ചെയ്യുന്നുണ്ട്. 2 ജിബി തീ‍ർന്നാൽ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ലോക്ക്ധൂൺ കണ്ടന്റിലേക്കും ഈ വൗച്ചർ ആക്സസ് നൽകുന്നു.

100 രൂപ പോലും വേണ്ട; അറിഞ്ഞിരിക്കാം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച്

99 രൂപയുടെ വോയ്സ് വൗച്ചർ ( STV_99 ) : 18 ദിവസത്തെ വാലിഡിറ്റിയുള്ള വോയ്സ് വൌച്ചറിൽ പ്രത്യേകിച്ച് ഒരു ഡാറ്റ ആനുകൂല്യവും ഓഫർ ചെയ്യുന്നില്ല. വോയ്സ് കോളുകൾ പൂർണമായും സൌജന്യമാണ്. ലോക്കൽ, എസ്ടിഡി, ഹോം എൽഎസ്എ, ഡൽഹി - മുംബൈ നാഷണൽ റോമിങിലും കോളുകൾ സൌജന്യമായിരിക്കും. ബിഎസ്എൻഎല്ലിന്റെ മറ്റ് ചില ജനപ്രിയ പ്ലാനുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

184 രൂപ വില വരുന്ന വോയ്സ് വൗച്ചർ (STV_184) : 28 ദിവസത്തെ പ്ലാൻ വാലിഡിറ്റിയുമായി വരുന്ന 184 രൂപയുടെ വൗച്ചർ അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും നൽകുന്നു. പ്രതിദിനം 1 ജിബി ഹൈ സ്പീഡ് ഡാറ്റയും ലഭിക്കും. ലിസ്റ്റൻ പോഡ്കാസ്റ്റ്, BSNL ട്യൂൺസ് എന്നിവയും STV_184 വൗച്ച‍റിന്റെ പ്രത്യേകതയാണ്.

100 രൂപ പോലും വേണ്ട; അറിഞ്ഞിരിക്കാം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച്

185 രൂപ വില വരുന്ന വോയ്സ് വൗച്ചർ (STV_185) : ഈ വോയ്സ് വൗച്ചറും 28 ദിവസത്തെ പ്ലാൻ വാലിഡിറ്റി നൽകുന്നു. ഡെയിലി 1 ജിബി ഡാറ്റയും 185 രൂപയുടെ വൌച്ചർ പായ്ക്ക് ചെയ്യുന്നു. ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്എംഎസും പ്ലാനിനൊപ്പമുണ്ട്. ബിഎസ്എൻഎൽ ട്യൂൺസ്, ചലഞ്ചസ് അരീന ഗെയിമിങ് സർവീസ് എന്നിവയും ലഭ്യമാകും.

186 രൂപ വില വരുന്ന വോയ്സ് വൗച്ചർ (STV_186) : 186 രൂപയുടെ വോയ്സ് വൌച്ചർ 28 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. ഡെയിലി 1 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ ട്യൂൺസും ഹാർഡി ഗെയിംസ് സർവീസും 186 രൂപ വില വരുന്ന വോയ്സ് വൗച്ചർ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോൾസും 100 എസ്എംഎസുകളും ലഭ്യമാണ്.

Best Mobiles in India

English summary
It can be said that Malayalees love BSNL, even though there are many problems. An example is the number of BSNL subscribers in Kerala. BSNL is the second-largest telecom company in the state. Know about the popular recharge plans offered by the company under Rs 100.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X