ബിഎസ്എൻഎൽ വരിക്കാരുടെ മൃതസഞ്ജീവനി; ഈ പ്ലാൻ ഓർത്തുവച്ചാൽ ആപത്തിൽ ഉപകരിക്കും!
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി എന്ന നിലയിൽ ബിഎസ്എൻഎൽ (BSNL) വേറിട്ട് നിൽക്കുന്നു. റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിലും ലഭ്യമാക്കുന്ന ആനുകൂല്യങ്ങളുടെ കാര്യത്തിലും ജനസൗഹൃദപരമായ നിലപാടാണ് ബിഎസ്എൻഎല്ലിൽ നിന്ന് ഉണ്ടാകുക. അതിനാലാണ് സ്വകാര്യ കമ്പനികൾ ടെലിക്കോം റീച്ചാർജ് പ്ലാനുകളിലൂടെ വൻ വരുമാനം കണ്ടെത്തുമ്പോഴും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ബിഎസ്എൻഎൽ ഒരു ഓരംപിടിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തങ്ങളായ ഒരുപാട് റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണാൻ സാധിക്കും. അതിൽ ഏറെ വ്യത്യസ്തമായ ഒരു പ്ലാൻ ആണ് 1199 രൂപയുടെ റീച്ചാർജ് പ്ലാൻ.
ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിലെ മൃതസഞ്ജീവനി എന്ന് 1199 രൂപയുടെ പ്ലാനിനെ വിശേഷിപ്പിക്കാം. കാരണം സാധാരണ മറ്റ് റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കും പോലെ ഈ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കില്ല. കാരണം ഇത് ഒരു വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാൻ ആണ്. അതിനാൽ ഗ്രേസ് പീരീഡിലൂടെ കടന്ന് പോകുന്ന ബിഎസ്എൻഎൽ വരിക്കാർക്കാണ് ഇത് ഉപയോഗിക്കാനാകുക.

ബിഎസ്എൻഎൽ വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ: ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ബിഎസ്എൻഎൽ വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി ഒരു ചെറിയ തുക അടച്ച് നീട്ടാൻ ഈ പ്ലാൻ അനുവദിക്കുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ റീച്ചാർജ് ചെയ്യാതെ സിം കാർഡ് കട്ടായിപ്പോകുന്ന ഒരു അവസ്ഥയിലുള്ളവർക്കായിട്ടുള്ളതാന് ഈ പ്ലാനുകൾ.
വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാനുള്ള ഉപയോക്താവിന് ഇത്തരം പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ കഴിയില്ല. ഈ പ്ലാനുകൾ ഉപയോഗിച്ചാൽ വാലിഡിറ്റി വർധിപ്പിക്കാം എന്നതു മാത്രമല്ല, സാധാരണ ബിഎസ്എൻഎൽ റീചാർജ് പായ്ക്കുകളിൽ ലഭിക്കുന്നത് പോലെ തന്നെ വോയ്‌സ് കോളുകൾ, ഡാറ്റ, എസ്എംഎസ് പായ്ക്ക് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

സിം കാർഡ് കട്ടായി നമ്പർ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം പ്ലാനുകൾ സഹായിക്കുന്നു. 1199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനും അത്തരത്തിൽ ഒരു പ്ലാൻ ആണ്. നിശ്ചിത കാലാവധി പിന്നിട്ടിട്ടും റീച്ചാർജ് ചെയ്യാതെ സേവനങ്ങൾ നിലച്ച്, ഗ്രേസ് പിരീഡിലൂടെ കടന്നുപോകുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാനാകും.
336 ദിവസത്തേക്ക് വാലിഡിറ്റി നിലനിർത്താൻ ഈ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ സഹായിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ, മൊത്തം 24 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയാണ് 1199 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.
ബിഎസ്എൻഎൽ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാം. നിലവിൽ വാലിഡായിട്ടുള്ള പ്രീപെയ്ഡ് പ്ലാൻ ഉള്ളവർക്ക് 1199 രൂപയുടെ പ്ലാൻ ഉപയോഗിക്കാനാകില്ല എന്നത് കർശനമാണ്. എന്നാൽ വാലിഡായുള്ള പ്രീപെയ്ഡ് പ്ലാൻ ഉള്ളവർക്ക് ഏതാണ്ട് ഇതിനോട് സമാനമായ നിരക്കിൽ 365 ദിവസ വാലിഡിറ്റി ലഭിക്കാൻ ഒരു വഴിയുണ്ട്.

ബിഎസ്എൻൽ 1198 രൂപ നിരക്കിൽ ഒരു പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. വാലിഡായുള്ള പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പ്ലാൻ ഉപയോഗിച്ച് 365 ദിവസ വാലിഡിറ്റി നേടാം. അതായത് ചുളു നിരക്കിൽ ഒരു വർഷത്തെ വാലിഡിറ്റി നേടാം. എന്നാൽ വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ പരിമിതമാണ്.
1198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 300 മിനിറ്റ് കോളിങ്, മാസം 3ജിബി ഡാറ്റ, മാസം 30 എസ്എംഎസ് എന്നിവയാണ് 1198 രൂപയുടെ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നത്. സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കായി തന്നെയാണ് ഈ ബിഎസ്എൻഎൽ പ്ലാനും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications