ദിവസം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, നിസാര ചെലവിൽ ഒരു മാസത്തേക്ക് ഇതിനപ്പുറം ഒരു പ്ലാനുണ്ടോ!
ബിഎസ്എൻഎൽ 4ജി വ്യാപനം 2023ൽ പുതിയ ഉയരങ്ങളിൽ എത്തുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നാം കേട്ടു. 2023-നോട് വിട പറയാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ ഘട്ടത്തിൽ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനം എന്തായി എന്ന് തിരിഞ്ഞു നോക്കിയാൽ കാര്യമായ പുരോഗതിയൊന്നും കാണാൻ സാധിക്കില്ല.
വിചാരിച്ച അത്ര വലിയ അളവിൽ 4ജി വ്യാപനം നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പ്രതീക്ഷ പകരുന്ന ചില മുന്നേറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് പഞ്ചാബിൽ വിജയകരമായി പരീക്ഷണം നടത്തിയ ശേഷം ബിഎസ്എൻഎൽ 4ജി വ്യാപനം പതിയെ മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്നിരിക്കുന്നു.

കഴിഞ്ഞ മാസത്തോടു കൂടിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് ശക്തി കുറച്ചെങ്കിലും കൂടിയത്. വരും മാസങ്ങളിൽ കൂടുതൽ ടെലിക്കോം സർക്കിളുകളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ എത്തും. അതോടെ ഉപയോക്താക്കൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. മികച്ച ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎല്ലിനുള്ള മികവ് ഈ ഘട്ടത്തിൽ ഉപയോക്താക്കൾക്ക് സഹായകമാകും.
4ജി സേവനങ്ങൾ രാജ്യവ്യാപകമാക്കിയാലും നിരക്ക് ഉടൻ വർധിപ്പിക്കില്ല എന്ന് ബിഎസ്എൻഎൽ അധികൃതർ തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏറ്റവും ലാഭത്തിൽ ആളുകൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാൻ സ്വന്തമായുള്ളത് ബിഎസ്എൻഎല്ലിന് ആണെന്ന് പറയാം. അതിന് ഉദാഹരണമാണ് 299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ.

ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിനം 3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രത്യേകത. പ്രതിദിന ഡാറ്റ ഓപ്ഷനുകളിൽ ഏറ്റവും ഉയർന്ന ഡാറ്റ അളവാണ് ദിവസം 3ജിബി എന്നത്. ദിവസം 1 ജിബി, 1.5ജിബി, 2ജിബി, 2.5ജിബി എന്നിവയാണ് പ്രതിദിന അടിസ്ഥാനത്തിൽ ലഭ്യമാകുന്ന മറ്റ് ഡാറ്റ അളവുകൾ.
ആ നിലയ്ക്ക് നോക്കിയാൽ 299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു ദിവസം നൽകാൻ കഴിയുന്ന പരമാവധി ഡാറ്റ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു മാസത്തേക്ക് ലഭ്യമാക്കുന്നു. അതായത് ദിവസം 3 ജിബി ഡാറ്റ വീതം 30 ദിവസത്തേക്ക് 90 ജിബി ഡാറ്റ നൽകുന്നു. അതും വെറും 299 രൂപയ്ക്ക്.
മറ്റൊരു ടെലിക്കോം കമ്പനിയും ഈ നിരക്കിൽ ഇത്രയും ഡാറ്റ നൽകുന്നില്ല. ധാരാളം ഡാറ്റ ഉപയോഗമുള്ള ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ലാഭകരമായ ഒരു പ്ലാൻ ആണ് 299 രൂപയുടേത്. ഡാറ്റ മാത്രമല്ല, അൺലിമിറ്റഡ് കോളിങ് അടക്കമുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
299 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ ഒറ്റ നോട്ടത്തി: ദിവസം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി. ഇത്രയുമാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും ഇതിൽ ഉൾപ്പെടുന്നില്ല. ഒരു മാസത്തേക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും ലാഭകരമായ പ്ലാൻ ആണ് ഇത് എന്ന് പറയാം.

പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം മറ്റൊരു ആനുകൂല്യവും ഇല്ലെങ്കിലും കണ്ണുമടച്ച് തെരഞ്ഞെടുക്കാവുന്ന ഒരു റീച്ചാർജ് പ്ലാൻ ആണ് 299 രൂപയുടേത്. ദീർഘനാളായി ഈ പ്ലാൻ ബിഎസ്എൻഎൽ നൽകിവരുന്നുണ്ട്.
മുൻ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും ബിഎസ്എൻഎല്ലിന്റെ ഡാറ്റ വേഗം കൂടിയിട്ടുണ്ട്. പല പ്രധാന നഗരങ്ങളിലും ബിഎസ്എൻഎൽ 4ജി കിട്ടുന്നുമുണ്ട്. അതിനാൽത്തന്നെ നിരവധി പേർ ഈ 299 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുത്താൻ കൂടുതലായി താൽപര്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. 299 രൂപയുടെ ഈ പ്ലാനിൽ ഒരു ജിബി ഡാറ്റയ്ക്ക് വെറും 3.32 രൂപയാണ് ചെലവാകുന്നത്.
കോളിങ്ങും വാലിഡിറ്റിക്കും മറ്റുമായി വരുന്ന ചിലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഡാറ്റയ്ക്ക ഇതിലും നിരക്ക് കുറയും. മറ്റ് ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഡാറ്റയും 30 ദിവസ വാലിഡിറ്റിയും കോളിങ്ങും കൂടി നൽകുന്ന ഒരു പ്ലാൻ കണ്ടെത്താൻ കഴിയില്ല.


Click it and Unblock the Notifications







