Just In
- 1 hr ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 3 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
- 4 hrs ago
ഭംഗി ഒട്ടും കുറയില്ല, ഉയർന്ന നിലവാരത്തിൽ ചിത്രങ്ങളയയ്ക്കാൻ പുത്തൻ ഓപ്ഷനുമായി വാട്സ്ആപ്പ്
- 6 hrs ago
വിപണിയിലെ പുതുതരംഗം; നോയ്സ് ഇയർബഡ്സിന് കിടിലൻ ഡീലുകളുമായി ആമസോൺ
Don't Miss
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- News
മോര്‍ച്ചറിയിലെ മൃതദേഹങ്ങളുടെ കണ്ണ് നഷ്ടമാകുന്നത് തുടര്‍ക്കഥ; കാരണഭൂതന് എലിയെന്ന് അധികൃതര്‍
- Movies
താര റാണി പതറിയത് അമ്മ വേഷം ചെയ്ത നടിക്ക് മുന്നിൽ; അസൂയ തോന്നിയ ശ്രീദേവി ചെയ്തത്
- Sports
IND vs NZ: പറക്കും പാണ്ഡ്യ, ഒറ്റ കൈ ക്യാച്ചില്‍ കോണ്‍വേ പുറത്ത്-വീഡിയോ വൈറല്‍
- Automobiles
നിങ്ങൾ കുറേ നേടുന്നുണ്ടല്ലോ; 2022 ടിവിഎസിൻ്റെ ഭാഗ്യവർഷമെന്ന് കമ്പനി
- Lifestyle
ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ ജനിക്കുന്നതേ സര്വ്വൈശ്വര്യത്തോടെ: അച്ഛന് ഭാഗ്യകാലം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
വീഡിയോ സ്ട്രീം ചെയ്യുന്നവരാണോ നിങ്ങൾ; ഒരുപാട് ഡാറ്റ വേണമെന്നുള്ളവർക്ക് ചേരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാൻ
ഓൺലൈൻ സ്ട്രീമിങ് ഇന്ന് വളരെ പ്രചാരമുള്ള ഒരു മേഖലയാണ്. ഗെയിമിങ്, വീഡിയോകൾ അങ്ങനെ തുടങ്ങി സ്ട്രീമിങ് മേഖല പരിധികൾ ഇല്ലാതെ വളരുകയാണ്. ദിവസത്തിന്റെ ഭൂരിഭാഗവും സ്ട്രീമിങ്ങിന് വേണ്ടി ചിലവഴിക്കുന്നവരും നമ്മുക്കിടയിൽ ഉണ്ട്. ഒരു പ്രൊഫഷനായി തന്നെ ഓൺലൈൻ സ്ട്രീമിങിനെ കാണാൻ കഴിയും. ഇത്തരത്തിൽ ഓൺലൈൻ സ്ട്രീമിങിനെ വളരെ സീരിയസായി കാണുന്നവർക്ക് ഡാറ്റ ഉപയോഗവും കൂടുതലായിരിക്കും. ഇതിന് വളരെയധികം ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ഡാറ്റ പായ്ക്കുകളും ആവശ്യമാണ്. രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഇത്തരം ഒരു പ്ലാനിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ നിരവധി ആനുകൂല്യങ്ങളുമായി വരുന്ന 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. നിങ്ങളിൽ പലർക്കും ഈ ബിഎസ്എൻഎൽ പ്ലാനിനെക്കുറിച്ച് ഇപ്പോൾ തന്നെ നല്ല അറിവുണ്ടാകാൻ സാധ്യതയുണ്ട്. ബിഎസ്എൻഎൽ നൽകുന്നവയിൽ ഏറെ ജനപ്രിയമായ പ്ലാനുകളിൽ ഒന്നാണിത്. ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്ലാനിനെ പോലെ ഒരു പ്രീപെയ്ഡ് ഓഫർ ടെലിക്കോം ഇൻഡസ്ട്രിയിൽ തന്നെ ലഭ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

599 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. 5 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിന്റെ ഹൈലൈറ്റ്. രാജ്യത്തെ ഒരു സ്വകാര്യ ടെലിക്കോം കമ്പനിയും പ്രതിദിനം 5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നില്ല എന്നതും ഓർക്കണം.

നിലവിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന ഏറ്റവും ഉയർന്ന പ്രതിദിന ഡാറ്റ ആനുകൂല്യം 3 ജിബിയാണ്. ബിഎസ്എൻഎൽ നൽകുന്ന 599 രൂപ പ്ലാനിലെ 5 ജിബി പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയും. 84 ദിവസത്തെ വാലിഡിറ്റിയും 599 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

മറ്റ് ചില ആനുകൂല്യങ്ങളും ബിഎസ്എൻഎല്ലിന്റെ 599 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. പ്രത്യേകിച്ചും നിങ്ങൾ രാത്രിയിൽ ഉണർന്നിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ, 599 രൂപയുടെ പ്ലാൻ നിങ്ങൾക്ക് ഒരു ട്രീറ്റ് തന്നെയാണ്. അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ അൺലിമിറ്റഡ് ഡാറ്റ സൌജന്യമായി ബിഎസ്എൻഎൽ നൽകുന്നു. ഈ സമയത്ത് ഉപയോഗിക്കുന്ന ഡാറ്റ നിങ്ങളുടെ പ്ലാനിൽ പ്രതിഫലിക്കില്ലെന്നതും മനസിലാക്കുക.

ബിഎസ്എൻഎല്ലിന്റെ 599 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് വലിയ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. സിങ്ങിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷൻ മാത്രമാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഏതെങ്കിലും പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നിലേക്കുള്ള ആക്സസ് കൂടി അവതരിപ്പിച്ചിരുന്നെങ്കിൽ ബിഎസ്എൻഎല്ലിന്റെ 599 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ കൂടുതൽ ആകർഷകമായേനെ. 599 രൂപ പ്ലാനിനെക്കുറിച്ച് മനസിലാക്കിയ സ്ഥിതിക്ക് 400 രൂപയിൽ താഴെ വിലയുള്ള നാല് ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ചും മനസിലാക്കാം.

429 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
429 രൂപ വിലയുള്ള പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. 81 ദിവസത്തെ വാലിഡിറ്റിയാണ് 429 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. പ്രതിദിനം 1 ജിബി ഡാറ്റയും 429 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു. ഇറോസ് നൗ എന്റർടൈൻമെന്റ് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

447 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
447 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. 60 ദിവസത്തെ വാലിഡിറ്റിയും 447 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും.

449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും 449 രൂപയുടെ പ്ലാനിലൂടെ ലഭിക്കും. വാലിഡിറ്റി കാലയളവിലേക്കായി 180 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 449 രൂപ വിലയുള്ള പ്ലാൻ നൽകുന്നു. കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ ആവശ്യമുള്ളവർക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
485 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. 100 എസ്എംഎസുകളും ലഭിക്കും. 180 ദിവസത്തെ വാലിഡിറ്റിയാണ് 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു. പ്രതിദിന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അടുത്തിടെ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുമാണ് തങ്ങളുടെ യൂസേഴ്സിനായി അവതരിപ്പിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ചതും വില കുറഞ്ഞതുമായ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതും ബിഎസ്എൻഎൽ തന്നെ. ഇത് വരെയും എല്ലായിടത്തും 4ജി സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല എന്ന പോരായ്മ മാറ്റി നിർത്തിയാൽ ബിഎസ്എൻഎൽ രാജ്യത്തെ മികച്ച ടെലിക്കോം സർവീസുകളിൽ ഒന്നാണ്. 4ജി സേവനങ്ങൾ ഇല്ലെന്ന പോരായ്മ ഈ വർഷം കൊണ്ട് തന്നെ പരിഹരിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. വർഷാവസാനത്തോടെ രാജ്യത്തെ മിക്കവാറും സ്ഥലങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470